ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള, എട്ട് മണിക്കൂര്‍ ചാര്‍ജുള്ള ബജറ്റ് ലാപ്‌ടോപ്പുമായി ഷവോമി

By Web TeamFirst Published Jun 13, 2020, 9:44 PM IST
Highlights

 ഇന്ത്യക്കാര്‍ ഇപ്പോള്‍ വെബ്ബില്‍ തിരയുന്നത് ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ളവയാണ്. ഇതിനെത്തുടര്‍ന്ന് ഷവോമി പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുന്നു.

ദില്ലി: ഇന്ത്യന്‍ മാര്‍ക്കറ്റിനായുള്ള ഷവോമിയുടെ ആദ്യ ശ്രേണി ലാപ്‌ടോപ്പുകള്‍ എല്ലാവരും പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. എംഐ നോട്ട്ബുക്ക് 14 സീരീസ് മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വിലക്കൂടുതലായിരുന്നു പ്രശ്‌നം. ഇത്രയും ഫീച്ചറുകള്‍ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുമില്ല, കാര്യം നടക്കണം. അത്രമാത്രം! പ്രീമിയം ലാപ്‌ടോപ്പിനോട് വലിയ മമത ഇല്ലാത്തതു കൊണ്ടാവണം, ഇന്ത്യക്കാര്‍ ഇപ്പോള്‍ വെബ്ബില്‍ തിരയുന്നത് ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ളവയാണ്. ഇതിനെത്തുടര്‍ന്ന് ഷവോമി പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയ്ക്ക് അനുയോജ്യമായ റെഡ്മിബുക്ക് മോഡലുകളാണിത്.

വിലകുറഞ്ഞ ലാപ്‌ടോപ്പുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഏറ്റവും കൂടുതല്‍ പേര്‍ നോട്ടമിട്ടത് ലാപ്‌ടോപ്പും നോട്ട്ബുക്കുമൊക്കെയായിരുന്നു. ഉപയോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് ബജറ്റ് ഉത്പന്നം പുറത്തിറക്കാനാണ് ഷവോമിയുടെ ശ്രമം. പ്രീമിയം ലാപ്‌ടോപ്പുകള്‍ എംഐ സീരീസിന്റേതാണ്, അതേസമയം മിതമായ നിരക്കില്‍ ലാപ്‌ടോപ്പുകള്‍ റെഡ്മി സീരീസില്‍ ഉള്‍പ്പെടും. 

ഈ മോഡലുകളുടെ വില 20,000 രൂപയില്‍ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാന്യമായ വര്‍ക്ക്‌ഹോഴ്‌സുകള്‍ തിരയുന്നവര്‍ക്ക് 25,000 രൂപ വിലയുള്ള ഇന്റല്‍ കോര്‍ ഐ 3 പവര്‍ഡ് ലാപ്‌ടോപ്പുകള്‍ കണ്ടെത്താം. ഈ താങ്ങാനാവുന്ന സീരീസില്‍ കോര്‍ ഐ 5 മോഡലുകളും ലൈനപ്പില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലാപ്‌ടോപ്പുകളുടെ വില കുറയ്ക്കാന്‍ ഷവോമി അല്പം പഴയ തലമുറ ഇന്റല്‍ ചിപ്പുകള്‍ ഉപയോഗിച്ചേക്കാം. അതിനാല്‍ ഈ ലാപ്‌ടോപ്പുകളില്‍ ബ്ലീഡിംഗ് എഡ്ജ് പത്താം ജെന്‍ പ്രോസസ്സറുകള്‍ പ്രതീക്ഷിക്കരുത്.

മാത്രമല്ല, ഈ റെഡ്മി ബ്രാന്‍ഡഡ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയ്ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്യാന്‍ പോകുന്നു, കൂടാതെ വിദ്യാര്‍ത്ഥി വിഭാഗത്തെയും ആകര്‍ഷകമായ കമ്പ്യൂട്ടറുകള്‍ക്കായി തിരയുന്നവരെയും ആകര്‍ഷിക്കാന്‍ ഷവോമി ആഗ്രഹിക്കുന്നു. ഡിസൈനുകള്‍ രസകരമാക്കുന്നതിന്, നിറമുള്ള ബോഡി ഷെല്ലുകളും ഉപയോഗിക്കാം, കൂടാതെ പ്ലാസ്റ്റിക്കുകള്‍ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മോഡലുകളും ഏകദേശം 8 മണിക്കൂര്‍ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യും, എല്ലാ മോഡലുകളും വിന്‍ഡോസ് 10 ഹോമില്‍ പ്രവര്‍ത്തിക്കും. 

ഇന്ത്യയിലെ ലാപ്‌ടോപ്പ് വിപണിയുടെ ലോ എന്‍ഡ് ഭാഗത്ത് വളരെയധികം സാധ്യതകളുണ്ടെന്നും താങ്ങാനാവുന്നതും സവിശേഷതകളാല്‍ സമ്പന്നവുമായ ലാപ്‌ടോപ്പുകള്‍ ഉപയോഗിച്ച് ഇത് ടാപ്പുചെയ്യുകയാണ് ഷവോമിയുടെ ഉദ്ദേശം. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രം വിജയിക്കുമോയെന്ന് അവരെ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.
 

click me!