സാംസങ് ഫോണിൽ വൻ മാറ്റങ്ങൾ; പുതിയ അപ്‌ഡേറ്റ് എത്തി

Published : May 26, 2026, 01:00 PM IST
samsung phone

Synopsis

സാംസങ്ങിന്‍റെ പുതിയ വൺ യുഐ 8.5 അപ്‌ഡേറ്റ് ഗ്യാലക്‌സി എസ്25, എസ്24 സീരീസുകൾക്ക് ശേഷം ഗ്യാലക്‌സി ഇസഡ് ഫോൾഡ് 5, ഫ്ലിപ് 5 പോലുള്ള പഴയ മോഡലുകളിലേക്കും ഇപ്പോൾ ലഭ്യമായിത്തുടങ്ങി. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഈ അപ്‌ഡേറ്റ് മെച്ചപ്പെട്ട എഐ സവിശേഷതകളും പുതിയ യൂസർ ഇന്റർഫേസും നൽകുന്നു. 

സോള്‍: സാംസങ് കമ്പനിയുടെ പുതിയ വൺ യുഐ 8.5 അപ്‌ഡേറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലെ കൂടുതൽ ഡിവൈസുകളിലേക്ക് വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ആൻഡ്രോയ്‌ഡ് 16 അധിഷ്‍ഠിതമായ ഈ പുതിയ അപ്‌ഡേറ്റ് സാംസങ് ഗ്യാലക്‌സി എസ്25, സാംസങ് ഗ്യാലക്‌സി എസ്‌24 സീരീസ് ഫോണുകൾക്കായിരുന്നു ആദ്യം ലഭിച്ചത്. ഇപ്പോൾ സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 5, സാംസങ് ഗ്യാലക്‌സി ഇസഡ് ഫ്ലിപ് 5 തുടങ്ങിയ പഴയ ഫോൾഡബിൾ ഫോണുകളിലേക്കും ഈ അപ്‌ഡേറ്റ് എത്തിത്തുടങ്ങിയതായി ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 5 ന് F946BXXU6GZE2 എന്ന ഫേംവെയർ വേർഷനും ഗ്യാലക്‌സി ഇസഡ് ഫ്ലിപ് 5-ന് F731BXXU6GZE3 എന്ന വേർഷനുമാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 4 ജിബി വലുപ്പമുള്ള ഈ അപ്‌ഡേറ്റിൽ 2026 ഏപ്രിൽ മാസത്തിലെ സുരക്ഷാ പാച്ചും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. ഇന്ത്യയ്ക്ക് പുറമെ മറ്റ് ആഗോള വിപണികളിലും അപ്‌ഡേറ്റ് ലഭ്യമാകുന്നുവെന്നാണ് വിവരം.

ഇതിനൊപ്പം സാംസങ് ഗ്യാലക്‌സി എ26 സ്‌മാർട്ട്ഫോണിനും ഗ്വാട്ടിമാലയിൽ വൺ യുഐ 8.5 ലഭിച്ചതായി മറ്റൊരു റിപ്പോർട്ട് പറയുന്നു. A266MOWO9CZEA, A266MUBU9CZEA എന്നീ ഫേംവെയർ വേർഷനുകളോടെയാണ് അപ്‌ഡേറ്റ് എത്തിയത്. ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺ യുഐ 8.5 അപ്‌ഡേറ്റ് യോഗ്യമായ ഫോണുകളിൽ ഒടിഎ രീതിയിൽ സ്വയം ലഭ്യമാകും. ഉപയോക്താക്കൾക്ക് സെറ്റിംഗ്‍സ്- സോഫ്‌റ്റ്‌വെയര്‍ അപ്‍ഡേറ്റ്-ഡൗൺലോഡ് ആൻഡ് ഇൻസ്റ്റാൾ എന്ന വഴിയിലൂടെ മാനുവലായും പരിശോധിക്കാം. വൈ-ഫൈ കണക്ഷനും ചാർജിംഗും ഉള്ള സമയത്ത് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതാണ് മികച്ചത്.

സാംസങ് ഈ മാസം തുടക്കത്തിലാണ് വൺ യുഐ 8.5 പുറത്തിറക്കിയത്. ആദ്യം ഗ്യാലക്‌സി എസ്‌25 സീരീസിലേക്കും തുടർന്ന് സാംസങ് ഗ്യാലക്‌സി എസ്‌23 ഉൾപ്പെടെയുള്ള പഴയ ഫ്ലാഗ്ഷിപ്പ് മോഡലുകളിലേക്കും ഇത് എത്തിയിരുന്നു. കൂടാതെ സാംസങ് ഗ്യാലക്‌സി ടാബ് എസ്‌10, സാംസങ് ഗ്യാലക്‌സി ടാബ് എസ്‌11, സാംസങ് ഗ്യാലക്‌സി എ56, സാംസങ് ഗ്യാലക്‌സി എ36 എന്നീ ഉപകരണങ്ങൾക്കും അപ്‌ഡേറ്റ് ലഭിച്ചു.

പുതിയ വൺ യുഐ 8.5-ൽ എഐ സവിശേഷതകളിലെ മെച്ചപ്പെടുത്തലുകൾ, പുതുക്കിയ യൂസർ ഇന്‍റർഫേസ്, കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കസ്റ്റമൈസബിൾ ക്വിക്ക് പാനൽ, പുതിയ ഗ്യാലക്‌സി എഐ സ്യൂട്ട്, പുതുക്കിയ ബിക്സ്ബൈ അസിസ്റ്റന്‍റ് തുടങ്ങിയ സവിശേഷതകളും ഉപയോക്താക്കൾക്ക് ലഭ്യമാകും.

 

PREV
Read more Articles on
click me!

Recommended Stories

മോട്ടോയുടെ പവർഹൗസ് എത്തി; വിലയും ഫീച്ചറുകളും അറിയാം
ആപ്പിൾ ഐഫോൺ 18 പ്രോ; പുതിയ നിറങ്ങൾ, ശക്തമായ ചിപ്പ്, മികച്ച ക്യാമറ, ഇന്ത്യയിലെ വിലയും പുറത്ത്