2020 മുതൽ പുറത്തിറക്കിയ തങ്ങളുടെ ഫോണുകളില്‍ 5ജി സപ്പോർട്ട് നല്‍കാന്‍ വണ്‍പ്ലസ്

By Web TeamFirst Published Jan 4, 2023, 8:19 AM IST
Highlights

വൺപ്ലസ് 8 സീരീസും 2020ൽ വൺപ്ലസ് നോർഡും മുതലുള്ള എല്ലാ സ്മാർട്ട്‌ഫോണുകളിലും ഇപ്പോൾ ഇന്ത്യയിലെ എല്ലാ ടെലികോം ദാതാക്കളിൽ നിന്നുമുള്ള 5 ജി നെറ്റ്‌വർക്കുകൾ കണക്റ്റുചെയ്യാൻ കഴിയുമെന്ന് ഒരു പത്രക്കുറിപ്പിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. 
 

ദില്ലി: കൈയ്യിലുള്ളത് വൺപ്ലസാണോ ?എങ്കിൽ ഒരു സന്തോഷവാർത്ത പറയാനുണ്ട്. 2020 മുതൽ പുറത്തിറക്കിയ ഫോണിൽ 5ജി സപ്പോർട്ട് നല്‍കാന്‍ കമ്പനി തീരുമാനിച്ചു. ചൈനീസ് സ്മാർട്ട്ഫോണ്‌‍ കമ്പനിയാണ് വൺപ്ലസ്. നിലവിൽ 5ജി സപ്പോർട്ട് ചെയ്യുന്ന എല്ലാ ഹാൻഡ്‌സെറ്റുകളിലും 5ജി കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇതിൽ കമ്പനിയുടെ വൺപ്ലസ് നോർ‍ഡ് സിഇ 2 ലൈറ്റ് 5ജിയും ഉൾപ്പെടുന്നു.

വൺപ്ലസ് 8 സീരീസും 2020ൽ വൺപ്ലസ് നോർഡും മുതലുള്ള എല്ലാ സ്മാർട്ട്‌ഫോണുകളിലും ഇപ്പോൾ ഇന്ത്യയിലെ എല്ലാ ടെലികോം ദാതാക്കളിൽ നിന്നുമുള്ള 5 ജി നെറ്റ്‌വർക്കുകൾ കണക്റ്റുചെയ്യാൻ കഴിയുമെന്ന് ഒരു പത്രക്കുറിപ്പിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. 

എയർടെൽ, ജിയോ 5ജി സേവനങ്ങൾ ഇതിനകം ലഭ്യമാണെങ്കിലും വിഐ 5ജി സേവനങ്ങൾക്കുള്ള സപ്പോർട്ട് ലഭ്യമായിട്ടില്ല. കമ്പനി അടുത്തിടെ ന്യൂഡൽഹിയിൽ അനുയോജ്യമായ ഉപകരണങ്ങളിൽ വിഐയുടെ 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചു.

അടുത്തിടെ, ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐഎംസി) റിലയൻസ് ജിയോ, എയർടെൽ, വി എന്നിവയുമായി സഹകരിച്ച് 5 ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്ക് 5ജി സാങ്കേതികവിദ്യ എത്തിക്കുന്നതിന് മുൻനിര ടെലികോം ഓപ്പറേറ്റർമാരുമായി സഹകരിക്കുന്നതിൽ കമ്പനി സന്തുഷ്ടരാണെന്ന് വൺപ്ലസ് ഇന്ത്യ സിഇഒയും ഇന്ത്യൻ റീജിയണൽ മേധാവിയുമായ നവ്നിത് നക്ര പറഞ്ഞു. 

5ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വൺപ്ലസ് ഫോണുകളുടെ പട്ടികയിൽ വൺപ്ലസ് 8 സീരീസ്, വൺപ്ലസ്  9 സീരീസ്, വൺപ്ലസ് 10 സീരീസ്, വൺപ്ലസ് നോർഡ്, നോർഡ് സിഇ സീരീസ് എന്നിവ ഉൾപ്പെടുന്നു.

ജിയോ 5ജി നെറ്റ്‌വർക്കിന്റെ ലഭ്യത നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ കമ്പനി രാജ്യത്തുടനീളം 5ജി നെറ്റ്‌വർക്കിന്റെ സേവനം വ്യാപിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

വൺപ്ലസ് വാർഷിക വിൽപ്പന കാലയളവിൽ (ഈ മാസം 18  വരെ) പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോൺ വാങ്ങുന്ന ജിയോ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് 10,800 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ആദ്യത്തെ 1000 ഉപയോക്താക്കൾക്ക് 1,499 രൂപയുടെ കോംപ്ലിമെന്ററി റെഡ് കേബിൾ കെയർ പ്ലാനും 399 രൂപയുടെ ജിയോ സാവൻ പ്രോ പ്ലാനും ലഭിക്കും.

ഫോണ്‍ ബാറ്ററി ഉപയോക്താവിന് തന്നെ ഊരിയെടുക്കാനും, ഇടുവാനും സാധിക്കണം; നിയമം

5ജി വരുന്നു; സിം മാറ്റേണ്ടി വരുമോ, പുതിയ ഫോണ്‍ വാങ്ങണമോ?; ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം
 

click me!