റിയൽമി 3 പ്രോ ഇന്ത്യയിലേക്ക്; കിടിലന്‍ ഫീച്ചറുകള്‍

Published : Apr 13, 2019, 10:48 PM IST
റിയൽമി 3 പ്രോ ഇന്ത്യയിലേക്ക്; കിടിലന്‍ ഫീച്ചറുകള്‍

Synopsis

റിയൽമി 3 പ്രോയുടെ വില സംബന്ധിച്ച യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയൽമി 3 പ്രോയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ

ദില്ലി: റിയൽമി 3 പ്രോ ഏപ്രിൽ 22 ന് ഇന്ത്യയിലെത്തും. ദില്ലിയില്‍ നടക്കുന്ന ചടങ്ങിൽവച്ച് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് റിയൽമി  3 പ്രോ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മാസം റിയൽമി 3 യുടെ ഉദ്ഘാടന വേളയിൽ റിയൽമി 3 പ്രോയുടെ ടീസർ കമ്പനി അവതരിപ്പിച്ചിരുന്നു.

എന്നാൽ, റിയൽമി 3 പ്രോയുടെ വില സംബന്ധിച്ച യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയൽമി 3 പ്രോയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് റിയൽമി 3 പ്രോയ്ക്ക് കരുത്തേകുന്നതെന്നാണ് റിപ്പോര്‍ട്ട്. 4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി സ്റ്റോറേജുകളിൽ ഫോൺ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി