വരാനിരിക്കുന്ന റെഡ്‍മി കെ90 അൾട്ര സ്‍മാർട്ട്‌ഫോണിൽ 10,000 എംഎഎച്ചിന്‍റെ ഭീമന്‍ ബാറ്ററിയുണ്ടാകുമെന്നാണ് ഏറ്റവും പ്രധാന ലീക്ക്. റെഡ്‍മി കെ90 അൾട്രയുടെ സവിശേഷതകള്‍ പുറത്ത്.
ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റെഡ്‍മി ഉടൻ തന്നെ പുതിയ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂണിൽ അവതരിപ്പിച്ച റെഡ്‍മി കെ80 അൾട്രയ്‌ക്ക് പിന്‍ഗാമിയായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്‌മി കെ90 അള്‍ട്ര ഫോണാണിത്. വരാനിരിക്കുന്ന സ്‍മാർട്ട്‌ഫോണിൽ 10,000 എംഎഎച്ചിന്‍റെ ഭീമന്‍ ബാറ്ററിയുണ്ടാകുമെന്നാണ് ഏറ്റവും പ്രധാന ലീക്ക്. പുതിയ ചില റിപ്പോർട്ടുകൾ റെഡ്‍മി കെ90 അൾട്രയുടെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
റെഡ്‍മി കെ90 അൾട്ര
ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഒരു സ്‌മാർട്ട്‌ഫോണിന്‍റെ സവിശേഷതകൾ പുറത്തുവിട്ടു. ഈ ഫോണ്‍ റെഡ്‍മി കെ90 അൾട്ര ആയിരിക്കാമെന്ന് ഗിസ്‌മോചിനയുടെ ഒരു റിപ്പോർട്ട് പറയുന്നു. ഈ സ്‍മാർട്ട്‌ഫോണിന് 10,000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നാണ് പ്രതീക്ഷ. താരതമ്യപ്പെടുത്തുമ്പോൾ, ഒക‌്‌ടോബറില്‍ ചൈനയിൽ അവതരിപ്പിച്ച റെഡ്‍മി കെ90, റെഡ്‍മി കെ90 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 7,100 എംഎഎച്ച്, 7,560 എംഎഎച്ച് ബാറ്ററികളാണുള്ളത്. വരാനിരിക്കുന്ന സ്‍മാർട്ട്‌ഫോണിന്‍റെ ബാറ്ററി 100 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗും ഫുൾ-സ്‌പീഡ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുമെന്ന് ടിപ്‌സ്റ്റർ പറഞ്ഞു.
റെഡ്‍മി കെ90 അൾട്രയിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസർ ഉൾപ്പെടുത്തിയേക്കാം. ഈ സ്‍മാർട്ട്‌ഫോണിൽ ഉയർന്ന ഫ്രെയിം റേറ്റ് സോഫ്റ്റ്‌വെയർ ലെയർ ഉൾപ്പെടുത്തിയേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് പ്രത്യേകിച്ച് ഗെയിമിംഗ് സമയത്ത് അതിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തും. ഈ സീരീസിലെ റെഡ്‍മി കെ90 പ്രോ മാക്‌സിന് 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,500 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ് ലെവലും ഉണ്ട്. ഇതിന്റെ ഡിസ്‌പ്ലേ ഡോൾബി വിഷൻ, എച്ച്‌ഡിആര്‍10+ എന്നിവയെ പിന്തുണയ്ക്കുന്നു. ദൃശ്യങ്ങളും ഊർജ്ജ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്ന ടിഎസ്എംസി-യുടെ 12എന്‍എം എഐ- പവർഡ് ഡി2 ഡിസ്‌പ്ലേ ചിപ്പും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ സ്മാർട്ട്‌ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റുമുണ്ട്.
മറ്റ് ഫീച്ചറുകള്‍
ഈ സീരീസിലെ അടിസ്ഥാന മോഡലിന് 6.59 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭിക്കുന്നു. ഈ സ്മാർട്ട്‌ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉണ്ട്. റെഡ്‍മി കെ90-ന് 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ലഭിക്കുന്നു. ഈ സ്‌മാർട്ട്‌ഫോണിന്‍റെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 20 മെഗാപിക്‌സൽ ക്യാമറയുണ്ട്. ഈ സ്‍മാർട്ട്‌ഫോണിന്‍റെ 7,100 എംഎഎച്ച് ബാറ്ററി 100 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗും 22.5 വാട്‌സ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു.



