Galaxy Tab S8 Ultra : കെട്ടിലും മട്ടിലും പുത്തന്‍ ഗ്യാലക്സി എസ്8 അള്‍ട്ര; ഐപാഡിനെ വെല്ലുവിളിച്ച് സാംസങ്ങ്

Web Desk   | Asianet News
Published : Feb 11, 2022, 06:57 PM IST
Galaxy Tab S8 Ultra : കെട്ടിലും മട്ടിലും പുത്തന്‍ ഗ്യാലക്സി എസ്8 അള്‍ട്ര; ഐപാഡിനെ വെല്ലുവിളിച്ച് സാംസങ്ങ്

Synopsis

കൂട്ടത്തിലെ മുന്തിയ മോഡലായ എസ്8 അള്‍ട്രാ ടാബിലേക്ക് വന്നാല്‍ 14.6-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

ഴിഞ്ഞ ഫെബ്രുവരി 9ന് നടന്ന വെര്‍ച്വല്‍ ഈവന്‍റിലാണ് തങ്ങളുടെ പുതിയ ടാബ് സീരിസ് സാംസങ്ങ് അവതരിപ്പിച്ചത്. ഈവന്‍റിലെ പ്രധാന ആകര്‍ഷണമായ എസ് 22 സീരിസ് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയ അതേ പ്രധാനത്തോടയാണ് ഗ്യാലക്സി ടാബ് എസ്8 (Galaxy Tab S8),  ഗ്യാലക്സി ടാബ് എസ്8 പ്ലസ് (Galaxy Tab S8 plus),  ഗ്യാലക്സി ടാബ് എസ്8 അള്‍ട്ര (Galaxy Tab S8 Ultra) മോഡലുകളില്‍ സാംസങ്ങ് ടാബുകള്‍‍ അവതരിപ്പിച്ചത്. എക്‌സ്റ്റേണല്‍ കീബോഡ് ഉപയോഗിച്ച് ടൈപ്പിങ്ങിനും എസ്-പെന്‍ സ്റ്റൈലസ് വച്ച് യഥേഷ്ടം നോട്ടുകള്‍ കുറിച്ചെടുക്കാനും ഈ ടാബുകള്‍ കൊണ്ട് സാധ്യമാണ്.

കൂട്ടത്തിലെ മുന്തിയ മോഡലായ എസ്8 അള്‍ട്രാ ടാബിലേക്ക് വന്നാല്‍ 14.6-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 'ആന്‍ഡ്രോയിഡ് 2 ഇന്‍ 1' എന്ന വിശേഷണമാണ് സാംസങ്ങ് ഈ ടാബിന് നല്‍കുന്നത്. അള്‍ട്രയുടെ അതേ പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നുവെങ്കിലും എസ്8, എസ്8 പ്ലസ് എന്നിവയില്‍ പ്രധാന വ്യത്യാസം സ്ക്രീന്‍ ആണ്. എസ്8ന് 11-ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. . അതേസമയം, പ്ലസ് മോഡലിന് 12.4-ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്.

എസ് 8 അള്‍ട്രയുടെ മറ്റ് പ്രത്യേകതയിലേക്ക് വന്നാല്‍, മൂന്നു വിന്‍ഡോകള്‍ വരെ ഒരേസമയത്ത് തുറന്നുവയ്ക്കാന്‍ അനുവദിക്കുന്ന മള്‍ട്ടി-വിന്‍ഡോ മോഡ് എസ്8 സീരീസിന് ലഭിക്കും. മൈക്രോസോഫ്റ്റുമായി സഹകരിച്ച് എസ്8 സീരീസ് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്ക് രണ്ടാം സ്‌ക്രീനായി പ്രയോജനപ്പെടുത്താനും സാധിക്കും. ഇത് കൂടുതല്‍ പിസി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയും എന്ന് സാംസങ്ങ് കരുതുന്നു. ടാബുകള്‍ക്കായി കസ്റ്റമറൈസ് ചെയ്ത ആന്‍ഡ്രോയിഡ് വേര്‍ഷനെ 12എല്‍ ഒഎസ് ആണ് എസ്8 ടാബുകളില്‍ ഉള്ളത്.  എസ്8 സീരീസ് ടാബുകള്‍ക്കെല്ലാം 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉണ്ട്. മികച്ച സെല്‍ഫി ക്യാമറകളും ഉള്‍പ്പെടുന്നു. എസ്8, എസ്8 പ്ലസ് മോഡലുകള്‍ക്ക് 12 എംപി ക്യാമറയാണ് ഉള്ളത്. അള്‍ട്രയില്‍‍ ഇതിന് പുറമേ ഒരു വൈഡ് അംഗിള്‍ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വിലയിലേക്ക് വന്നാല്‍ എസ്8 മോഡലിന് 700 ഡോളറാണ് വില. എസ്8 പ്ലസിന് 900 ഡോളര്‍ നല്‍കണം. അതേസമയം, എല്ലാം തികഞ്ഞ എസ്8 അള്‍ട്രാ മോഡലിന് 1100 ഡോളറാണ് വിലയിട്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി