Realme GT 2 Pro : റിയൽമി ജിടി 2 പ്രോ പ്രഖ്യാപനം ഡിസംബ‍ർ 9ന്, അറിയേണ്ടതെല്ലാം

Published : Dec 08, 2021, 11:37 AM ISTUpdated : Dec 08, 2021, 11:40 AM IST
Realme GT 2 Pro : റിയൽമി ജിടി 2 പ്രോ പ്രഖ്യാപനം ഡിസംബ‍ർ 9ന്, അറിയേണ്ടതെല്ലാം

Synopsis

മോട്ടൊറോളയുടെ ഏറ്റവും പുതിയ മോഡൽ ഈ വ്യഴാഴ്ച പുറത്തിറങ്ങാനിരിക്കെ, അതിനോട് കിടപിടിക്കാനാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. 

റിയൽമി ജിടി 2 പ്രോ (Realme GT 2 Pro) ഡിസംബ‍ർ 9ന് പ്രഖ്യാപിക്കും. ക്വാൽക്കം പുറത്തിറക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 1 പ്രോസസർ (Qualcomm's Snapdragon 8 Gen 1 SoC ) ആണ് റിയൽമിയിലുള്ളതെന്ന് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസി ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും റിയൽമി ജിടി 2 പ്രോ എന്നാണ് റിപ്പോ‍ർട്ടുകൾ. റിയൽമി ജിടി 2 പ്രോയുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോഞ്ചിം​ഗിലാകും മറ്റ് പ്രധാനപ്പെട്ട ഫീച്ചറുകൾ പുറത്തുവിടുക എന്നാണ് കരുതുന്നത്. 

വൈബോയിൽ പോസ്റ്റ് ചെയ്ത ടീസറിൽ റിയൽമി ജിടി 2 പ്രോയുടെ പ്രഖ്യാപന തീയതി മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ലോഞ്ചിം​ഗ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോട്ടൊറോളയുടെ ഏറ്റവും പുതിയ മോഡൽ ഈ വ്യഴാഴ്ച പുറത്തിറങ്ങാനിരിക്കെ, അതിനോട് കിടപിടിക്കാനാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. മോട്ടൊറോളയുടെ മോട്ടോ എഡ്ജ് എക്സ് 30 ചൈനയിൽ വ്യാഴാഴ്ചായണ് പുറത്തിറങ്ങുന്നത്. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസിയുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാ‍ർട്ട്ഫോൺ ആണെന അവകാശവാദവുമായാണ് മോട്ടൊളോറ മോട്ടോ എഡ്ജ് എക്സ് 30 വിപണിയിൽ എത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ മോട്ടോ എഡ്ജ് എക്സ് 30 ചൈനയിൽ വിപണിയിലെത്തും. 

റിയൽമി ജിടി 2 പ്രോ അടുത്ത വർഷം ആദ്യം അവതരിപ്പിക്കാനുള്ള പദ്ധതിയിലാണെന്നും സൂചനയുണ്ട്. Realme കൂടാതെ, Xiaomi 12 സീരീസിന് കീഴിൽ Snapdragon 8 Gen 1 ഫ്ലാഗ്ഷിപ്പ് പുറത്തിറക്കുന്ന ഏറ്റവും വേഗതയേറിയ നിർമ്മാതാവെന്ന മത്സരത്തിലാണ് Xiaomi. എന്നാൽ ബീജിംഗ് ആസ്ഥാനമായുള്ള കമ്പനി ഇതുവരെ കൃത്യമായ ലോഞ്ച് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. 

120Hz ഡിസ്‌പ്ലേ, ഒഐഎസ്-അസിസ്റ്റഡ് 50 എംപി പ്രധാന ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 125W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്. 5,000mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് ചില റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നത്. റിയൽമി ജിടി 2 പ്രോയെക്കുറിച്ചുള്ള ഔദ്യോ​ഗിക വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും ലോഞ്ചിന് മുമ്പ് ഫോണിനെ സംബന്ധിക്കുന്ന ടീസറുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു
വെറുതെ പറയുന്നതല്ല, ഇത് ക്യാമറ ഇല്ലാത്ത ഐ ഫോൺ! വിലയാണേൽ ക്യാമറ ഉളള ഐഫോണിനേക്കാൾ കൂടുതൽ, പക്ഷേ എല്ലാവർക്കും കിട്ടില്ല