ഗ്യാലക്സി എ54 5G ഉടനെയെത്തുമെന്ന് റിപ്പോർട്ടുകൾ; പ്രത്യേകതകള്‍ അത്ഭുതപ്പെടുത്തും

By Web TeamFirst Published Dec 12, 2022, 8:33 AM IST
Highlights

ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകുമെന്നാണ് ലീക്കായ റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്. 

സാംസങ്ങ് ഗ്യാലക്സി A54 5G ഉടനെത്തുമെന്ന് സൂചനകള്‍. കുറച്ചുകാലമായി പലതരം അഭ്യൂഹങ്ങളുടെ ഈ ഹാൻഡ്സെറ്റുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്.  2023ന്‍റെ തുടക്കത്തിൽ ഈ ഫോണെത്തുമെന്നാണ് പ്രതീക്ഷ. 6.4 ഇഞ്ച് ഡിസ്‌പ്ലേ കാണിക്കുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണിന്‍റെ ഡിസൈൻ റെൻഡറുകളും അടുത്തിടെ ലീക്കായിരുന്നു. ഗ്യാലക്സി A54 5G ഇപ്പോൾ ഗീക്ക്ബെഞ്ച് ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

ഒക്ടാ കോർ 2.4GHz ചിപ്‌സെറ്റാണ് ഇതിന്റെ കരുത്ത്. കൂടാതെ, ഗ്യാലക്സി  F04s ഉം ഗീക്ക്ബെഞ്ചിലുണ്ട്. മീഡിയടെക് ഹീലിയോ P35 SoC നൽകുന്ന എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണാണിതെന്ന് പറയപ്പെടുന്നു.SM-A546B എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് ഹാൻഡ്‌സെറ്റും ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് എക്‌സിനോസ് 1380 SoC ആയിരിക്കാമെന്നാണ് സൂചന. ഇത് ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുമെന്നും 6 ജിബി റാം പായ്ക്ക് ചെയ്യുമെന്നും പറയപ്പെടുന്നു.

ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകുമെന്നാണ് ലീക്കായ റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്. ദക്ഷിണ കൊറിയൻ കമ്പനി സ്മാർട്ട്ഫോണിനെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.മറ്റൊരു സാംസങ് ഹാൻഡ്‌സെറ്റും ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് SM-E045F എന്ന മോഡൽ നമ്പർ ഉണ്ട്, ഇത് ഗ്യാലക്സി F04s എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണെന്നാണ് സൂചന. 

ഇതിൽ 3 ജിബി റാമിനൊപ്പം ഒക്ടാ കോർ 2.4GHz ചിപ്‌സെറ്റും ലഭിക്കും.  ചിപ്‌സെറ്റ് മീഡിയ ടെക് ഹെലിയോ P35 SoC ആയിരിക്കാം. ഗ്യാലക്സി F04s-ന് 163-ന്റെ സിംഗിൾ-കോർ സ്‌കോറും 944-ന്റെ മൾട്ടി-കോർ സ്‌കോറും ഉണ്ട്. 

ഇത് ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കും, മിക്കവാറും മുകളിൽ One UI 4.1 കോർ സ്‌കിൻ ഉണ്ടായിരിക്കും. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്‌സി എഫ് 04, റീബാഡ് ചെയ്‌ത ഗാലക്‌സി എം 04 ആയിരിക്കുമെന്നും ലീക്കായ റിപ്പോർട്ടുകള്‌ സൂചിപ്പിക്കുന്നു.

ഷവോമി ഇന്ത്യയ്ക്ക് തിരിച്ചടി; ചീഫ് ബിസിനസ് ഓഫീസർ രാജിവച്ചു

click me!