Nothing Phone 1 : റീപ്ലേസ്മെന്‍റും പറ്റുന്നില്ല, മറ്റ് പ്രശ്നങ്ങളും; നത്തിങ്ങ് ഫോണിനെതിരെ പരാതിപ്രവാഹം

Published : Jul 27, 2022, 03:09 PM IST
Nothing Phone 1 : റീപ്ലേസ്മെന്‍റും പറ്റുന്നില്ല, മറ്റ് പ്രശ്നങ്ങളും; നത്തിങ്ങ് ഫോണിനെതിരെ പരാതിപ്രവാഹം

Synopsis

ചില ഉപയോക്താക്കൾ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ റീപ്ലേസ്‌മെന്റ് അഭ്യർത്ഥനകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്നും പരാതിപ്പെട്ടിട്ടുണ്ട്. രൂപകൽപ്പനയിലും ഗുണനിലവാരത്തിലും പ്രശ്‌നങ്ങൾ നേരിടുന്നതായും പരാതികളുണ്ട്.

നത്തിങ് ഫോൺ 1 ന് (Nothing Phone 1) എതിരെ പരാതികൾ ഉയരുന്നതായി റിപ്പോർട്ട്. ജൂലൈ 12നാണ് ഇത് ലോകവ്യാപകമായി ലോഞ്ച് ചെയ്തത്. നത്തിങ് ഫോൺ 1-ന്റെ ബ്ലാക്ക് വേരിയന്റിലെ വയർ ടേപ്പിന്റെ അലൈൻമെന്റിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ചില ഉപയോക്താക്കൾ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ റീപ്ലേസ്‌മെന്റ് അഭ്യർത്ഥനകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്നും പരാതിപ്പെട്ടിട്ടുണ്ട്. രൂപകൽപ്പനയിലും ഗുണനിലവാരത്തിലും പ്രശ്‌നങ്ങൾ നേരിടുന്നതായും പരാതികളുണ്ട്.

91 മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച്, നത്തിങ് ഫോൺ 1 ന്റെ പിൻ പാനലിൽ ദൃശ്യമാകുന്ന നിരവധി ബിൽഡ് ക്വാളിറ്റി പ്രശ്നങ്ങൾ ഉപയോക്താക്കളിൽ ഒരാൾ ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്. വയറിംഗ് ടേപ്പ്, എൽഇഡി ഫ്ലാഷ് സ്ഥാപിക്കൽ എന്നിവയിലും മറ്റും അലൈൻമെന്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ചൂണ്ടിക്കാണിക്കുന്നു. തകരാറുള്ള നത്തിങ് ഫോൺ 1 മാറ്റാൻ ശ്രമിക്കുമ്പോൾ, ഫ്ലിപ്പ്കാർട്ട് വഴി റിട്ടേൺ/ റീപ്ലേസ്‌മെന്റ് അഭ്യർത്ഥന നൽകാൻ കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കമ്പനി കേടായ നത്തിങ് ഫോൺ 1 തന്നെ പകരമായി അയച്ചതായും മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്‌തിട്ട് ആഴ്‌ചകളേ ആയിട്ടുള്ളൂ.

Nothing Phone 1 Sale : ഒടുവില്‍ നത്തിംഗ് ഫോണ്‍ 1 വില്‍പ്പനയ്ക്ക് എത്തി; കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

ലണ്ടൻ ആസ്ഥാനമായുള്ള നത്തിംങ് ഫോൺ 1 കമ്പനിയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 120Hz പുതുക്കൽ നിരക്ക്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ SoC, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വന്നിരിക്കുന്നത്. ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്. നേരത്തെ പ്രീ ഓർഡർ സംവിധാനം വഴി ഫോൺ ബുക്കിങ് ആരംഭിച്ചിരുന്നു. നത്തിങ് ഫോൺ 1-ന്റെ അടിസ്ഥാന മോഡലായ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള പതിപ്പിന്  35,999 രൂപയാണ് വില. ഓഫർ രണ്ടു ശതമാനം കുറച്ചതോടെ 34,999 രൂപയ്ക്കാണ് ഫോൺ ലഭിക്കുന്നത്. ടോപ്പ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 37,999 രൂപയാണ് ഓഫർവില.

PREV
click me!

Recommended Stories

ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി
ഐഫോൺ എയറിന്‍റെ കഷ്‍ടകാലത്തിന് അറുതിയില്ല; ആദ്യം വിൽപ്പന ഇടിഞ്ഞു, ഇപ്പോൾ റീസെയിൽ വാല്യുവും തകർന്നു