
തിരക്കേറിയ ഒരു വർക്കിങ് പ്രൊഫഷണലാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങളുടെ വിശ്വസ്തനായ പങ്കാളിയായിരിക്കും നിങ്ങളുടെ ഫോൺ. ഓഫീസിലും പുറത്തും കാര്യങ്ങൾ കൈകാര്യം ചെയ്യാനും എപ്പോഴും കണക്റ്റഡായി തുടരാനും, ഇനി സ്വകാര്യ ജീവിതത്തിൽ സവിശേഷമായ നിമിഷങ്ങൾ പകർത്താനും ഫോൺ വേണം.
എപ്പോഴും സഞ്ചരിക്കുന്ന ചെയ്യുന്ന ഒരാൾ ഒരു സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക പ്രധാനമായും രണ്ടു കാര്യങ്ങളാണ് – ഒന്ന്, ദീർഘകാലം നീണ്ടു നിൽക്കുന്നതാകണം ഫോൺ. രണ്ട്, ക്യാമറയിൽ കോംപ്രമൈസ് പാടില്ല. അതായത് ദിവസവും ഉപയോഗിക്കാനും മിഴിവോടെ ദൃശ്യങ്ങൾ പകർത്താനും കഴിയുന്നതാകണം ഡിവൈസ്.
പുതിയ OPPO F33 സീരീസ് ഇതിനുള്ള യോജിച്ച ചോയ്സാണ്. രണ്ടു ഫോണുകളാണ് ഇതിലുള്ളത് -- OPPO F33 Pro 5G, OPPO F33.
സെൽഫികൾക്ക് വൈഡ് ക്യാമറ
വാരാന്ത്യങ്ങൾ ആഘോഷങ്ങൾക്കുള്ളതാണ്. സുഹൃത്തുക്കളെ കാണുക, പുറത്ത് ഭക്ഷണം കഴിക്കാൻ പോകുക, നീണ്ട ഡ്രൈവുകൾ ആസ്വദിക്കുക, ഇതെല്ലാം ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന നിമിഷങ്ങളാണ്.
ഈ ഓർമ്മകൾ മിഴിവോടെ പകർത്താൻ OPPO F33 Proയിലെ 50MP Ultra-Wide Selfie Camera സഹായിക്കും. ഈ സെൽഫി ക്യാമറയ്ക്ക് 100° field of view ഉള്ളതിനാൽ കൂടുതൽ നന്നായി രംഗം പകർത്താനാകും. ആർക്കും തിക്കിത്തിരക്കി സ്ഥലമുണ്ടാക്കേണ്ട ആവശ്യമില്ല. ഇതിലെ auto-switch feature വളരെ ഉപകാരപ്രദമാണ്. ഇത് സീനിൽ എത്ര പേരുണ്ട് എന്ന സ്വയം കണ്ടെത്തും. രണ്ടു പേരിൽക്കൂടുതൽ ഫ്രെയിമിൽ ഉണ്ടെങ്കിൽ ക്യാമറതന്നെ സ്വയം 1xൽ നിന്ന് 0.6xലേക്ക് ലെൻസ് മാറ്റും. ഇത് എല്ലാവരെയും ഫ്രെയിമിൽ ഉൾപ്പെടുത്തും.
ഈ സെഗ്മെന്റിൽ ഓപ്പോയ്ക്ക് മാത്രമുള്ള ഫീച്ചർ ആണിത്. ഗ്രൂപ്പ് സെൽഫികൾ ഇനി മുതൽ അനായാസം എടുക്കാം. ആംഗിൾ മാറ്റുകയോ കൈ നീട്ടിപ്പിടിക്കുകയോ ഒന്നും വേണ്ട.
ഇനി രാത്രികാലങ്ങളിലും കുറച്ച് ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിലും ഫോട്ടോ എടുക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. Low-light selfies കൂടുതൽ മികവോടെ പകർത്താം, അവയിൽ പല നിറങ്ങളും ഉപയോഗിക്കാം. ഇതിനായി multi-colour flash ഉപയോഗിക്കാം. വെളിച്ചം, ടോണുകൾ എന്നിവ ഇതിലൂടെ നിയന്ത്രിക്കാം, അതുവഴി തികച്ചും നാച്ചുറലായ ഫോട്ടോകളും എടുക്കാം.
ഇനി പിൻക്യാമറയിലേക്ക് വരാം. ഒരു പുതിയ ക്യാമറ യൂണിറ്റാണ് ഓപ്പോ ഇതിൽ നൽകിയിട്ടുള്ളത്. ഈ ഡിസൈൻ Starry Sea Lens എന്നാണ് ഓപ്പോ വിളിക്കുന്നത്. രാത്രിയിലെ നക്ഷത്രങ്ങളുടെ ഭംഗിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ മോഡ്യൂളിൽ ഉള്ള തിളങ്ങുന്ന മണൽത്തരികളുടെ ഡിസൈൻ ഫോണിന് ഒരു പ്രത്യേക തിളക്കം തരുന്നു.
ഈ മോഡ്യൂളിൽ രണ്ട് വലിയ വൃത്താകൃതിയിലുള്ള ലെൻസുകളാണ് ഒന്നിന് താഴെ ഒന്ന് എന്ന രീതിയിൽ ഉള്ളത്. ഇത് മുൻ മോഡലിൽ നിന്നും വ്യത്യസ്തമാണ്. 50MP Ultra-Clear camera ആണ് പ്രധാന ക്യാമറ. ഇതിൽ ഓട്ടോഫോക്കസും ഉണ്ട്. പോർട്രെയ്റ്റുകൾ, ഔട്ട്ഡോർ ഷോട്ടുകൾ, ക്വിക് ക്യാപ്ചറുകൾ എന്നിവ അതിവേഗം പകർത്താം. 2MP depth camera കൂടെയുണ്ട്. ഇത് പോർട്രെയ്റ്റുകളിൽ നാച്ചുറൽ ബാക്ക്ഗ്രൌണ്ട് ഇഫക്റ്റ് നൽകും.
വീഡിയോയിൽ Dual-view video ഫീച്ചർ content creator-മാർക്കും സാധാരണക്കാർക്കും ഒരുപോലെ ഉപയോഗിക്കാം. ഉദാഹരണത്തിന് vlogging ചെയ്യുമ്പോൾ, നിങ്ങളുടെ റിയാക്ഷനും നിങ്ങൾ കാണുന്ന രംഗവും ഒരേ സമയം ഒറ്റ ക്ലിപ്പിൽ പകർത്താം.
Underwater photography ഫീച്ചറും ഈ ഫോണിലുണ്ട്. IP69K റേറ്റിങ് ഉള്ളതിനാൽ ഇതിൽ വെള്ളം കയറില്ല. അണ്ടർവാട്ടർ മോഡിൽ 1.5 മീറ്റർവരെ താഴ്ച്ചയിൽ 30 മിനിറ്റുവരെ റെക്കോഡിങ് സാധ്യമാകും. കുളത്തിലോ ശുദ്ധജല തടാകത്തിലോ എല്ലാം നിങ്ങൾക്ക് ഫോൺ ഉപയോഗിക്കാം. വേറെ ഒരു ഗിയറും ആവശ്യമില്ല.
ഓപ്പോ ഫ്ലാഗ്ഷിപ്പുകളിൽ കൊണ്ടുവന്ന Popout ആദ്യമായി ഈ സെഗ്മെന്റിലും ലഭിക്കുന്ന ഫോൺകൂടെയാണിത്. ഫോട്ടോകൾ കൊളാഷ് ആയി പ്രത്യേകം വിഷ്വൽ എഫക്റ്റിൽ ഇതിലൂടെ അവതരിപ്പിക്കാം. രണ്ട് മുതൽ ഒൻപത് ഫോട്ടോകൾവരെ ഉപയോഗിച്ചാണ് പോപ്-ഔട്ട് ചെയ്യാനാകുക.
AI tools ക്യാമറയിൽ കൂടുതൽ ക്രിയേറ്റീവ് ആയി ഉപയോഗിക്കാനുമാകും. AI Portrait Glow ഉപയോഗിച്ച് വെളിച്ചം ക്രമീകരിക്കാം. AI Perfect Shot ഉപയോഗിച്ച് ഫോട്ടോകളിലെ മുഖഭാവമോ അടഞ്ഞുപോയ കണ്ണുകളോ ഒക്കെ നേരെയാക്കാം. AI Recompose ഉപയോഗിച്ച് ഫ്രെയിമുകൾ നേരെയാക്കാം. AI Clarity Enhancer ഉപയോഗിച്ചാൽ മെച്ചപ്പെട്ട zoom shots എടുക്കാം. AI Reflection Remover, AI Unblur എന്നിവ ഉപയോഗിച്ച് ഗ്ലെയറുകൾ മാറ്റാം, ബ്ലർ ആയ ഫോട്ടോകൾ തിരുത്താം. AI Eraser 2.0 അനാവശ്യമായ വസ്തുക്കൾ ഫ്രെയിമിൽ നിന്നും മായിക്കാം.
OPPO F33ൽ മുൻക്യാമറ 16MP-യും പിൻ ക്യാമറ 50MP + 2MPയും ആണ്.
ആരും ശ്രദ്ധിച്ചുപോകുന്ന ഡിസൈൻ
ഡിസൈനിൽ ഓപ്പോ ഒരു പ്രീമിയം ഫീൽ നിലനിർത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഫ്ലാഗ്ഷിപ്പുകളിലേതുപോലെതന്നെ one-piece cold carving ഉപയോഗിച്ചിരിക്കുന്നു.
ഗ്ലോസിയായ ക്യാമറ, മാറ്റ് സോഫ്റ്റ് ടച്ച് ഫിനിഷ്, കൂടാതെ തൊലിക്ക് പ്രശ്നങ്ങൾ ഒന്നും വരുത്താത്ത എച്ച്.സി കാർഡ് കോട്ടിങ്ങ് എന്നിവ ഫോണിനെ മനോഹരമാക്കുന്നു.
പിൻവശത്ത് ഡൈനാമിക് 3ഡി ഡെപ്ത് ടെക്നോളജിയുണ്ട്. ഇതിൽ പൈൻ മരങ്ങളുടെ നിഴലുകൾ ലെയറുകളായി ചേർത്തിട്ടുണ്ട്. ഇത് ഡിസൈനെ കൂടുതൽ മനോഹരമാക്കുന്നു.
ദീർഘായുസ് ഉറപ്പ്!
ദിവസവും ഉപയോഗിക്കാവുന്ന ഫോൺ, അതാണ് OPPO F33 സീരീസ്. വളരെ നേർത്ത ഫോണിന് ആകെ കനം 8.29mm ആണ്. ഭാരം 194g. കട്ടിയുള്ള അക്രിലിക് പോളി കാർബണേറ്റിലാണ് ഇത് വരുന്നത്. അതുകൊണ്ടുതന്നെ ഫോൺ താഴെ വീണാലും പൊട്ടുമെന്ന ടെൻഷൻ വേണ്ട.
ഡിസ്പ്ലേ 6.57 ഇഞ്ച് ഫ്ലാറ്റ് ആണ്. സ്ക്രീൻ-ടു-ബോഡി റേഷ്യോ 93.5%. കൂടാതെ, മുൻപു സൂചിപ്പിച്ചതുപോലെ പൊടി, വെള്ളം, ഉയർന്ന സമ്മർദ്ദത്തിലുള്ള വെള്ളം, മുഴുവനായും വെള്ളത്തിൽ മുങ്ങിയാലും തകരാത്ത പ്രതിരോധം എന്നിവ ഇതിനുണ്ട്. പരീക്ഷണങ്ങളുടെ ഭാഗമായി 85°C ചൂടുവെള്ളത്തിൽപ്പോലും ഫോൺ കാണിച്ചിരുന്നു.
അകത്തെ ഭാഗങ്ങൾക്ക് ഓപ്പോയുടെ സ്വന്തം 360-degree armour body സംരക്ഷണമുണ്ട്. ഇത് സിലക്കൺ കുഷ്യനുകളും ഫോമും ചേർന്നതാണ്. നിലത്ത് വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ പരമാവധി കുറയ്ക്കാൻ ഷോക് അബ്സോർബറുകളായി ഇത് പ്രവർത്തിക്കുന്നു. മദർബോഡിനും സംരക്ഷണം കൂട്ടിയിട്ടുണ്ട്. എയ്റോസ്പേസ് ഗ്രേഡിലുള്ള AM04 അലുമിനിയം അലോയ് ആണ് ഇതിലുള്ളത്.
മിലിട്ടറി സ്റ്റാൻഡേഡ് ടെസ്റ്റുകളിലും ഫോൺ വിജയിച്ചു. കൂടാതെ ഓപ്പോ ഉറപ്പു നൽകുന്ന 72 മാസത്തെ ഫ്ലുവെൻസി പരീക്ഷകളും ഇത് പാസായിട്ടുണ്ട്. ആറു വർഷംവരെ സ്മൂത്തായ പ്രകടനം ഇത് നൽകും. ഫോൺ റീസ്റ്റോർ ചെയ്യാൻ one-click rejuvenation സാങ്കേതികവിദ്യയുമുണ്ട്.
മൾട്ടിടാസ്കിങ്, ആപ്പ് സ്വിച്ചിങ്, സ്മൂത്ത് പെർഫോമൻസ് എന്നിവയും സ്ഥിരതയാർന്ന പ്രകടനമാണ് ഓപ്പോ കാഴ്ച്ചവെച്ചത്.
7000mAh ബാറ്ററിയുടെ ശക്തി
ഉയർന്ന ശക്തിയുള്ള ബാറ്ററി കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. അതിവേഗ ചാർജിങ്ങിന് 80W SUPERVOOC ടെക്നോളജിയുണ്ട്. അഞ്ച് മിനിറ്റ് ചാർജിങ്ങിൽ വാട്ട്സാപ്പ് വീഡിയോ കോളുകൾ, യൂട്യൂബ് സ്ട്രീമിങ്, ഇൻസ്റ്റഗ്രാം ബ്രൗസിങ്, ബി.ജി.എം.ഐ പോലെയുള്ള ഗെയിമുകൾ എന്നിവ സാധ്യമാകും.
10W reverse wired charging ഉപയോഗിച്ച് ആക്സസറീസ് ചാർജ് ചെയ്യാം. കൂടാതെ Bypass Charging സംവിധാനവും ഉണ്ട്.
ColorOS എന്നാൽ തനി മാജിക്
പുതുമകളോടെയാണ് കളർ ഓ.എസ് എത്തുന്നത്. Gemini ഇതിൽ ഇന്റഗ്രേറ്റഡ് ആണ്. ഇത് ഉപയോഗിച്ച് സ്വന്തം ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാം സെറ്റിങ്ങുകൾ, നോട്ടുകൾ, കലണ്ടർ എന്നിവ മാനേജ് ചെയ്യാം.
കൂടാതെ കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ കണ്ടെത്താൻ Circle to Search, AI Overview എന്നിവയുമുണ്ട്. Gemini Live camera, സ്ക്രീൻ കോൺടെക്സ്റ്റ് എന്നിവയിലൂടെ റിയൽടൈം വിവരങ്ങളും ലഭിക്കും.
AI Ultra-Clear Documents ആണ് മറ്റൊരു ഉപയോഗപ്രദമായ ഫീച്ചർ. ഇത് ഉപയോഗിച്ച് രേഖകൾ സ്കാൻ ചെയ്യാം. നിഴലുകളും ചുളിവുകളും എല്ലാം ഇത് ഒഴിവാക്കും. കൂടുതൽ എളുപ്പത്തിൽ അക്ഷരങ്ങൾ വായിക്കാനുമാകും. പി.ഡി.എഫ് ആയി രേഖകളെ മാറ്റിയും തരും.
സുരക്ഷ ഉറപ്പാക്കാൻ OPPO O-Lock ഉണ്ട്. ഡിവൈസ് നഷ്ടമായാൽ റിമോട്ട് ആയി ലോക്ക് ചെയ്യാം. ഇത് ആക്ടീവായാൽ ഫോൺ ഓഫ് ചെയ്യാൻ കഴിയില്ല. രേഖകൾ ഒന്നും ആക്സസ് ചെയ്യാനാകില്ല. മാത്രമല്ല ഇനി ആരെങ്കിലും ഫോൺ ഫാക്ടറി റീസെറ്റ് ചെയ്താൽ പാസ് വേഡ് വെരിഫിക്കേഷനില്ലാതെ ഫോൺ ഉപയോഗിക്കാനും കഴിയില്ല.
പെർഫോമൻസ് ആണെല്ലാം
MediaTek Dimensity 6360-MAX ആണ് പ്രോസസർ. 8 ജി.ബി റാം. 630,000+ AnTuTu score നേടിയ പ്രോസസറാണിത്. SuperCool Vapor Chamber ഉള്ളതുകൊണ്ട് ദീർഘനേരം ഫോൺ ഉപയോഗിച്ചാലും കൂൾ ആയി തുടരും. എഫ്33 പ്രോ മൂന്നു നിറങ്ങളിലാണ് ലഭ്യം. എഫ്33 ഫോറസ്റ്റ് ഗ്രീൻ, പേൾ വൈറ്റ് നിറങ്ങളിലും ലഭിക്കും.
താങ്ങാവുന്ന വില
OPPO F33 Pro ഇപ്പോൾ പ്രാരംഭ വിലയായ INR 37,999 മുതൽ വാങ്ങാം. 2026 ഏപ്രിൽ 23-നാണ് വിൽപ്പന ആരംഭിക്കുന്നത്. സ്റ്റോറുകളിലും OPPO E-Store, Flipkart, Amazon എന്നിവിടങ്ങളിലും ഫോൺ ലഭ്യമാണ്.
OPPO F33 INR 31,999 മുതൽ ലഭ്യമാണ്. ഏപ്രിൽ 29-നാണ് വിൽപ്പന തുടങ്ങുക.
വിശ്വസിച്ചു വാങ്ങാം
OPPO F33 സീരീസ് പ്രായോഗികതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. വളരെ ശക്തമായ സെൽഫി ക്യാമറ, ഒപ്പം ദീർഘകാലം ഈടുനിൽക്കുന്ന ഡിസൈൻ എന്നിവയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഫോട്ടോ എഡിറ്റിങ്ങിന് നിരവധി എ.ഐ ടൂളുകളും. ഇതോടൊപ്പം എല്ലാവരുടെയും തലവേദനയായ ബാറ്ററിക്ഷമത പരിഗണിച്ച് 7000mAh ബാറ്ററിയും ഉണ്ട്. ഇതെല്ലാം ഇത്രയ്ക്കും മികച്ച ഒരു വിലയിൽ ലഭ്യമാക്കാൻ കഴിഞ്ഞു എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ഗുണം.