വിവോ വി 21 വിപണിയില്‍; പ്രത്യേകതകളും വിലയും ഇങ്ങനെ

By Web TeamFirst Published Apr 30, 2021, 4:59 PM IST
Highlights

ഒരു ഹൈലൈറ്റ് എന്ന നിലയില്‍, വി 21 ഇതുവരെ രാജ്യത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണാണെന്ന് വിവോ അവകാശപ്പെടുന്നു, വെറും 159.68 മില്ലീമീറ്റര്‍ ഉയരവും 73.90 മില്ലീമീറ്റര്‍ വീതിയും 176 ഗ്രാം ഭാരവും മാത്രമേ ഇതിനുള്ളു. 

2021-ല്‍ വി സീരീസിന്റെ ഭാഗമായാണ് വി 21 വിവോ ആരംഭിച്ചത്. മുന്‍ഗാമിയായ വിവോ വി 20 നേക്കാള്‍ ആകര്‍ഷകമായ ഫോര്‍മാറ്റിലാണിത് വരുന്നത്, മികച്ച ഫോട്ടോഗ്രാഫിക്കായി ഒരു പ്രമുഖ ക്യാമറ അപ്‌ഗ്രേഡ് വാഗ്ദാനം ചെയ്യുന്നു. ഒരു ഹൈലൈറ്റ് എന്ന നിലയില്‍, വി 21 ഇതുവരെ രാജ്യത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണാണെന്ന് വിവോ അവകാശപ്പെടുന്നു, വെറും 159.68 മില്ലീമീറ്റര്‍ ഉയരവും 73.90 മില്ലീമീറ്റര്‍ വീതിയും 176 ഗ്രാം ഭാരവും മാത്രമേ ഇതിനുള്ളു. സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് ചില സവിശേഷതകള്‍ ഇതാ 

വിവോ വി 21 സവിശേഷതകള്‍

വിവോ വി 21, 6.44 ഇഞ്ച് എഫ്എച്ച്ഡി + (2404 -1080) അമോലെഡ് ഡിസ്‌പ്ലേ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ എത്തുന്നു. എംടികെ ഡൈമെന്‍സിറ്റി 800 യു ചിപ്‌സെറ്റിനൊപ്പം 8 ജിബി റാമും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത ആവശ്യമുള്ള സമയത്ത് 11 ജിബി റാം പോലെ പ്രവര്‍ത്തിക്കാന്‍ എക്‌സ്‌റ്റെന്‍ഡഡ് റാം സപ്പോര്‍ട്ടും നല്‍കുന്നു. സ്‌റ്റോറേജ് ഓപ്ഷനുകളില്‍ 128 ജിബി, 256 ജിബി വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. അന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒസിലാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.

ഒപ്റ്റിക്‌സിനായി, ഒഐഎസിനൊപ്പം 64 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സും 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സും ഉപയോഗിച്ച് ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ, 4കെ വീഡിയോ, ഓട്ടോഫോക്കസ്, അള്‍ട്രാവൈഡ് നൈറ്റ് മോഡ്, ആര്‍ട്ട് പോര്‍ട്രെയിറ്റ് വീഡിയോ എന്നിവയും അതിലേറെയും സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

സെല്‍ഫികള്‍ക്കായി, വിവോ വി 21, 44 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍, മുന്‍വശത്ത് ഡ്യുവല്‍ സ്‌ക്രീന്‍ ലൈറ്റുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. മുന്‍ ക്യാമറയിലൂടെ ചിത്രീകരിച്ച വീഡിയോകളില്‍ സ്‌റ്റെബിലൈസേഷനും ഉപയോഗിക്കുന്നു. റിയര്‍, ഫ്രണ്ട് ക്യാമറ സെറ്റപ്പുകളില്‍ ഒ.ഐ.എസ് ഉള്ള രാജ്യത്തെ ഏക സ്മാര്‍ട്ട്‌ഫോണാണിത് വി 21 എന്ന് വിവോ അവകാശപ്പെടുന്നു.

4000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജ് പിന്തുണയുണ്ട്. ഓണ്‍ബോര്‍ഡിലെ സെന്‍സറുകളില്‍ ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇകോമ്പസ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഒരു ഗൈറോസ്‌കോപ്പ് എന്നിവ ഉള്‍പ്പെടുന്നു. വിവോ വി 21 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഒരു ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്‌സി, 2.4 ജിഗാഹെര്‍ട്‌സ് വൈഫൈ, ജിപിഎസ്, ഒടിജി, എന്‍എഫ്‌സി എന്നിവയും ഉള്‍പ്പെടുന്നു.

വിവോ വി 21 വിലയും ലഭ്യതയും

വിവോ വി 21 ഡസ്‌ക് ബ്ലൂ, സണ്‍സെറ്റ് ഡാസില്‍, ആര്‍ട്ടിക് വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 29,990 രൂപയാണ് വില. 256 ജിബി ഓപ്ഷന് 32,990 രൂപയും. ഇന്ന് മുതല്‍ പ്രീബുക്കിംഗിനായി തയ്യാറാണ്, മെയ് 6 മുതല്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.

click me!