സാംസങ് ഗാലക്‌സി ടാബ് എസ്10 എഫ്ഇ സീരീസ് ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും അറിയാം

Published : Apr 07, 2025, 04:21 PM IST
സാംസങ് ഗാലക്‌സി ടാബ് എസ്10 എഫ്ഇ സീരീസ് ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും അറിയാം

Synopsis

ആകർഷകമായ രൂപകൽപ്പനയും എഐ സവിശേഷതകളും പ്രധാന പ്രത്യേകതകളാണ്. പ്രീ-ബുക്കിംഗിനായി സാംസങ്ങിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

സാംസങ് ഗാലക്‌സി ടാബ് എസ്10 എഫ്ഇ, ഗാലക്‌സി ടാബ് എ10 എഫ്ഇ+ എന്നിവ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. വലിയ ഡിസ്‌പ്ലേയും ആകർഷകമായ രൂപകൽപ്പനയും മെച്ചപ്പെട്ട സവിശേഷതകളും ഈ പുതിയ ടാബ്‌ലെറ്റുകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം സാംസങ്ങിന്റെ ഹൈ-എൻഡ് ടാബ്‌ലെറ്റുകളേക്കാൾ താങ്ങാനാവുന്നതുമാണ്.

സാംസങ് ഗാലക്‌സി ടാബ് എസ്10 എഫ്ഇയുടെ വില 42,999 രൂപയിൽ ആരംഭിക്കുന്നു, ഗാലക്‌സി ടാബ് എസ്10 എഫ്ഇ+ന്‍റെ വില 53,999 രൂപയിൽ ആരംഭിക്കുന്നു. ഗ്രേ, സിൽവർ, നീല എന്നീ മൂന്ന് നിറങ്ങളിൽ ഇവ ലഭ്യമാകും. ഇക്സിനോസ് 1580 പ്രോസസർ നൽകുന്ന ഈ 2025 മോഡലുകൾ, ജോലി എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി എഐ പവർ സവിശേഷതകളോടെയാണ് വരുന്നത്. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, സോൾവ് മാത്ത്സ് ഇൻ ദി നോട്ട്സ് ആപ്പ് തുടങ്ങി നിരവധി സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.

പുതിയ ഗാലക്‌സി ടാബ് എസ് 10 എഫ്ഇ, ഗാലക്‌സി ടാബ് എസ് 10 എഫ്ഇ പ്ലസ് മോഡലുകൾക്ക് ടാബ് എസ് സീരീസിന്റെ "ഹെറിറ്റേജ് ഡിസൈൻ" ഉണ്ടെന്ന് സാംസങ് പറഞ്ഞു. ഈ ടാബ്‌ലെറ്റുകളിലെ ഡിസ്‌പ്ലേ 90Hz റിഫ്രഷ് റേറ്റും ഹൈ ബ്രൈറ്റ്‌നസ് മോഡിൽ  800 nits വരെ തെളിച്ചവും വാഗ്ദാനം ചെയ്യുന്നു. പ്ലസ് മോഡലിലെ 13.1 ഇഞ്ച് ഡിസ്‌പ്ലേ ഇതുവരെയുള്ള എഫ്ഇ സീരീസ് ടാബ്‌ലെറ്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയാണെന്നും മുൻ തലമുറയേക്കാൾ 12 ശതമാനം വലുതാണെന്നും സാംസങ് പറഞ്ഞു. അതേസമയം സ്റ്റാൻഡേർഡ് മോഡലിന് അതിന്റെ മുൻഗാമിയേക്കാൾ നാല് ശതമാനം ഭാരം കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഈ ടാബ്‌ലെറ്റുകളിലെ ക്യാമറ സജ്ജീകരണം സാംസങ് അപ്‌ഗ്രേഡ് ചെയ്‌തു. രണ്ട് മോഡലുകളിലും 13 മെഗാപിക്‌സൽ പിൻ ക്യാമറയും 12 മെഗാപിക്‌സൽ മുൻ ക്യാമറയും ഉണ്ട്. ഗാലക്‌സി ടാബ് എസ്10 എഫഇ+ ന് 10,090mAh ബാറ്ററിയുണ്ട്. അതേസമയം ടാബ് എസ്10 എഫ്ഇക്ക് 8,000mAh ബാറ്ററിയുമുണ്ട്. രണ്ടും 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എങ്കിലും ചാർജർ വെവ്വേറെ വിൽക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി രണ്ട് ടാബ്‌ലെറ്റുകളിലും IP68 റേറ്റിംഗ് ഉണ്ട് എന്നതാണ് മറ്റ് പ്രധാന ആകർഷണം. ഉപയോക്തൃ ഡാറ്റ സംരക്ഷിക്കുന്നതിന് സാംസങ് നോക്‌സ് സുരക്ഷയുണ്ട്. പവർ ബട്ടണിലെ ഫിംഗർപ്രിന്റ് സെൻസറും ഈ ടാബ്‌ലെറ്റുകളുടെ സവിശേഷതയാണ്.

പുതിയ ടാബ്‌ലെറ്റുകൾ ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാണ്.  താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗാലക്‌സി എസ് 10 എഫ്ഇ, ഗാലക്‌സി എസ് 10 എഫ്ഇ പ്ലസ് ടാബ്‌ലെറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഓഫറുകളെ സംബന്ധിച്ചിടത്തോളം, എച്ച്‍ഡിഎഫ്‍സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും തിരഞ്ഞെടുത്ത കാർഡുകളിൽ ഉപഭോക്താക്കൾക്ക് 4,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. പകരമായി, ട്രേഡ്-ഇൻ ഡീലുകളിൽ സാംസങ് 3,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു. എങ്കിലും, ഈ ഓഫർ ബാങ്ക് കിഴിവുമായി സംയോജിപ്പിക്കാൻ കഴിയില്ല. 12 മാസം വരെ പലിശയില്ലാത്ത തുല്യ പ്രതിമാസ ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ഉണ്ട്.

പുതിയ എഫ്ഇ സീരീസ് ടാബ്‌ലെറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് അവരുടെ ടാബ്‌ലെറ്റുകൾക്കുള്ള കേയ്സുകൾ വാങ്ങാം. ഗാലക്‌സി എസ്10 എഫ്ഇ + കേസ് 10,999 രൂപയ്ക്ക് ലഭ്യമാകും. അതേസമയം പ്രധാന ഉപകരണത്തിനൊപ്പം വാങ്ങുമ്പോൾ ഗാലക്‌സി എസ്10 എഫ്ഇ കേയ്സ് 7,999 രൂപയ്ക്ക് വാങ്ങാം. ടാബ്‌ലെറ്റുകൾക്കൊപ്പം 6,999 രൂപ കുറഞ്ഞ വിലയ്ക്ക് ഗാലക്‌സി ബഡ്‌സ് 3 സാംസങ് വാഗ്ദാനം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി