ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാനുള്ള ടാറ്റയുടെ നീക്കത്തിന് തിരിച്ചടി?

By Web TeamFirst Published Feb 15, 2023, 4:26 PM IST
Highlights

ടാറ്റ നിര്‍മ്മിക്കുന്ന ഐഫോണ്‍ ഘടകങ്ങള്‍ക്ക് ഗുണനിലവാരം പോരെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വാര്‍ത്ത.

മുംബൈ: ആപ്പിള്‍ ചൈനയില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം വലിയ തോതില്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് വന്നത്. ഇന്ത്യയില്‍ വരും വര്‍ഷങ്ങളില്‍ ആപ്പിള്‍ അവരുടെ മൊത്തം ഉത്പാദനത്തിന്‍റെ നാലില്‍ ഒന്ന് നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നാണ് വിവരം. ആപ്പിള്‍ അടുത്തിടെ സാങ്കേതിക വിദഗ്ധരെ  ഇന്ത്യയിലെ ടെക്നീഷ്യന്മാരെ പരിശീലിപ്പിക്കാന്‍ അയച്ചതടക്കം ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയാണ്. 

2017 മുതല്‍ ആപ്പിള്‍ അതിന്‍റെ വില കുറഞ്ഞ എസ്ഇ മോഡല്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 2022 സെപ്തംബര്‍ മുതല്‍ ആപ്പിള്‍ പ്രിമീയം ഐഫോണ്‍ മോഡലുകളും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ഇത് വിപൂലീകരിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയപരമായും മറ്റും ആപ്പിളിന് ചൈനയില്‍ നേരിടുന്ന പ്രതികൂലാവസ്ഥ തന്നെയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

അതേ സമയം തന്നെയാണ് ഇന്ത്യന്‍ വ്യവസായ ലോകത്തെ വമ്പന്മാരായ ടാറ്റ ഐഫോണ്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു എന്ന വാര്‍ത്ത വന്നത്.  ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നത്. 

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഐഫോൺ നിർമ്മാതാക്കളാണ് വിസ്‌ട്രോൺ. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ നിർമ്മാണത്തിനായി കര്‍ണാടകത്തില്‍ ഇവര്‍ക്ക് ഒരു കേന്ദ്രമുണ്ട്. ഇതാണ് ടാറ്റ് ഏറ്റെടുക്കുന്നത് എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ടാറ്റയുടെ ഐഫോണ്‍ നിര്‍മ്മാണ സ്വപ്നങ്ങളുടെ കാര്യത്തില്‍ അത്ര ശുഭകരമല്ല. ഇപ്പോഴത്തെ നിര്‍മ്മാണ പദ്ധതിക്ക് മുന്‍പ് തന്നെ ടാറ്റ ആപ്പിളിന് ചില ഐഫോണ്‍ ഭാഗങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഇതാണ് ഐഫോണ്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ടാറ്റയെ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു വിവരം. 

പക്ഷെ ടാറ്റ നിര്‍മ്മിക്കുന്ന ഐഫോണ്‍ ഘടകങ്ങള്‍ക്ക് ഗുണനിലവാരം പോരെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വാര്‍ത്ത. ഹൊസൂറില്‍ ടാറ്റ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കേസിങ്‌സ് ഫാക്ടറിയില്‍ നിർമിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ രണ്ടിലൊന്ന് മാത്രമേ ഗുണനിലവാരം ഉള്ളൂവെന്നാണ് കണ്ടെത്തല്‍. ടാറ്റ നിര്‍മ്മിക്കുന്ന ഭാഗങ്ങള്‍ ഫോക്സ്കോണിനാണ് ആപ്പിള്‍ എത്തിച്ചു നല്‍കിയിരുന്നത്. 

ഗ്യാലക്സി എസ് 23 സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു; ഞെട്ടിക്കുന്ന വില അറിയാം.!

click me!