ഇന്ത്യന്‍ വിപണിയെ ഞെട്ടിക്കുമോ സവിശേഷതകളുടെ റിയല്‍മി എക്‌സ് 2 പ്രോ; ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Nov 21, 2019, 9:59 AM IST
Highlights

റിയല്‍മി എക്‌സ് 2 പ്രോയുടെ രണ്ട് വകഭേദങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. അടിസ്ഥാന പതിപ്പ് 8 ജിബി റാമും 128 ജിബി യുഎഫ്എസ് 3.0 സ്‌റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഇതിന് 29,999 രൂപയാണ്

റിയല്‍മി തങ്ങളുടെ എക്‌സ് 2 പ്രോ ചൈനയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ ഈ മുന്‍നിര ഫോണ്‍ എന്ന് എത്തുമെന്ന ആകാംക്ഷയിലായിരുന്നു. ചൈനീസ് ബ്രാന്‍ഡ് ഒടുവില്‍ ഇന്ത്യയില്‍ റിയല്‍മി എക്‌സ് 2 പ്രോ ആയി അവതരിപ്പിച്ചു. ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ റിയല്‍മി സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. മുന്‍നിര സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് ചിപ്‌സെറ്റില്‍ ഇത് പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല, 50 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. റിയല്‍മി 29,999 രൂപയുടെ പ്രാരംഭ വിലയിലാണ് ആരംഭിക്കുന്നത്. ഉയര്‍ന്ന സ്‌പെക്ക് വേരിയന്റുകളില്‍ കൂടുതല്‍ റാമും സ്‌റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

റിയല്‍മി എക്‌സ് 2 പ്രോയുടെ രണ്ട് വകഭേദങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. അടിസ്ഥാന പതിപ്പ് 8 ജിബി റാമും 128 ജിബി യുഎഫ്എസ് 3.0 സ്‌റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഇതിന് 29,999 രൂപയാണ്. 12 ജിബി റാമും 256 ജിബി യുഎഫ്എസ് 3.0 സ്‌റ്റോറേജുമുള്ള മറ്റൊരു ഹൈ എന്‍ഡ് വേരിയന്റും റിയല്‍മെ കൊണ്ടുവരുന്നു. ഇതിന് 33,999 രൂപയാണ്. എക്‌സ് 2 പ്രോ ഫ്ലിപ്കാര്‍ട്ടില്‍ ഫ്ലാഷ് സെയിലായാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. നവംബര്‍ 26, ഉച്ചയ്ക്ക് 12 മുതല്‍ നവംബര്‍ 27, 11:59 വരെ ലഭ്യമാകും.

റിയല്‍മി എക്‌സ് 2 പ്രോയുടെ ഇന്ത്യന്‍ പതിപ്പ് ചൈനീസ് വേരിയന്റിന് സമാനമാണ്. സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മെ എക്‌സ് 2 പ്രോ. രണ്ട് ഉയര്‍ന്ന സ്‌പെക്ക് വേരിയന്റുകളില്‍ യുഎഫ്എസ് 3.0 സ്‌റ്റോറേജ് ഫീച്ചര്‍ ചെയ്യുന്ന വണ്‍പ്ലസ് 7 ടി യുമായി ഈ ഫോണ്‍ സമാനമാണ്. എന്നാല്‍ യുഎഫ്എസ് 2.1 സ്‌റ്റോറേജുള്ള അടിസ്ഥാന വേരിയന്‍റ് ഇന്ത്യയിലേക്ക് വരുന്നില്ലെന്നത് ശ്രദ്ധിക്കുക. 6 ജിബി, 8 ജിബി, 12 ജിബി റാം ഓപ്ഷനുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ക്ക് എക്‌സ് 2 പ്രോ തിരഞ്ഞെടുക്കാം. ആന്‍ഡ്രോയിഡ് 9 പൈയെ അടിസ്ഥാനമാക്കി കളര്‍ ഒ.എസ് 6.1 ല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നു.

റിയല്‍മി എക്‌സ് 2 പ്രോയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നാണ് 50വാട്‌സ് സൂപ്പര്‍ വിഒഒസി ഫാസ്റ്റ് ചാര്‍ജിംഗ്. എക്‌സ് 2 പ്രോ 4000 എംഎഎച്ച് ബാറ്ററിയിലാണ് എത്തുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 35 മിനിറ്റിനുള്ളില്‍ ബാറ്ററി പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ ഫാസ്റ്റ് ചാര്‍ജറുകളുള്ള 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ ഫോണ്‍ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും വയര്‍ലെസ് ചാര്‍ജിംഗ് ഇല്ല. എക്‌സ് 2 പ്രോ തിളങ്ങുന്ന മറ്റൊരു മേഖല ഡിസ്‌പ്ലേയാണ്. ഫുള്‍ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 90 ഹെര്‍ട്‌സ് റിഫ്രഷന്‍ റേറ്റും റിയല്‍മെ എക്‌സ് 2 പ്രോയ്ക്ക് നല്‍കിയിരിക്കുന്നു. ഡിസ്‌പ്ലേയ്ക്ക് മുകളില്‍ ഒരു ചെറിയ വാട്ടര്‍ ഡ്രോപ്പ് നോച്ചും ചുറ്റും സ്ലിം ബെസലുകളും ഉണ്ട്. വളരെ വേഗതയുള്ള ഇന്‍ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ട്. ഫോണിന് ഇരട്ട സ്പീക്കര്‍ സ്റ്റീരിയോയും സജ്ജീകരിച്ചിരിക്കുന്നു.

റിയല്‍മി ഒരു ക്വാഡ് ക്യാമറയും വാഗ്ദാനം ചെയ്യുന്നു. എഫ് 1.8 ലെന്‍സോടു കൂടിയ പ്രധാന ക്യാമറ 64 മെഗാപിക്‌സല്‍ സെന്‍സറിലാണ് പ്രവര്‍ത്തിക്കുന്നത്. 13 മെഗാപിക്‌സല്‍ 2 എക്‌സ് ഒപ്റ്റിക്കല്‍ സൂം, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ എന്നിവയും ഇതിനോടൊപ്പമുണ്ട്. പിന്നില്‍ 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയുമുണ്ട്. സെല്‍ഫികള്‍ക്കായി, ഫോണ്‍ 16 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിക്കുന്നു. 5എക്‌സ് വരെ സൂം ചെയ്യാനും 20എക്‌സ് വരെ ഫുള്‍ ഡിജിറ്റല്‍ സൂം ചെയ്യാനും ഫോണിന് കഴിയുമെന്ന് റിയല്‍മെ പറയുന്നു. ഇതിന് 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ലഭിക്കും. നെപ്റ്റിയൂണ്‍ ബ്ലൂ, ലൂണാര്‍ വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

രണ്ട് പ്രത്യേക കളര്‍ വേരിയന്റുകളില്‍ റിയല്‍മെ എക്‌സ് 2 പ്രോ മാസ്റ്റര്‍ പതിപ്പും പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് കോണ്‍ക്രീറ്റ്, റെഡ് ബ്രിക്ക് കളര്‍ വേരിയന്റുകളില്‍ ലഭിക്കും. ഈ വകഭേദങ്ങള്‍ക്ക് പ്രത്യേകമായി പ്രത്യേക നിറങ്ങളുള്ള ഒരു ഫ്രോസ്റ്റഡ് ഗ്ലാസും ലഭിക്കും. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള മാസ്റ്റര്‍ പതിപ്പിന് 34,999 രൂപ വിലവരും. ക്രിസ്മസ് കാലത്ത് ഇത് വില്‍പ്പനയ്‌ക്കെത്തും.

click me!