സ്മാർട് ടിവികള്‍ 10999 രൂപ മുതല്‍, വാഷിങ് മെഷീനുകൾ 6499 രൂപ മുതല്‍; കിടിലന്‍ ഓഫര്‍ ഇങ്ങനെ.!

Web Desk   | Asianet News
Published : Oct 13, 2020, 08:53 AM ISTUpdated : Oct 13, 2020, 08:54 AM IST
സ്മാർട് ടിവികള്‍  10999 രൂപ മുതല്‍, വാഷിങ് മെഷീനുകൾ  6499 രൂപ മുതല്‍; കിടിലന്‍ ഓഫര്‍ ഇങ്ങനെ.!

Synopsis

അടുത്തിടെ അവതരിപ്പിച്ച ഒഫീഷ്യൽ ആൻഡ്രോയിഡ് സീരിസ് ഉൾപ്പടെ എല്ലാ സ്മാർട്, നോൺ സ്മാർട് ടിവി മോഡലുകളിലും കനത്ത വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. 

ബംഗലൂരു: വരുന്ന ഒക്ടോബര്‍ 16 മുതലാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്ല്യണ്‍ ഡേസ് വില്‍പ്പന ആരംഭിക്കുന്നത്. വലിയ ഓഫറുകളാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം സൂചനകള്‍ നല്‍കി ഓഫറിന്‍റെ വെടിക്കെട്ടിന് തുടക്കമിട്ടിരിക്കുകയാണ് ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വലിയ ഓഫറാണ് ബിഗ് ബില്യൺ ഡെയ്‌സിൽ ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

അടുത്തിടെ അവതരിപ്പിച്ച ഒഫീഷ്യൽ ആൻഡ്രോയിഡ് സീരിസ് ഉൾപ്പടെ എല്ലാ സ്മാർട്, നോൺ സ്മാർട് ടിവി മോഡലുകളിലും കനത്ത വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സാധാരണ ടിവികളുടെ വില 5999 രൂപ മുതലുംആൻഡ്രോയിഡ് സ്മാർട് ടിവിയുടെ വില 10999 രൂപയിലാണ് തുടങ്ങുന്നത്. 

ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാവുന്ന ആൻഡ്രോയിഡ് ടിവിയാണ് തോംസൺ നൽകുന്നത്. ഇതുപോലെ തോംസൺ വാഷിങ് മെഷീനുകൾ 6.5 കിലോഗ്രാം മോഡലിന് 6499 രൂപ വിലയിൽ ആരംഭിക്കുന്നു.  ഉത്സവ സീസൺ വിൽപ്പനയുടെ ആറു ദിവസങ്ങളിലും ഈ കിഴിവുകൾ ലഭ്യമായിരിക്കും. 

ഒക്ടോബർ 16 മുതൽ 21 വരെ നടക്കുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സിൽ തോംസണിന്റെ എല്ലാ പ്രൊഡക്ടുകൾക്കും ഓഫർ ലഭിക്കും. വിലക്കുറവിന് പുറമെ തോംസണിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ എല്ലാ എസ്ബിഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കും നൽകുന്നുണ്ട്.

PREV
click me!

Recommended Stories

2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും
ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി