OPPO Reno15c – ഫ്ലാഗ്ഷിപ് ലെവൽ ക്യാമറ, 5 വർഷം സോഫ്റ്റ് വെയർ അപ്ഡേറ്റ്

Published : Feb 20, 2026, 01:31 PM IST
OPPO Reno15C

Synopsis

OPPO Reno15c-നെ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു വിശ്വസ്തമായ പ്രകടനം കാഴ്ച്ചവെക്കുന്ന സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിക്കാം. ഡിസൈൻ, ക്യാമറ, ദീർഘകാലത്തെ സോഫ്റ്റ് വെയർ സപ്പോർട്ട്, ഈടുനിൽക്കുന്ന ബോഡി എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു.

സാധാരണയായി മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും അവരുടെ പുതിയ ക്യാമറ, ക്വാളിറ്റി മാറ്റങ്ങൾ അവരുടെ ഫ്ലാഗ്ഷിപ് മോഡലുകളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് മാത്രമാണ് ആ മാറ്റങ്ങൾ വില കുറവുള്ള സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നത്. എന്നാൽ OPPO പലപ്പോഴും ഇതിൽ ഒരു വ്യത്യസ്തത പുലർത്താറുണ്ട്. OPPO India, തങ്ങളുടെ സാങ്കേതികവിദ്യകൾ ഏറ്റവും കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുന്നതിൽ സ്ഥിരത പുലർത്തുന്ന ബ്രാൻഡുകളിലൊന്നാണ്. താങ്ങാവുന്ന വിലയിൽ പ്രീമിയം ഫീച്ചറുകൾ ആളുകളിലേക്ക് എത്തിക്കുന്നതിൽ ബ്രാൻഡ് വിജയിച്ചിട്ടുണ്ട്. പുതിയ OPPO Reno15c അതിന്റെ വ്യക്തമായ ഉദാഹരണമാണ്.

OPPO Reno15c-നെ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു വിശ്വസ്തമായ പ്രകടനം കാഴ്ച്ചവെക്കുന്ന സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിക്കാം. ഡിസൈൻ, ക്യാമറ, ദീർഘകാലത്തെ സോഫ്റ്റ് വെയർ സപ്പോർട്ട്, ഈടുനിൽക്കുന്ന ബോഡി എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. ഇതെല്ലാം വെറും 34,999 രൂപ മുതൽ ലഭ്യമാകും എന്നതാണ് ഏറ്റവും വലിയ സർപ്രൈസ്.

OPPO Reno15c എന്തുകൊണ്ടാണ് വ്യത്യസ്തമായ ഒരു സ്മാർട്ട്ഫോൺ ആകുന്നതെന്നത് നമുക്ക് അടുത്തറിയാം.

അഴകും പ്രായോഗികതയും ചേരുന്ന ഡിസൈൻ

പുതിയ സ്മാർട്ട്ഫോണുകളുടെ വലിപ്പം ഒരു പോരായ്മായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ഇതിന് പരിഹാരമായി ഫോണുകൾ കഴിവതും നേർത്തത്തും ഭാരം കുറഞ്ഞതുമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.

OPPO Reno15c-ക്ക് വെറും 8.14mm കനവും ഏകദേശം 195g മാത്രം ഭാരവുമാണുള്ളത്. അതിനാൽ ഇത് കൈയ്യിൽപിടിക്കാൻ സൗകര്യപ്രദവും കൊണ്ടുനടക്കാൻ എളുപ്പവുമാണ്. നേർത്ത ഫോൺ ആണെങ്കിലും വളരെ കട്ടിയിലാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്.

ഈടുനിൽക്കാൻ OPPO തങ്ങളുടെ All-Round Armour Body technology ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥലോകത്ത് നിന്നാണ് ഇതിന് പ്രചോദനം. Sponge Bionic cushioning ഉപയോഗിച്ച് ഇത് സുരക്ഷ വർദ്ധിപ്പിക്കുന്നു. അതായത് ഫോൺ അബദ്ധത്തിൽ നിലത്തു വീണാലും അകത്തെ ഭാഗങ്ങൾക്ക് കേടുപാടുകളുണ്ടാകില്ല.

ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി IP66, IP68, IP69 ratings-ഉം ഇതിൽ ലഭ്യമാണ്. ഇതിലൂടെ പൊടി, വെള്ളം, ഉയർന്ന സമ്മർദ്ദത്തിലുള്ള ചൂടുവെള്ളം എന്നിവയിൽ നിന്നും ഫോൺ സുരക്ഷിതമാകുന്നു. യാത്ര ചെയ്യുമ്പോഴും സ്ഥിരം ഓഫീസിലേക്ക് പോകുമ്പോഴുള്ള തിരക്കിലും വെക്കേഷനുകളിലുമെല്ലാം ആത്മവിശ്വാസത്തോടെ ഫോൺ കൊണ്ടുനടക്കാം.

ഡിസൈനിന് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്കും Reno15c ആകർഷകമായിരിക്കും. പിറകിലെ പാനലിൽ coral fleece-പോലെയുള്ള, skin-friendly velvet texture ആണ് ഉള്ളത്. ഇത് ഫോണിന് ഒരു പ്രീമിയം ഫീൽ നൽകും. മാത്രമല്ല ക്യാമറ യൂണിറ്റിന് ചുറ്റുമുള്ള Dynamic Stellar Ring design മിഴിവ് കൂട്ടുന്നു. ഇത് halo-പോലുള്ള visual effect സൃഷ്ടിച്ച് ഫോണിന് പ്രത്യേകം എടുപ്പുനൽകുന്നുണ്ട്.

രണ്ടു നിറങ്ങളിലാണ് ഈ സീരിസ് ലഭ്യമാകുന്നത്. Afterglow Pink നിറം സൂര്യാസ്തമയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. Twilight Blue നിറം രാത്രിയിലേക്കുള്ള പ്രകൃതിയുടെ മാറ്റത്തെ പകർത്തുന്നു.

ഫോട്ടോകൾക്ക് പുതിയതലം നൽകുന്ന ക്യാമറ

OPPO Reno15c-യിലെ ക്യാമറ യൂണിറ്റ് വളരെ ആകർഷകമാണ്. 50MP Ultra-Clear main cameraയും 100° field of view ഉള്ള 50MP ultra-wide selfie cameraയും ഉണ്ട്. സാധാരണയായി ഫ്ലാഗ്ഷിപ്പുകളിൽ കാണപ്പെടുന്ന ഒരു ഫീച്ചറാണിത്.

പ്രൈമറി ക്യാമറയിൽ OPPO-യുടെ PureTone Imaging technology ഉപയോഗിക്കുന്നു. ഇത് natural colours-ഉം balanced contrast-ഉം നൽകാൻ സഹായിക്കുന്നു. നല്ല തെളിച്ചമുള്ള സാഹചര്യത്തിലും മങ്ങിയ വെളിച്ചത്തിലും എടുത്ത ഫോട്ടോകൾ ഒരുപോലെ വ്യക്തതയോടെ കാണാൻ ഇത് സഹായിക്കും.

50MP ultra-wide selfie camera ഗ്രൂപ്പ് ഷോട്ടുകൾ മികവുറ്റതാക്കും.100-degree field of view ഉള്ളതിനാൽ കൂടുതൽ ആളുകളെയും പശ്ചാത്തലത്തെ മുഴുവനായും ഫ്രെയിമിൽ ഉൾക്കൊള്ളിക്കാൻ ഇതിന് കഴിയും. യാത്രകളിലും ഗ്രൂപ്പ് ഔട്ടിങ്ങുകളിലും ഇത് പ്രയോജനം ചെയ്യും.

Reno15c-ൽ video recording ആയാസകരമാണ്. രണ്ടു ക്യാമറകളും 4K HDR at 30fps റെക്കോഡിങ് സാധ്യമാക്കുന്നു. Dual-View Video ഉപയോഗിച്ച് രണ്ടു ക്യാമറകളിലേക്ക് എളുപ്പം സ്വിച്ച് ചെയ്യാം. മാത്രമല്ല exposure, colour consistency എന്നിവയും മുഴുവൻ വീഡിയോയിലും നിലനിർത്താനുമാകും.

Video Editing 2.0 എന്ന ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ ട്രിം ചെയ്യാം, സ്പീഡ് കൺട്രോൾ ചെയ്യാം, ട്രാൻസിഷനുകൾ ചേർക്കാം, ബിറ്റ്-സിങ്ക് എഡിറ്റ് ചെയ്യാം, കൂടാതെ ഫയലുകൾ HDR ആയി എക്സ്പോർട്ടും ചെയ്യാം.

ഫോട്ടോകൾകൊണ്ട് കൂടുതൽ മാജിക്

ഔട്ട്ഡോറിൽ എടുക്കുന്ന ഫോട്ടോകൾ ചിലപ്പോൾ പിന്നീടാകും നമുക്ക് കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു എന്നു തോന്നുക. അല്ലെങ്കിൽ നമ്മൾ ക്ലിക് ചെയ്ത ഒരുപാട് ഫോട്ടോകൾ എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് ചിന്തിക്കാം. ഇതിനെല്ലാം OPPO Reno15c സഹായിക്കും.

Popout ശ്രദ്ധേയമാണ്. രണ്ട് മുതൽ ഒമ്പത് വരെ ഫോട്ടോകൾ ഒരുമിച്ച് ലെയറുകളായി ഉപയോഗിക്കാൻ ഇതിലൂടെ കഴിയും. ഡൈനാമിക് കൊളാഷുകൾ ഇതിലൂടെ സൃഷ്ടിക്കാം.

AI Editor 3.0 ഉപയോഗിച്ച് ഫോട്ടോകളിൽ മാറ്റംവരുത്താം. AI Portrait Glow ഉപയോഗിച്ച് lighting conditions പരിശോധിച്ച് ചെയ്ത് Natural Light, Flash Light, Rim Light, Studio Light പോലുള്ള സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് വിവിധ പോർട്രെയ്റ്റ് സ്റ്റൈലുകൾ ഉപയോഗിക്കാം.

ഇതുകൂടാതെ AI Recompose, AI Perfect Shot, AI Livephoto 2.0, AI Best Face, AI Unblur, AI Studio, AI Reflection Remover, AI Eraser എന്നിവ പോലുള്ള OPPO-യുടെ AI photography tools-ഉം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ColorOS 16 – സോഫ്റ്റ് വെയർ പിന്തുണ ദീർഘകാലത്തേക്ക് ഉറപ്പിക്കാം

OPPO Reno15c ColorOS 16-ലാണ് പ്രവർത്തിക്കുന്നത്. വളരെ സ്മൂത്തായ യൂസർ അനുഭവമാണ് ഇത് നൽകുന്നത്.

അഞ്ച് വർഷം OS updates-ഉം ആറു വർഷം security updates-ഉം നൽകുന്നുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഈ ഉറപ്പ് OPPO നൽകുന്നത് അവരുടെ Trinity Engine-ൽ നിന്നാണ് വരുന്നത്. Luminous Rendering Engine-നൊപ്പം ഇത് ദീർഘകാലം ഫോൺ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നു. അനിമേഷനുകൾ, സ്റ്റെബിലിറ്റി എന്നിവ ഇതിന്റെ ജോലിയാണ്. അതായത് സ്ക്രോളിങ്, മൾട്ടിടാസ്കിങ്, ഗെയിമിങ്, കണ്ടന്റ് ഉഫയോഗിക്കൽ എല്ലാം സ്ഥിരമായി ചെയ്യാം.

ജീവിതം എളുപ്പമാക്കുന്ന AI

ദിവസേനെയുള്ള കാര്യങ്ങൾക്ക് OPPO നിരവധി AI productivity tools ഉൾപ്പെടുത്തിയിട്ടുണ്ട്. AI Mind Space ആണ് ഇതിൽ പ്രധാനം. വിവരങ്ങൾ കൃത്യമായി ഓർഗനൈസ് ചെയ്യാൻ ഇത് സഹായിക്കും.

AI Recording വോയിസ് നോട്ടുകളിൽ നിന്നും സമ്മറികൾ ഉണ്ടാക്കാൻ സബായിക്കും. AI Writer ഉപയോഗിച്ച് notes, social apps എന്നിവയ്ക്ക് വേണ്ടി കണ്ടന്റുകൾ ഉണ്ടാക്കാം.

Google Gemini വഴി മലയാളത്തിൽ തന്നെ Calendar, Clock, Settings തുടങ്ങിയവ മാനേജ് ചെയ്യാം. OPPO-യുടെ AI Private Computing Cloud യൂസർമാരുടെ പ്രൈവസിയും ഉറപ്പാക്കുന്നു.

ദീർഘകാലം നീണ്ടുനിൽക്കുന്ന ബാറ്ററി

OPPO Reno15c-ക്ക് ശക്തി നൽകുന്നത് ഒരു 7000mAh ബാറ്ററിയാണ്. 80W SUPERVOOC fast charging സംവിധാനമാണ് ഇതിലുള്ളത്. യഥാർത്ഥ സാഹചര്യങ്ങൾ പഠിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

വെറും 10-minute charge കൊണ്ട് YouTube, WhatsApp പോലുള്ള ആപ്പുകളിൽ ഏകദേശം 5.4 മണിക്കൂർ ഉപയോഗവും Instagram-ൽ ഏകദേശം 3.4 മണിക്കൂർ ഉപയോഗവും സാധ്യമാകും.

0 മുതൽ 100% വരെ full charge നേടാൻ ഏകദേശം 64 minutes മാത്രം മതിയാകും.

അതിശയിപ്പിക്കുന്ന വിലയിൽ കൂടുതൽ ഫീച്ചറുകൾ

OPPO India Reno15c ശ്രദ്ധേയമാകുന്നത് വില കൊണ്ടുതന്നെയാണ്. താങ്ങാവുന്ന വിലയിൽ ഡിവൈസ് നൽകുമ്പോൾതന്നെ ഫീച്ചറുകൾ ഒഴിവാക്കുക എന്നതിൽ ഓപ്പോ ശ്രമിച്ചിട്ടില്ല. പകരം ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ എല്ലാവർക്കും ലഭ്യമാക്കാനാണ് ബ്രാൻഡ് ശ്രമിച്ചത്.

മികച്ച 50MP Ultra-Clear main camera, long-term software support, ശക്തമായ battery performance എന്നിവ ഉൾപ്പെടുത്തി ദിവസേന ഫോൺ ഉപയോഗിക്കാൻ ആവശ്യമായ എല്ലാ പ്രധാന കാര്യങ്ങളും ഇത് നൽകുന്നു. പ്രീമിയം പ്രൈസ് ഒഴിവാക്കി ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫോൺ, അതിൽ മികച്ച ക്യാമറ ആഗ്രഹിക്കുന്നവർക്ക് യോജിച്ച ഡിവൈസാണ് OPPO Reno15c.

മികച്ച ഓഫറുകളിൽ വാങ്ങാം*

Reno15c-ന്റെ വില 8GB + 256GB വേരിയന്റിന് Rs. 34,999-ഉം 12GB + 256GB വേരിയന്റിന് Rs. 37,999-ഉം ആണ്.

OPPO Reno15 Series Amazon, Flipkart പ്ലാറ്റ്ഫോമുകളിൽ ലഭിക്കും. കൂടാതെ റീട്ടെയിൽ സ്റ്റോറുകളിലും, OPPO e-store-ലും ഈ സീരീസ് വാങ്ങാം.

• തെരഞ്ഞെടുത്ത ബാങ്കുകളുടെ Credit Card, UPI transaction വഴി 10% വരെ Instant Cashback

• 6 മാസം വരെ no-cost EMI

• തെരഞ്ഞെടുത്ത ഫൈനാൻസിയർമാർ മുഖേന12 മാസം വരെ zero down payment schemes

• ട്രേഡ് ഇൻ പങ്കാളികൾ വഴി INR 3K Exchange Bonus

• കുറഞ്ഞ ചെലവിൽ 180 Days Screen Damage Replacement

*T&C applied

PREV
Read more Articles on
click me!

Recommended Stories

46170 രൂപയ്ക്കും വേണമെങ്കില്‍ ഐഫോണ്‍ 17 വാങ്ങിക്കാം; ഈ ഡീലിനെ കുറിച്ച് അറിഞ്ഞിരിക്കുക
പ്രീമിയം ഫ്ലാഗ്ഷിപ്പ് വാങ്ങാന്‍ പണമില്ലേ; തകര്‍പ്പന്‍ ഫോട്ടോകള്‍ എടുക്കാനാവുന്ന ഫോണുകള്‍ ഇതാ, വില 50000ല്‍ താഴെ