വണ്‍പ്ലസ് 8 ടി 5ജി ആദ്യം ലോഞ്ച് ചെയ്യുന്നത് ഇന്ത്യയില്‍,സൂചനകള്‍ ഇങ്ങനെ.!

By Web TeamFirst Published Sep 21, 2020, 5:00 PM IST
Highlights

വണ്‍പ്ലസ് 8 ടി യുടെ പ്രൊമോഷനുകള്‍ ഇന്ത്യയില്‍ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്, ഫോണ്‍ ആദ്യം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാമെന്നും പിന്നീട് ആഗോള വിപണിയില്‍ പ്രഖ്യാപിക്കാമെന്നും സൂചന നല്‍കി. 

വണ്‍പ്ലസ് 8 ടി 5ജി ഇന്ത്യയില്‍ ലോഞ്ചുചെയ്യുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ കുറച്ചുകാലമായി കേള്‍ക്കുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ചത് വണ്‍പ്ലസ് ആരാധകരെ സന്തോഷിപ്പിക്കാനായി എത്തുമെന്ന സൂചനകള്‍ സത്യമാകുന്നതായി പുതിയ റിപ്പോര്‍ട്ട്. വണ്‍പ്ലസിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഇത് ആമസോണുമായി സഹകരിച്ച് വില്‍പ്പന ആരംഭിക്കുന്നതിന് മുന്നോടിയായി പ്ലാറ്റ്ഫോമില്‍ ലിസ്റ്റുചെയ്തു. ലോഞ്ചിങ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് ടീസറുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 14 ന് വണ്‍പ്ലസിനെ ഇന്ത്യയില്‍ എത്തിച്ചേക്കുമെന്നാണ് വിവരം.

വണ്‍പ്ലസ് 8 ടി യുടെ പ്രൊമോഷനുകള്‍ ഇന്ത്യയില്‍ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്, ഫോണ്‍ ആദ്യം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാമെന്നും പിന്നീട് ആഗോള വിപണിയില്‍ പ്രഖ്യാപിക്കാമെന്നും സൂചന നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, സ്നാപ്ഡ്രാഗണ്‍ 865+ പ്രോസസറുമായി ചേര്‍ത്ത ഫോണിന് ശക്തമായ ഹാര്‍ഡ്വെയര്‍ പിന്തുണയാണുള്ളത്. വണ്‍പ്ലസ് 8 ല്‍ മുമ്പ് കണ്ട അതേ പാനലിനൊപ്പം ഫോണ്‍ വരുമെന്ന സൂചനകളും ഉണ്ട്, പക്ഷേ ചെറിയ ട്വിസ്റ്റോടെ. അതുപോലെ, 90 ഹെര്‍ട്‌സ് വേഗതയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ 6.55 ഇഞ്ച് അമോലെഡ് പാനലില്‍ പ്രവര്‍ത്തിക്കും. ബാറ്ററി വിഭാഗത്തില്‍, 65W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 4500mAh ബാറ്ററിയാണ് വണ്‍പ്ലസ് 8 ടിയില്‍ പ്രതീക്ഷിക്കുന്നത്.

ക്യാമറകളും നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്‍ സജ്ജീകരണത്തെ സംബന്ധിച്ചിടത്തോളം, 48 മെഗാപിക്‌സലിന്റെ പ്രധാന സെന്‍സറുള്ള ഒരു ക്വാഡ് ക്യാമറ സജ്ജീകരണവും 16 മെഗാപിക്‌സല്‍ അള്‍ട്രാവൈഡും 5 മെഗാപിക്‌സല്‍ മാക്രോയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉണ്ടായിരിക്കും. പ്രധാന ക്യാമറകള്‍ ഒന്നുതന്നെയാണെങ്കിലും, വലിയ മാറ്റം മാക്രോ ലെന്‍സിന്റെ കൂട്ടിച്ചേര്‍ക്കലാണ്. കൂടാതെ, പ്രാഥമിക 48 മെഗാപിക്‌സല്‍ ലെന്‍സില്‍ ചിത്രത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വണ്‍പ്ലസ് ഒരു പുതിയ ഇമേജിംഗ് സെന്‍സര്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 

click me!