പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷവോമിയും

Published : May 02, 2019, 12:18 PM IST
പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷവോമിയും

Synopsis

റെഡ്മി പ്രോ 2 എന്ന പേരിലുള്ള സ്മാര്‍ട്‌ഫോണ്‍ ആയിരിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിലായിരിക്കും പോപ്പ് അപ്പ് ക്യാമറ

ദില്ലി: ഷാവോമി റെഡ്മിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ പുതിയ സൗകര്യങ്ങളോടുകൂടി ഉടൻ വിപണിയിലെത്തിയേക്കും. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായുമായിരിക്കും ഈ ഫോൺ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ വീബോയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇത് സൂചിപ്പിക്കുന്നു. 

ഇതുവരെ പുറത്തിറക്കാത്ത ഒരു സ്മാര്‍ട്‌ഫോണ്‍ വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട്. അത് വരാനിരിക്കുന്ന റെഡ്മി പ്രോ 2 എന്ന പേരിലുള്ള സ്മാര്‍ട്‌ഫോണ്‍ ആയിരിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. റെഡ്മി ബ്രാന്റില്‍ ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങാനൊരുങ്ങുന്നു എന്ന് വ്യക്തമായിരിക്കുന്നു. ഇങ്ങനെ ഒരു അഭ്യൂഹം ഏറെ നാളുകളായി ഉണ്ടായിരുന്നു. ടീസര്‍ വീഡിയോ അതിനുള്ള സ്ഥിരീകരണമാണ്. 

റെഡ്മിയുടെ പുതിയ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, ഫോണില്‍ സ്‌നാപ് ഡ്രാഗണ്‍ 855 പ്രൊസസര്‍ ഉണ്ടായിരിക്കുമെന്നതില്‍ സ്ഥിരീകരണമുണ്ട്. ഓപ്പോയുടേയും വിവോയുടെയും പോപ്പ് അപ്പ് ക്യാമറ ഫോണുകള്‍ ഏറെ വിറ്റഴിക്കപ്പെടുന്നുണ്ട്.

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി