സാംസങ്ങിന്‍റെ ഭാവിയിലെ അത്ഭുതങ്ങള്‍ അവതരിപ്പിച്ച് എസ്.ഡി.സി 2019

By Web TeamFirst Published Oct 30, 2019, 7:20 PM IST
Highlights

തങ്ങളുടെ മടക്കാന്‍ കഴിയുന്ന ഗ്യാലക്സി ഫോള്‍ഡിന്‍റെ പുതിയ പ്രോട്ടോടൈപ്പ് സാംസങ്ങ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചു. ഗ്യാലക്സി ഫോള്‍ഡ് 2 എന്നാണ് ഇതിന്‍റെ പേര്. ക്ലാമ്ഷെല്‍ മോഡലിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 

സന്‍ ജോന്‍സ്: ലോകത്തിലെ ഇലക്ട്രോണിക്ക് ഉപകരണ വിപണിയിലെ അതികായന്മാരാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും ഇലക്ട്രോണിക് ഉപകരണ വിപണിയിലും തങ്ങള്‍ക്കുള്ള മേല്‍ക്കൈ നിലനിര്‍ത്തും രീതിയില്‍ ഭാവി പദ്ധതികള്‍ ഒരുക്കുന്നു എന്നതാണ് സാംസങ്ങിന്‍റെ പുതിയ വെളിപ്പെടുത്തല്‍. അതിന് വേദിയാകുകയാണ് സാംസങ്ങ് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സന്‍ ജോണ്‍സിലാണ് ഈ കോണ്‍ഫ്രന്‍സ് നടക്കുന്നത്.

ആമുഖ പ്രസംഗത്തില്‍ സാംസങ്ങ് ബിസിനസ് ചീഫ് ഹെ‍ഡ് ഡിജെ കോ തന്നെ തങ്ങളുടെ ഭാവിയിലേക്കുള്ള നയം വ്യക്തമാക്കി. വെര്‍ച്വല്‍ അസിസ്റ്റന്‍റ് രംഗത്ത് സാംസങ്ങിന്‍റെ സ്വന്തം സന്തതി ബിക്സ്ബിയുടെയും, ഒഎസ് രംഗത്ത് തങ്ങളുടെ വണ്‍ ഒഎസിന്‍റെയും പരിഷ്കൃതമായ രൂപം സാംസങ്ങ് അവതരിപ്പിക്കുന്നു. ഇതിനൊപ്പം ഗാഡ്ജറ്റ് രംഗത്ത് പുതിയ ചില പ്രോജക്ടുകള്‍ സാംസങ്ങ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

തങ്ങളുടെ മടക്കാന്‍ കഴിയുന്ന ഗ്യാലക്സി ഫോള്‍ഡിന്‍റെ പുതിയ പ്രോട്ടോടൈപ്പ് സാംസങ്ങ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചു. ഗ്യാലക്സി ഫോള്‍ഡ് 2 എന്നാണ് ഇതിന്‍റെ പേര്. ക്ലാമ്ഷെല്‍ മോഡലിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 7.3 ഇഞ്ച് വലിപ്പത്തിലുള്ള ഗ്യാലക്സി ഫോള്‍ഡില്‍ നിന്നും ഫോള്‍ഡ് 2 വില്‍ എത്തുമ്പോള്‍ ഡിസൈന്‍ സാംസങ്ങ് മാറ്റിയിരിക്കുന്നു എന്ന് കാണാം. അതായത് തുറന്നിരിക്കുമ്പോള്‍ സാംസങ്ങ്  ഗ്യാലക്സി എസ്10 ന്‍റെ വലിപ്പം മാത്രമേ ഫോള്‍ഡ് 2വിന് ഉണ്ടാകൂ. അതായത് വളരെ സൗകര്യപ്രധമായി കൊണ്ടു നടക്കാവുന്ന ഫ്ലിപ്പ് ഫോണാണ് ഫ്ലോള്‍ഡ് 2 എന്നാണ് സാംസങ്ങ് അവതരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

സ്മാര്‍ട്ട് സ്പീക്കറുകള്‍ ഇപ്പോള്‍ ടെക് വിപണികളിലെ ചൂടുള്ള വിഭവമാണ്. ഗൂഗിള്‍ ഹോം, ആമസോണ്‍ എക്കോ ഈ രീതിയില്‍ മുന്നേറ്റം നടത്തുന്നു.ഇവിടുത്തെക്കാണ് സാംസങ്ങ് തങ്ങളുടെ ഹോം വെര്‍ച്വല്‍ അസിസ്റ്റന്‍റായ ഗ്യാലക്സി ഹോം മിനി സ്പീക്കറുമായി എത്തുന്നത്. ഗൂഗിള്‍ ഹോം, ആമസോണ്‍ എക്കോ എന്നിവയുടെ ഒരു ക്രോസ് ആണ് പുതിയ സ്പീക്കര്‍ എന്ന് പറയാം.

രണ്ട് ലാപ്ടോപ്പ് മോഡലുകളാണ് എസ്.ഡി.സി 2019 ല്‍ അവതരിപ്പിച്ചത്. ഗ്യാലക്സി ഫ്ലെക്സും, ഗ്യാലക്സി ബുക്ക് ഐക്കണും രണ്ട് ലാപ്ടോപ്പുകളും ക്യൂഎല്‍ഇഡി ഡിസ്പ്ലേയിലാണ് എത്തുന്നത്. ക്വാണ്ടം ഡോട്ട് എല്‍ഇഡിയില്‍ ലോകത്ത് ഇറങ്ങുന്ന ആദ്യത്തെ ലാപ്ടോപ്പുകള്‍ ഇവയായിരിക്കും എന്നാണ് സാംസങ്ങ് അവകാശവാദം. ടിസാന്‍ ഒഎസ് പ്ലാറ്റ്ഫോമില്‍ ഒരു പുതിയ ടിവി ഒപ്പറേറ്റിംഗ് സിസ്റ്റവും സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ സാംസങ്ങ് ടിവികള്‍ക്ക് വേണ്ടി മാത്രമല്ല മറ്റ് ടിവി നിര്‍മ്മാതാക്കള്‍ക്കും ഉപയോഗപ്പെടുത്താവുന്ന ഒരു ഒഎസ് എന്ന നിലയിലാണ് സാംസങ്ങ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

click me!