ഗ്യാലക്സി S26 ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ ജനപ്രിയ മോഡലിന്‍റെ വിലയിൽ 10,000 രൂപ കുറച്ച് സാംസങ്!

Published : Mar 21, 2026, 09:22 PM IST
Samsung galaxy s25 ultra

Synopsis

അടുത്തിടെ ഗ്യാലക്സി S-26 സീരീസ് പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ പഴയ മോഡലുകളുടെ വില കുറയ്ക്കുന്ന സാംസങ്ങിന്‍റെ പതിവ് നയത്തിന്റെ ഭാഗമായിട്ടാകാം ഈ മാറ്റം എന്നാണ് വിലയിരുത്തൽ.

ന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധേയമായ ഒരു നീക്കത്തിന്‍റെ ഭാഗമായി, ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങ് തങ്ങളുടെ മുൻനിര ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്സി S25 അൾട്രയുടെ വില പുതുക്കിയതായി റിപ്പോർട്ടുകൾ. അതേസമയം ഇതുസംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഔദ്യോഗിക വെബ്സൈറ്റിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കാണുന്ന മാറ്റങ്ങൾ ഈ വില പരിഷ്‍കാരം 2026 മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്നതായി സൂചിപ്പിക്കുന്നു. അടുത്തിടെ ഗ്യാലക്സി S-26 സീരീസ് പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ പഴയ മോഡലുകളുടെ വില കുറയ്ക്കുന്ന സാംസങ്ങിന്‍റെ പതിവ് നയത്തിന്റെ ഭാഗമായിട്ടാകാം ഈ മാറ്റം എന്നാണ് വിലയിരുത്തൽ.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ടിപ്സ്റ്റർ സഞ്ജു ചൗധരി പങ്കുവെച്ച ചിത്രമാണ് ഈ വില പരിഷ്‍കരണ വിവരങ്ങൾ പുറത്തുവിട്ടത്. റീട്ടെയിലർമാർക്ക് നൽകിയതായി കരുതുന്ന കമ്മ്യൂണിക്കേഷനിൽ ഗാലക്സി S25 അൾട്രയുടെ പുതിയ വില വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,29,999 രൂപയിൽ നിന്ന് 1,19,999 ആയി കുറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകും.

അതേസമയം, 12 ജിബി + 512 ജിബി മോഡലിന് ചെറിയ വിലക്കുറവാണ് ലഭിച്ചത്. ലോഞ്ച് വിലയായ 1,41,999 രൂപയിൽ നിന്ന് ഇത് 1,39,999 രൂപ ആയി കുറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ 12GB + 1TB മോഡലിന്റെ കാര്യം വ്യത്യസ്‍തമാണ്. ഈ ഹൈഎൻഡ് വേരിയന്റിന്റെ വില 1,65,999 രൂപൽ നിന്ന് 1,69,999 രൂപ ആയി ഉയർന്നു. അതയാത് 4,000 രൂപ കൂടി. സാംസങ്ങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ 256 ജിബി, 512 ജിബി മോഡലുകളുടെ പുതുക്കിയ വിലകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ 1 ടിബി മോഡൽ പട്ടികയിൽ കാണുന്നില്ല. അതുകൊണ്ടതന്നെ അത് സ്റ്റോക്ക് തീർന്നതാകാമോ അല്ലെങ്കിൽ താൽക്കാലികമായി ലഭ്യമല്ലാതെയാണോ എന്ന സംശയങ്ങൾക്ക് ഇടയാക്കുന്നു.

ലീക്കായ വിവരങ്ങൾ പ്രകാരം, ഈ വില പരിഷ്‍കാരം മാർച്ച് 2026 ചാനൽ പാർട്‍ണർ സ്‍കീമിന്‍റെ ഭാഗമായാണ് നടപ്പിലാക്കിയത്. നിലവിലുള്ള സ്റ്റോക്കുകൾക്ക് ‘പ്രൈസ് പ്രൊട്ടക്ഷൻ പോളിസി’ പ്രകാരമാണ് ഇത് ബാധകമാകുന്നത്. വിലമാറ്റത്തിന് പിന്നിലെ വ്യക്തമായ കാരണം സാംസങ്ങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ടെക് ലോകം.

PREV
Read more Articles on
click me!

Recommended Stories

7000 എംഎഎച്ച് ബാറ്ററിയും ഡൈമൻസിറ്റി 6300 ചിപ്പും; റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ
സാംസങിന്‍റെ പുതിയ ബജറ്റ് കരുത്തന്‍; ഗാലക്‌സി എം17ഇ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി