ഷവോമിയുടെ 100വാട്‌സ് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ടെക്ക്; 17 മിനിറ്റിനുള്ളില്‍ റെഡ്മി നോട്ട് 8 ചാര്‍ജ് ചെയ്യാം

By Web TeamFirst Published Nov 21, 2019, 8:53 AM IST
Highlights

വിവോയുടെ 120വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയോടു എതിരിടുന്നതിനായാണ് 100വാട്‌സ് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ടെക് ഷവോമി ഇപ്പോള്‍ തിടുക്കപ്പെട്ട് അവതരിപ്പിച്ചിരിക്കുന്നത്. 

വോമി ഒടുവില്‍ 100വാട്‌സ് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ടെക് അവതരിപ്പിച്ചു. ചൈനയില്‍ നടന്ന ഷവോമി ഡവലപ്പര്‍ കോണ്‍ഫറന്‍സിലാണ് സാങ്കേതികവിദ്യ അനാവരണം ചെയ്തത്. 100വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയില്‍ 4000എംഎഎച്ച് ബാറ്ററിയുള്ള ഒരു ഫോണ്‍ വെറും 17 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. 100വാട്‌സ് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ടെക് എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോയും സമ്മേളനത്തില്‍ കമ്പനി പ്രദര്‍ശിപ്പിച്ചു.

ഈ വര്‍ഷം ആദ്യം വിവോ 120 വാട്‌സ് സൂപ്പര്‍ ഫ്‌ലാഷ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. വെറും 13 മിനിറ്റിനുള്ളില്‍ 4000 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇതിനായി. വിവോയുടെ 120വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയോടു എതിരിടുന്നതിനായാണ് 100വാട്‌സ് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ടെക് ഷവോമി ഇപ്പോള്‍ തിടുക്കപ്പെട്ട് അവതരിപ്പിച്ചിരിക്കുന്നത്. വിവോയ്ക്ക് പുറമേ, ഓപ്പോ, റിയല്‍മെ തുടങ്ങിയ മറ്റ് കമ്പനികളും യഥാക്രമം 65വാട്‌സ്, 50വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചു കഴിഞ്ഞു. 50വാട്‌സ് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് റിയല്‍മെ എക്‌സ് 2 പ്രോയില്‍ വരുന്നത്. 

ഡെമോ വീഡിയോയില്‍, 4000 എംഎഎച്ച് ബാറ്ററിയുള്ള 100വാട്‌സ് ചാര്‍ജിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഫോണ്‍ എത്ര വേഗത്തിലാണ് ചാര്‍ജ് ചെയ്യുന്നതെന്നു ഷവോമി കാണിക്കുന്നു. 100വാട്‌സ് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ടെക്ക് 4,000 എംഎഎച്ച് ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ 17 മിനിറ്റ് മാത്രമേ എടുക്കുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഉദാഹരണത്തിന്, റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 7 സീരീസ്, റെഡ്മി കെ 20 സീരീസ് തുടങ്ങിയ ഫോണുകള്‍ 17 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ ഷവോമിയുടെ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്ക് കഴിയും.

100വാട്‌സ് സൂപ്പര്‍ചാര്‍ജ് ടര്‍ബോ ടെക്കിന് ഉയര്‍ന്ന വോള്‍ട്ടേജ് ചാര്‍ജ് പമ്പും 9 മടങ്ങ് ചാര്‍ജ് പരിരക്ഷയും ഉള്‍ക്കൊള്ളുന്നുവെന്ന് ഷവോമി വിശദീകരിക്കുന്നു. 9 മടങ്ങ് പരിരക്ഷയില്‍ 7 എണ്ണം മദര്‍ബോര്‍ഡിനും 2 മടങ്ങ് സംരക്ഷണം ബാറ്ററിയ്ക്കുമുള്ളതാണെന്നും കമ്പനി പറയുന്നു. 100വാട്‌സ് സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ടെക്കിനൊപ്പം വരുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ പേര് ഇപ്പോള്‍ ഷവോമി വെളിപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മിക്കവാറും അടുത്ത വര്‍ഷം വരുന്ന ഷിവോമി 5ജി സപ്പോര്‍ട്ടുള്ള ഫ്‌ലാഗ്ഷിപ്പുകള്‍ ഈ സാങ്കേതികവിദ്യയില്‍ വന്നേക്കാം.

click me!