Samsung Galaxy Tab A8 : 10.5 ഡിസ്പ്ലേയുമായി സാംസങ്ങ് ഗ്യാലക്സി ടാബ് എ8 പുറത്തിറങ്ങി; വിശേഷങ്ങള്‍ ഇങ്ങനെ

Published : Dec 16, 2021, 02:34 AM IST
Samsung Galaxy Tab A8 : 10.5 ഡിസ്പ്ലേയുമായി സാംസങ്ങ് ഗ്യാലക്സി ടാബ് എ8 പുറത്തിറങ്ങി; വിശേഷങ്ങള്‍ ഇങ്ങനെ

Synopsis

ദക്ഷിണ കൊറിയയിലാണ് ഈ ടാബ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് വൈകാതെ യുഎസിലും മറ്റ് സ്ഥലങ്ങളിലും ജനുവരി 2022 ഓടെ ഇത് വിപണിയില്‍ എത്തും

സാംസങ്ങ് ഗ്യാലക്സി ടാബ് എ8 ബുധനാഴ്ച അവതരിപ്പിച്ചു. 10.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഈ ടാബിന് ഉള്ളത്. 16:10 എന്നതാണ് സ്ക്രീന്‍ അനുപാതം. ക്വാഡ് സ്പീക്കര്‍ സംവിധാനത്തോടെ എത്തുന്ന ടാബിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടാണ്. 32 ജിബി, 64 ജിബി, 128 ജിബി ശേഖരണശേഷിയിലാണ് ഈ ടാബിന്‍റെ പതിപ്പുകള്‍ എത്തുന്നത്. ശേഖരണ ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 7,040 എംഎഎച്ച് ബാറ്ററി ശേഷിയാണ് എ8 ടാബിന് ഉള്ളത്.

ദക്ഷിണ കൊറിയയിലാണ് ഈ ടാബ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് വൈകാതെ യുഎസിലും മറ്റ് സ്ഥലങ്ങളിലും ജനുവരി 2022 ഓടെ ഇത് വിപണിയില്‍ എത്തും. ഗ്രേ, പിങ്ക് ഗോള്‍ഡ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഈ ടാബ് ലഭിക്കും. ഇതിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍ 1,920x1,200 പിക്സലാണ്. സ്പ്ലിറ്റ് സ്ക്രീന്‍ മോ‍ഡില്‍ ഈ ടാബ് ഉപയോഗിക്കാന്‍ സാധിക്കും. 

ഗ്യാലക്സി എ8 ടാബിന് പിന്നില്‍ 8എംപി ക്യാമറയാണ് ഉള്ളത്. മുന്നിലെ ക്യാമറ ശേഷി 5 എംപിയാണ്. ശേഖരണ ശേഷി 1ടിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പേര് വെളിപ്പെടുത്താത്ത ഒക്ടകോര്‍ എസ്ഒസി 2.0 ഹെര്‍ട്സ് ചിപ്പാണ് ടാബിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. 4ജിബിയാണ് റാം ശേഷി. വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് 3 സ്കിന്‍ ഉള്ള ആന്‍ഡ്രോയ്ഡ് 11 ആണ് ഈ ടാബിന്‍റെ ഒഎസ്. ഇത് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സാംസങ്ങ് ടിവി പ്ലസ് ഫ്രീയായി ലഭിക്കും. ഒപ്പം ഒരു മാസത്തെ യൂട്യൂബ് പ്രിമീയവും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ മിഡ് പ്രീമിയം ഫോണുകളെ മാറ്റിമറിച്ച് ഓപ്പോ
വിവോ എസ്2: എസ് സീരീസിന്‍റെ അപ്രതീക്ഷിത തിരിച്ചുവരവ്