OnePlus V Samsung : സാംസങ്ങിനെ 'ഒടിവയ്ക്കാന്‍' വണ്‍പ്ലസ്; പുതിയ ഉപകരണം തയ്യാറെടുക്കുന്നു.!

Web Desk   | Asianet News
Published : Dec 11, 2021, 12:40 PM ISTUpdated : Dec 11, 2021, 02:06 PM IST
OnePlus V Samsung : സാംസങ്ങിനെ 'ഒടിവയ്ക്കാന്‍' വണ്‍പ്ലസ്; പുതിയ ഉപകരണം തയ്യാറെടുക്കുന്നു.!

Synopsis

സ്മാര്‍ട്ട് ടിവികള്‍, വെയറബിള്‍സ്, ഓഡിയോ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ക്കപ്പുറം കടന്ന കമ്പനിയുടെ പോര്‍ട്ട്ഫോളിയോയെ വണ്‍പ്ലസ് പാഡ് കൂടുതല്‍ വിപുലീകരിക്കും. 

ണ്‍പ്ലസ് ഇപ്പോള്‍ വണ്‍പ്ലസ് പാഡ് എന്ന് വിളിക്കപ്പെടുന്ന ഒരു ടാബ്ലെറ്റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങിനെ വിപണിയില്‍ മറികടക്കാനുള്ള തന്ത്രമാണിതെന്നാണ് സൂചനകള്‍. എന്തായാലും, സാംസങ്ങിന് ശക്തമായ എതിരാളികളായി മാറാന്‍ സാധ്യതയുള്ള വണ്‍പ്ലസ് പഡിനുള്ള ഗവേഷണത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ലോഞ്ച് ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. 

സ്മാര്‍ട്ട് ടിവികള്‍, വെയറബിള്‍സ്, ഓഡിയോ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ക്കപ്പുറം കടന്ന കമ്പനിയുടെ പോര്‍ട്ട്ഫോളിയോയെ വണ്‍പ്ലസ് പാഡ് കൂടുതല്‍ വിപുലീകരിക്കും. വിവിധ ഊഹാപോഹങ്ങള്‍ വെളിപ്പെടുത്തുന്നത്, വണ്‍പ്ലസ് അതിന്റെ ആദ്യ ടാബ്ലെറ്റും ഉടന്‍ കൊണ്ടുവരുമെന്നാണ്.

പ്രമുഖ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ പറയുന്നത് വണ്‍പ്ലസ് ടാബ്ലെറ്റ് 2022 ന്റെ ആദ്യ പകുതിയില്‍ ലോഞ്ച് ചെയ്യുമെന്ന് പറയപ്പെടുന്നു. ഇന്ത്യയ്ക്ക് ഒരു വേരിയന്റ് മാത്രമേ ലഭിക്കൂ, അതേസമയം ചൈനീസ് വിപണിയില്‍ വണ്‍പ്ലസ് പാഡിന്റെ ഒന്നിലധികം വകഭേദങ്ങള്‍ ലഭിക്കും.

ജനുവരി 5 ന് ലാസ് വെഗാസില്‍ നടക്കുന്ന ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഷോ (CES) 2022-ല്‍ വണ്‍പ്ലസ് ഒരു ഇവന്റ് നടത്തുമെന്ന് പറയുന്നു. ഇവിടെ വണ്‍പ്ലസ് 10 സീരിസ് ഫോണുകള്‍ പുറത്തിറക്കുമന്ന സൂചനയാണുള്ളത്. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറുമായാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ വരുന്നതത്രേ. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് QHD+ ഡിസ്പ്ലേയുമായി വരുമെന്നും സൂചനയുണ്ട്. ഈ സ്മാര്‍ട്ട്ഫോണ്‍ സൂപ്പര്‍ ഫാസ്റ്റ് 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുമായി വരുമെന്ന് അഭ്യൂഹമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു