ആമസോണിൽ മൗത്ത് വാഷ് ഓർഡർ ചെയ്തു, കിട്ടിയത് റെഡ് മി നോട്ട് 10, അമ്പരന്ന് മുംബൈ സ്വദേശി

Published : May 15, 2021, 09:58 AM ISTUpdated : May 15, 2021, 10:36 AM IST
ആമസോണിൽ മൗത്ത് വാഷ് ഓർഡർ ചെയ്തു, കിട്ടിയത് റെഡ് മി നോട്ട് 10, അമ്പരന്ന് മുംബൈ സ്വദേശി

Synopsis

മുംബൈ സ്വദേശിയായ ലോകേഷ് ദാ​ഗ ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ് ആയിരുന്നു. എന്നാൽ ഇയാൾക്ക് ലഭിച്ചതാകട്ടെ റെഡ് മി നോട്ട് 10 മൊബൈൽ ഫോൺ...

മുംബൈ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ  ഐഫോൺ ഓർഡർ ചെയ്ത് പകരം ആപ്പിൾ ലഭിച്ചെന്ന തരത്തിലുള്ള ധാരാളം വാർത്തകൾ കേൾക്കാറുണ്ടല്ലോ. എന്നാൽ വില കുറഞ്ഞ വസ്തു ഓർഡർ ചെയ്തിട്ട് പകരം വില കൂടിയ ഒരു വസ്തു ലഭിച്ചാലോ! അത്തരമൊരു സർപ്രൈസ് ആണ് മുംബൈ സ്വദേശിക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ സ്വദേശിയായ ലോകേഷ് ദാ​ഗ ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ് ആയിരുന്നു. എന്നാൽ ഇയാൾക്ക് ലഭിച്ചതാകട്ടെ റെഡ് മി നോട്ട് 10 മൊബൈൽ ഫോൺ.  

ലോകേഷ് ആമസോണിനെ ടാ​​ഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ഇട്ടതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. പാക്കേജ് തുറന്നപ്പോൾ പാക്കേജിൽ തന്റെ പേരായിരുന്നുവെന്നും എന്നാൽ ഇൻവോയിസിൽ മറ്റൊരു പേരായിരുന്നുവെന്നും ലോകേഷ് കുറിച്ചു. ഇതോടെ ലോകേഷിന്റെ പോസ്റ്റ് വൈറലായി. മൗത്ത് വാഷ് ലഭിച്ച വ്യക്തിയെക്കുറിച്ച് ഓർക്കുമ്പോഴാണ് വിഷമം എന്ന് തുടങ്ങിയ രസകരമായ റീട്വീറ്റുകളുമുണ്ടായി. എനിക്ക് ഫോൺ ആവശ്യമുണ്ട്, അതിങ്ങ് തരൂ, പകരം താങ്കൾക്കായി രണ്ട് മൗത്ത് വാഷ് ഓർഡർ ചെയ്യാം എന്നായിരുന്നു മറ്റൊരു പ്രതികരണം.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹമ്മോ! 24 ജിബി റാം, 200 എംപി ക്യാമറ, 7000 എംഎഎച്ച് ബാറ്ററി എന്നിവയുമായി റിയൽമി 16 പ്രോ പ്ലസ് വരുന്നു
സെഗ്‌മെന്‍റിലെ ഏറ്റവും ശക്തമായ ബാറ്ററി, വൺപ്ലസ് ടർബോ സീരീസ് ഉടൻ പുറത്തിറങ്ങും