പുത്തന്‍ നിയോ ക്യൂഎല്‍ഇഡി ടിവികളുമായി സാംസങ്ങ് ഇന്ത്യയില്‍; ഗംഭീര വിലയും ഓഫറുകളും

By Web TeamFirst Published Apr 15, 2021, 6:41 PM IST
Highlights

ഈ ടിവികളുടെ പ്രീ-ബുക്കിങ് ചെയ്യുന്ന ഉപയോക്താക്കളില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ടിവികൾക്കൊപ്പം ഗാലക്സി ടാബ് എസ് 7 പ്ലസ്, ഗാലക്സി ടാബ് എസ് 6 ലൈറ്റ് എൽടിഇ, 20,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയും ലഭ്യമാകും. 

ദില്ലി: തങ്ങളുടെ 2021 ലെ ടിവികളുടെ പുത്തന്‍ നിര ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്ങ്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് വെര്‍ച്വലായി സംഘടിപ്പിച്ച അണ്‍ബോക്സ് ആന്‍റ് ഡിസ്കവര്‍ എന്ന പരിപാടിയിലൂടെയാണ് പുതിയ പ്രോഡക്ടുകള്‍ സാംസങ്ങ് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഇതാണ് ഇന്ത്യയില്‍ എത്തുന്നത്.  നിരവധി പുതുമയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് നിയോ ക്യുഎൽഇഡി ടിവി പരമ്പരയാണ് ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാകുക. 

ക്യുഎൻ 85 എ ഈ പതിപ്പിന് തന്നെ 75, 65, 55 ഇഞ്ച് വേര്‍ഷനുകള്‍ ലഭ്യമാണ്. ക്യുഎൻ 90 എ എന്ന പതിപ്പിന് 85, 65, 55, 50 ഇഞ്ച് വേര്‍ഷനുകളും ലഭിക്കും. നിയോ ക്യുഎൽഇഡി ടിവി ശ്രേണിയുടെ വില 99,990 രൂപ മുതലാണ് ആരംഭിക്കുന്നത്. ഓണ്‍ലൈനായും ഓഫ് ലൈനായും ഈ ടിവികള്‍ ലഭ്യമാകും.

ഈ ടിവികളുടെ പ്രീ-ബുക്കിങ് ചെയ്യുന്ന ഉപയോക്താക്കളില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ടിവികൾക്കൊപ്പം ഗാലക്സി ടാബ് എസ് 7 പ്ലസ്, ഗാലക്സി ടാബ് എസ് 6 ലൈറ്റ് എൽടിഇ, 20,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയും ലഭ്യമാകും. ഏപ്രിൽ 15 മുതൽ 18 വരെ സാംസങ്ങിന്റെ ഔദ്യോഗിക ഓൺ‌ലൈൻ സ്റ്റോർ വഴി പ്രീ ബുക്കിങ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഏപ്രിൽ 19 മുതൽ 30 വരെ ഇതേ പ്രീ-ബുക്കിങ് ഓഫറുകൾ ഫ്ലിപ്കാർട്ട്, ആമസോൺ, പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും ലഭിക്കും.

നിയോ ക്യുഎൽഇഡി ടിവിയിലെ പ്രധാന ഫീച്ചറുകളിലൊന്ന് ക്വാണ്ടം മിനി എൽഇഡിയാണ്. ഈ മിനി എൽഇഡികൾ സാധാരണ എൽഇഡികളേക്കാൾ 40 മടങ്ങ് ചെറുതാണെന്ന് കമ്പനി അവകാശപ്പെടുന്നു. എ‍ഡ്ജ് ടു എഡ്ജ് ഡിസൈനാണ് ഈ ടിവികള്‍ക്ക്. സാംസങ്ങ് നീയോ ക്യൂഎല്‍ഇഡി സാംസങ്ങിന്‍റെ നീയോ ക്വാന്‍ഡം പ്രോസസ്സര്‍ ആന്‍റ് ക്വാന്‍ഡം മിനി എല്‍ഇഡി വച്ചാണ്. സാധാരണ എല്‍ഇഡിയെക്കാള്‍ 40 ശതമാനം വലിപ്പം കുറവാണ് മിനി എല്‍ഇഡികള്‍ക്ക്. ഫൈന്‍ ലൈറ്റും, കോണ്‍ട്രസ്റ്റ് ലെവലുകളും നന്നായി ഡിസ്പ്ലേ ചെയ്യാന്‍ ഇതുമൂലം സാധിക്കും. 

ആഴത്തിലുള്ള ബ്ലാക്ക്, ബ്രൈറ്റ് ലൈറ്റ് എന്നിവ മറ്റേത് സാംസങ്ങ് ടിവിയെക്കാള്‍ നന്നായി ഡിസ്പ്ലേ ചെയ്യാന്‍ പുതിയ നീയോ ക്യൂഎല്‍ഇഡിക്ക് സാധിക്കും എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്. 5.8 എംഎസ് റെസ്പോണ്‍സ് ടൈംമില്‍ 120 ഫ്രൈ പെര്‍ സെക്കന്‍റ് ആണ് നീയോ ക്യൂഎല്‍ഇഡിയുടെ മറ്റൊരു പ്രത്യേകത. 

ഗെയിമിങ്ങിനായി മോഷൻ എക്‌സിലറേറ്റർ ടർബോ പ്ലസ് ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. നിയോ ക്യുഎൽഇഡി ടിവി മോഡലുകളിൽ ഗെയിമിങ് കേന്ദ്രീകരിച്ചുള്ള ഒട്ടേറെ സവിശേഷതകളുമുണ്ട്. ഇതിനായി ഉയർന്ന ഫ്രെയിം റേറ്റ്, വിആർആർ (വേരിയബിൾ റിഫ്രെഷ് റേറ്റ്), എ‌എൽഎൽ‌എം (ഓട്ടോ ലോ ലാറ്റൻസി മോഡ്), ഇ‌എ‌ആർ‌സി (എൻഹാസ്ഡ് ഓഡിയോ റിട്ടേൺ ചാനൽ) തുടങ്ങി സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

click me!