Moto Edge X30 : ലോഞ്ചിന് മുന്നേ ചോര്‍ന്നു, മോട്ടറോള എഡ്ജ് എക്‌സ്30 പ്രധാന സവിശേഷതകള്‍ പുറത്തായി.!

By Web TeamFirst Published Dec 6, 2021, 5:50 PM IST
Highlights

ഡിസ്പ്ലേയുടെ മുകള്‍ ഭാഗത്തിന്റെ മധ്യത്തില്‍ ഒരു പഞ്ച്-ഹോള്‍ ഉണ്ട്. അതിനുള്ളില്‍ സെല്‍ഫി ക്യാമറയും 60 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിക്കുമെന്നാണ് സൂചന.

ഹസ്യമാക്കി വച്ചിരുന്ന എല്ലാ വിവരങ്ങളും പുറത്തായതിന്റെ നാണക്കേടില്‍ മോട്ടോറോള. മോട്ടറോള എഡ്ജ് എക്‌സ് 30 എന്ന ഫോണ്‍ ഡിസംബര്‍ 9 ന് ചൈനയില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവം. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പവര്‍ഡ് ഫോണ്‍ ആയിരിക്കുമിതെന്നാണ് സൂചന. ഇത്തരത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി മോട്ടറോള മാറിയേക്കാം. 

ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഫോണിന്റെ സവിശേഷതകളെല്ലാം രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. മോട്ടറോള എഡ്ജ് എക്‌സ്30 മുഴുവനായി കാണിക്കുന്ന ഒരു വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇതു പ്രകാരം ഫോണിന് ഇടത്തും വലത്തും കനം കുറഞ്ഞ ബെസലുകളായിരിക്കും, എന്നാല്‍ മുകളിലും താഴെയും അല്‍പ്പം കട്ടി കൂടിയവയായിരിക്കും. 

ഡിസ്പ്ലേയുടെ മുകള്‍ ഭാഗത്തിന്റെ മധ്യത്തില്‍ ഒരു പഞ്ച്-ഹോള്‍ ഉണ്ട്. അതിനുള്ളില്‍ സെല്‍ഫി ക്യാമറയും 60 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിക്കുമെന്നാണ് സൂചന. ഈ ഫോട്ടോ ഡിസ്പ്ലേയെക്കുറിച്ചുള്ള ഫീച്ചറുകളൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, മോട്ടറോളയുടെ ഔദ്യോഗിക വെയ്ബോ അക്കൗണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തു, അത് 144Hz റിഫ്രഷ് റേറ്റ്, എച്ചഡിആര്‍ 10+ സര്‍ട്ടിഫിക്കേഷന്‍, 1 ബില്യണ്‍ നിറങ്ങള്‍ക്കുള്ള പിന്തുണ എന്നിവ എടുത്തുകാണിക്കുന്നു.

ഡിസ്പ്ലേയുടെ വലുപ്പം പോലുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോഴും ഔദ്യോഗികമായി വ്യക്തമല്ല, എന്നാല്‍ ഫുള്‍-എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് സ്‌ക്രീന്‍ ഫോണ്‍ പാക്ക് ചെയ്യുമെന്നാണ് സൂചന. ഇതിന്റെ പിന്‍ഭാഗത്ത് ഒരു ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള ബമ്പിനുള്ളില്‍ മൂന്ന് ക്യാമറകളും നടുവില്‍ മോട്ടോ ലോഗോയും ഉണ്ടായിരിക്കുമെന്ന് കാണിക്കുന്ന റെന്‍ഡറുകള്‍ ഉണ്ട്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ 50മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സിംഗ് ക്യാമറ എന്നിവ കണ്ടേക്കാം. എന്തായാലും, ഇതില്‍ 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ഉണ്ടാകുമെന്ന് കിംവദന്തികള്‍ സൂചിപ്പിക്കുന്നു. മോട്ടറോള എഡ്ജ് എക്‌സ് 30 റെന്‍ഡറുകള്‍ സ്പീക്കര്‍ ഗ്രില്ലും കാണിക്കുന്നു. യുഎസ്ബി-സി പോര്‍ട്ട്, ഒപ്പം, ഒരു പക്ഷേ, താഴെ ഒരു മൈക്രോഫോണ്‍ പവര്‍ ബട്ടണും വോളിയം റോക്കറും എല്ലാം അരികിലായിരിക്കും, വലതുവശത്ത് ഒരു അധിക ബട്ടണുണ്ടായേക്കാം. ഫോണിന്റെ ചാരനിറം മനോഹരമായി കാണപ്പെടുന്നു, എന്നാല്‍ മോട്ടറോള എഡ്ജ് X30-ന് കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകുമെന്ന് കരുതുന്നു.

click me!