
ദില്ലി: മോട്ടോറോള ഇന്ത്യയില്‍ അവരുടെ മോട്ടോ ജി37 പവര്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വില്‍പന ആരംഭിച്ചു. ഇതിനൊപ്പം മോട്ടോ ജി37 സ്‌മാര്‍ട്ട്‌ഫോണ്‍, മോട്ടോ ബഡ്‌സ് 2 ഇയര്‍ബഡ്‌സ് എന്നിവയും വിപണിയില്‍ എത്തിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട്, മോട്ടോറോള ഇന്ത്യ വെബ്‌സൈറ്റ്, തിരഞ്ഞെടുക്കപ്പെട്ട റീടെയ്‌ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി മോട്ടോ ജി37 പവര്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ വാങ്ങിക്കാം.
ഇന്ത്യയില്‍ പുതുതായി അവതരിപ്പിച്ച മോട്ടോ ജി37 പവര്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വില 15,999 രൂപയാണ്. മോട്ടോ ജി37 ഫോണിന്‍റെ വില ആരംഭിക്കുന്നത് 13,999 രൂപയിലും. മോട്ടോ ബഡ്‌സ് 2 ഇയര്‍ബഡ്‌സിന്‍റെ വില 2,799 രൂപയാണ്. ബാറ്ററി പെര്‍ഫോമന്‍സിലും ഡ്യൂറബിളിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്‌മാര്‍ട്ട്‌ഫോണാണ് മോട്ടോ ജി37 പവര്‍. വലിയ 7,000 എംഎഎച്ച് ബാറ്ററി കരുത്തുള്ള ഈ ഫോണില്‍ മൂന്ന് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ ഇതിനുണ്ട്. 6എന്‍എം സാങ്കേതികവിദ്യയില്‍ മീഡിയടെക് ഡൈമന്‍സിറ്റി 6400 ചിപ്‌സെറ്റിലുള്ള മോട്ടോ ജി37 പവര്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രോസസ്സര്‍. 5ജി കണക്റ്റിവിറ്റിയും വളരെ സ്‌മൂത്തായ മള്‍ട്ടിടാസ്‌കിംഗും ഇത് ഉറപ്പുവരുത്തും എന്നാണ് കമ്പനിയുടെ അവകാശവാദം. 8 ജിബി റാം, വെര്‍ച്വല്‍ റാം പിന്തുണ, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവ മോട്ടോ ജി37 പവര്‍ സ്‌മാര്‍ട്ട്‌ഫോണിനുണ്ട്.
ഗൂഗിള്‍ ജെമിനൈ, സര്‍ക്കിള്‍ ടു സെര്‍ച്ച്, 50എംപി എഐ ക്യാമറ സജ്ജീകരണം, മാജിക് ഇറേസറും അണ്‍ബ്ലര്‍, റീഇമേജിന്‍ പോലുള്ള എഐ സൗകര്യങ്ങളും ഫോണിലുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.7-ഇഞ്ച് പഞ്ച്-ഹോള്‍ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത് . പീക്ക് ബ്രൈറ്റ്‌നസ് 1050 നിറ്റ്‌സ് വരെ. മിലിറ്ററി-ഗ്രേഡ് ഡ്യൂറബിളിറ്റി സര്‍ട്ടിഫിക്കേഷനും ഗോറില്ല ഗ്ലാസ് 7ഐ സുരക്ഷയും ഐപി64 റേറ്റിംഗുമാണ് മോട്ടോ ജി37 പവറിന് ലഭിച്ചിരിക്കുന്നത്.
ഡുവല്‍-ഡ്രൈവര്‍ ഓഡിയോ സാങ്കേതികവിദ്യയിലുള്ളതാണ് മോട്ടോറോള പുറത്തിറക്കിയ മോട്ടോ ബഡ്‌സ് 2. ഹൈ-റെസ് ഓഡിയോ പിന്തുണയും ആക്‌ടീവ് നോയിസ് ക്യാനസലേറനും ഇത് നല്‍കുന്നു. 53 മണിക്കൂര്‍ വരെ പ്ലേബാക്ക് ഉറപ്പ് നല്‍കുന്ന മോട്ടോ ബഡ്‌സ് 2-വില്‍ ബ്ലൂടൂത്ത് 6.0, ഗെയിമിംഗ് മോഡ്, ഡുവല്‍-ഡിവൈസ് കണക്റ്റിവിറ്റി എന്നിവയുമുണ്ട്.