Poco F4 5G : വിപണി കൈയ്യടക്കാൻ പോക്കോയുടെ പുതിയതാരമെത്തുന്നു

By Web TeamFirst Published Jun 25, 2022, 9:06 AM IST
Highlights

പോക്കോ ഉപയോക്താക്കൾക്ക് 1,000 രൂപ കിഴിവും ഒപ്പം എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3,000 രൂപ കിഴിവും കമ്പനി ചെയ്തിട്ടുണ്ട്. എല്ലാ കിഴിവുകളും നിലവിൽ ലഭ്യമാണ്. 

പോക്കോ എഫ് 4 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ പോക്കോ അതിന്റെ ഏറ്റവും പുതിയ പ്രീമിയം ഓഫറാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പോക്കോ എഫ് 3 ജിടി യ്ക്ക് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണിത്. പോക്കോ എഫ് 1ന്റെ പിൻഗാമിയാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.  6GB/128GB വേരിയന്റിന് 27,999 രൂപ മുതലാണ് തുടക്കം. 

8GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും ടോപ്പ്-സ്പെക്ക് 12GB + 256GB വേരിയന്റിന്റെ വില  33,999 രൂപയുമാണ്. നെബുല ഗ്രീൻ, നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പോക്കോ എഫ്4 പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 27 മുതൽ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്നാണ് നിലവിലെ വിവരം.

പോക്കോ ഉപയോക്താക്കൾക്ക് 1,000 രൂപ കിഴിവും ഒപ്പം എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3,000 രൂപ കിഴിവും കമ്പനി ചെയ്തിട്ടുണ്ട്. എല്ലാ കിഴിവുകളും നിലവിൽ ലഭ്യമാണ്. മുൻകൂട്ടി ഫോൺ വാങ്ങുന്ന പോക്കോ എഫ് 44  ഉപയോക്താക്കൾക്ക് പോക്കോ എഫ് 4 5ജിയുടെ വിലയിൽ  4,000 രൂപ വരെ കിഴിവ് ലഭിക്കും.

6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയിൽ 120 ഹെർട്‌സ് എന്നിവയോടെയാണ് പോക്കോ എഫ്4 5ജി പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റാണ് സ്‌മാർട്ട്‌ഫോണിന്റെ പ്രത്യേകത. പ്രൈമറി 64 മെഗാപിക്സൽ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപ്ക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയും സ്മാർട്ട്ഫോണിന് വിപണിയിൽ സ്വീകാര്യത കൂട്ടിയേക്കും.  20-മെഗാപിക്സൽ സെൽഫി സ്നാപ്പറുമായാണ്
പോക്കോ എഫ് 4 5ജി വരുന്നത്.

കണക്ടിവിറ്റിയുടെ കാര്യത്തിൽ, പോക്കോ എഫ് 4 5ജി,5ജി  4ജി LTE, വൈഫൈ, ബ്ലൂടുത്ത് v5.2, GPS/ A-GPS, എൻഎഫ്സി, കൂടാതെ യുഎസ്ബി ടൈപ്പ്-C പോർട്ട് എന്നിവയുമായാണ് വിപണിയിലെത്തുന്നത്.  67W ഫാസ്റ്റ് ചാർജിംഗുമായി ജോടിയാക്കിയ 4,500mAh ബാറ്ററിയാണ് ഇതിന്റെ പ്രത്യേകതകളിൽ എടുത്തു പറയേണ്ടത്.

എക്സ്4 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

റെഡ്മി കെ 50 ഐ 5 ജി ഫോണ്‍ ഇന്ത്യയിലേക്ക്; വിവരങ്ങള്‍ ഇങ്ങനെ

click me!