ലോകത്തിലെ ആദ്യത്തെ 24 ഇഞ്ച് ക്യുഎൽഇഡി സ്‍മാർട്ട് ടിവി ഇന്ത്യയിൽ അവതരിപ്പിച്ച് തോംസൺ, വില 6799 രൂപ

Published : Apr 04, 2025, 05:39 PM ISTUpdated : Apr 04, 2025, 06:25 PM IST
ലോകത്തിലെ ആദ്യത്തെ 24 ഇഞ്ച് ക്യുഎൽഇഡി സ്‍മാർട്ട് ടിവി ഇന്ത്യയിൽ അവതരിപ്പിച്ച് തോംസൺ, വില 6799 രൂപ

Synopsis

'മെയ്ക്ക് ഇൻ ഇന്ത്യ', കുറഞ്ഞ വിലയില്‍ പ്രീമിയം സൗകര്യങ്ങളോടെ തോംസൺ മൂന്ന് സ്ക്രീന്‍ വലുപ്പങ്ങളില്‍ സ്മാര്‍ട്ട്‌ ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു   

ദില്ലി: തോംസൺ ലോകത്തിലെ ആദ്യത്തെ 24 ഇഞ്ച് ക്യുഎൽഇഡി (QLED) സ്മാർട്ട് ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. 6,799 രൂപയാണ് ടിവിയുടെ വില. ഈ പുതിയ ക്യുഎൽഇഡി സ്മാർട്ട് ടിവി ലിനക്സ് ഒഎസിൽ പ്രവർത്തിക്കുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുമായി ഈ വേനൽക്കാലത്ത് ഇന്ത്യൻ വീട്ടുപകരണ വിപണിയിൽ ശക്തമായി മത്സരിക്കാനുള്ള കമ്പനിയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഈ ലോഞ്ചുകൾ എന്നാണ് റിപ്പോർട്ടുകൾ.

തോംസണിന്‍റെ പുതിയ ക്യുഎൽഇഡി ടിവി ശ്രേണി 24, 32, 40 ഇഞ്ച് സ്‍ക്രീൻ വലുപ്പങ്ങളിൽ എത്തും. ഇവ 1.1 ബില്യൺ നിറങ്ങളെ പിന്തുണയ്ക്കുന്നുവെന്നും വിഎ പാനലുകൾ ഉൾപ്പെടുന്നു എന്നും കമ്പനി അവകശപ്പെടുന്നു. ഈ ടിവികളിൽ ഗെയിമുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, കൂടാതെ ലിനക്സ് കൂളിറ്റ 3.0 ഒഎസ് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ജിയോ ഹോട്ട്സ്റ്റാർ, യൂട്യൂബ്, പ്രൈം വീഡിയോ, സോണി ലൈവ്, സീ5 പോലുള്ള ജനപ്രിയ ഒടിടി ആപ്പുകളെ ഈ ടെലിവിഷൻ പിന്തുണയ്ക്കുന്നു.

Read more: മികച്ച ഫ്ലാഗ്ഷിപ്പ് ആണോ ലക്ഷ്യം: ഷവോമി 15 അൾട്ര, ഷവോമി 15 എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; വിലയും ഓഫറുകളും

മിറാകാസ്റ്റോട് കൂടിയ വൈ-ഫൈ, വോയ്‌സ് സെർച്ച് ശേഷി, നെറ്റ്‌വർക്ക് രഹിത സ്‌ക്രീൻ മിററിംഗ്, ലൈവ് ചാനലുകൾ എന്നിവ ഈ ടിവിയുടെ സവിശേഷതകളാണ്. 24 ഇഞ്ച് മോഡലിന്റെ ശബ്‌ദ ഔട്ട്‌പുട്ട് 24 വാട്സ് ആണ്, അതേസമയം 32 ഇഞ്ച്, 40 ഇഞ്ച് മോഡലുകൾക്ക് 36 വാട്സ് ഉണ്ട്. അടിയിൽ നിന്ന് ശബ്‍ദിക്കുന്ന സറൗണ്ട് സൗണ്ട് സ്പീക്കറുകൾ ഇവയിലുണ്ട്. കോക്‌സിയൽ,  എച്ച്ഡിഎംഐ, യുഎസ്ബി പോർട്ടുകൾ പോർട്ടുകളിൽ ഉൾപ്പെടുന്നു. തോംസൺ ക്യുഎൽഇഡി ടിവികൾക്ക് പവർ നൽകുന്ന എ35*4 സിപിയുവിന് 2.4GHz ക്ലോക്ക് സ്പീഡാണുള്ളത്.

24 ഇഞ്ച് മോഡലിന് 6,799 രൂപ, 32 ഇഞ്ച് മോഡലിന് 8,999 രൂപ, 40 ഇഞ്ച് മോഡലിന് 12,999 രൂപ എന്നിങ്ങനെയാണ് ഈ ടെലിവിഷനുകളുടെ വില. താങ്ങാനാവുന്ന വിലയും പ്രീമിയം സവിശേഷതകളുമുള്ള ഈ ക്യുഎൽഇഡി സ്മാർട്ട് ടെലിവിഷനുകൾ വീട്ടില്‍ ഒരു സിനിമാറ്റിക് കാഴ്ചാനുഭവം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ടെലിവിഷനുകൾക്കൊപ്പം അഞ്ച് പുതിയ എയർ കൂളർ മോഡലുകളും തോംസൺ പുറത്തിറക്കിയിട്ടുണ്ട്, ഇവയ്ക്ക് 40 മുതൽ 95 ലിറ്റർ വരെ ശേഷിയുണ്ട്.

Read more: ഐഫോണ്‍ 17 എയര്‍ ചരിത്രമാകും; കാത്തിരിക്കുന്നത് അഞ്ച് വമ്പന്‍ സവിശേഷതകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി