OnePlus 10R Price : വണ്‍പ്ലസ് 10 ആര്‍ വില്‍പ്പന ആരംഭിക്കുന്നു; വിലയും പ്രത്യേകതകളും

Published : May 04, 2022, 09:15 AM IST
OnePlus 10R Price : വണ്‍പ്ലസ് 10 ആര്‍ വില്‍പ്പന ആരംഭിക്കുന്നു; വിലയും പ്രത്യേകതകളും

Synopsis

 6.7 ഇഞ്ച് എഫ്എച്ച്ഡി+ അമലോയ്ഡ് ഡിസ്‌പ്ലേ, 120ഹെര്‍ട്സ് റീഫ്രഷ് റൈറ്റ് സ്പെസിഫിക്കേഷനുകളും ഈ ഫോണില്‍ ഉൾപ്പെടുന്നു.

150 വാട്സ് ഫാസ്റ്റ് ചാർജിംഗ് മീഡിയടെക് ഡൈമന്‍സിറ്റി 8100 ചിപ്‌സെറ്റ് (MediaTek Dimensity 8100) തുടങ്ങിയ പ്രത്യേകതയുമായി അടുത്തിടെയാണ് വണ്‍പ്ലസ് 10 ആര്‍ (OnePlus 10R) വണ്‍പ്ലസ് ഇന്ത്യയില്‍ ഇറക്കിയത്. ഇന്നുമുതല്‍‍ (മെയ് 4) ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. ആമസോണ്‍ (Amazon) വണ്‍പ്ലസ് സൈറ്റ് എന്നിവ വഴിയാണ് വില്‍പ്പന. കഴിഞ്ഞ മാസം ചൈനയിൽ ഇറക്കിയ വൺപ്ലസ് എസിന്റെ ഇന്ത്യന്‍ റീബ്രാൻഡാണ് വണ്‍പ്ലസ് 10 ആര്‍. 

ഹാൻഡ്‌സെറ്റിന് ചതുരാകൃതിയിലുള്ള അരികുകളുള്ള ബോക്‌സി ഡിസൈൻ, സെൽഫി സ്‌നാപ്പറിനായി മധ്യഭാഗത്തുള്ള പഞ്ച്-ഹോൾ കട്ട്‌ഔട്ട്, ട്രിപ്പിൾ ക്യാമറ സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂൾ എന്നിവ ഈ ഫോണിന്‍റെ ഡിസൈന്‍ ചാരുതകളാണ്. 6.7 ഇഞ്ച് എഫ്എച്ച്ഡി+ അമലോയ്ഡ് ഡിസ്‌പ്ലേ, 120ഹെര്‍ട്സ് റീഫ്രഷ് റൈറ്റ് സ്പെസിഫിക്കേഷനുകളും ഈ ഫോണില്‍ ഉൾപ്പെടുന്നു.

വണ്‍പ്ലസ് 10ആറിന്റെ ഇന്ത്യയിലെ വില 8ജിബി+128ജിബി പതിപ്പിന് 38,999 രൂപയും 12ജിബി+256ജിബി പതിപ്പിന് 42,999 രൂപയുമാണ്. സിയറ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വരുന്നത്. 150വാട്സ് ഫാസ്റ്റ് ചാർജിംഗ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള വണ്‍പ്ലസ് എൻഡ്യൂറൻസ് എഡിഷന്റെ വില 43,999 രൂപയാണ്. സിയറ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് ഈ വേരിയന്റ് വരുന്നത്. ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റുകൾ വഴി ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും, ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പന ആരംഭിക്കും.

ഹാൻഡ്‌സെറ്റ് രണ്ട് മോഡലുകളിലാണ് വരുന്നത്: 150W ഫാസ്റ്റ് ചാർജിംഗുള്ള 4,500എംഎഎച്ച് ബാറ്ററി (12GB + 256GB സിയറ ബ്ലാക്ക് മോഡലിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു) മറ്റൊന്ന് 5,000mAh ബാറ്ററി ശേഷിയും 80 വാട്സ് ഫാസ്റ്റ് ചാർജിംഗും.

ക്യാമറകളെ സംബന്ധിച്ചിടത്തോളം, വണ്‍പ്ലസ് 8 ആറില്‍ 6പി ലെൻസുള്ള 50എംപി സോണി IMX766 പ്രൈമറി സെൻസര്‍ ഉണ്ട്. OIS, f/1.8 അപ്പേർച്ചറാണ് ഈ സെന്‍സറിന്. 8MP അൾട്രാ-വൈഡ് സോണി IMX355 സെൻസർ, 119-ഡിഗ്രി എഫ്‌ഒവി, ഒരു 2എംപി മാക്രോ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് പിന്നില്‍. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി