Vivo V23 price : വി23 5ജി യും വിവോ വി23 പ്രോ 5ജിയും ഇറങ്ങി; ഗംഭീര പ്രത്യേകതകള്‍ അത്ഭുതപ്പെടുത്തുന്ന വില

By Web TeamFirst Published Jan 5, 2022, 9:23 PM IST
Highlights

 വി23 5ജി  മീഡിയടെക് ഡെമന്‍സിറ്റി 920 ചിപ്പുമായാണ് ഇറങ്ങുന്നത്. വി23 പ്രോ എത്തുന്നത്  മീഡിയടെക് ഡെമന്‍സിറ്റി 1200 ചിപ്പുമായാണ്. 12 ജിബിയാണ് ഇരു ഫോണിന്‍റെയും റാം ശേഷി.  രണ്ട് ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. 

വിവോ വി23 5ജി യും വിവോ വി23 പ്രോ 5ജിയും ഇന്ത്യയില്‍ അവതരിപ്പിച്ചു. പിന്നില്‍ ഫ്ലൂറെയിറ്റ് എജി ഗ്ലാസ് നിര്‍മ്മിതിയിലാണ് ഈ ഫോണ്‍ എത്തുന്നത്. സൂര്യപ്രകാശം പതിക്കുമ്പോള്‍ വര്‍ണ്ണമേളം സൃഷ്ടിക്കുന്നതാണ് ഈ ഫോണിന്‍റെ പിറകുവശം. വി23 5ജി  മീഡിയടെക് ഡെമന്‍സിറ്റി 920 ചിപ്പുമായാണ് ഇറങ്ങുന്നത്. വി23 പ്രോ എത്തുന്നത്  മീഡിയടെക് ഡെമന്‍സിറ്റി 1200 ചിപ്പുമായാണ്. 12 ജിബിയാണ് ഇരു ഫോണിന്‍റെയും റാം ശേഷി.  രണ്ട് ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. 

വിവോ വി23 ജി സ്മാർട്ട്ഫോണിൽ 6.44-ഇഞ്ച് ഫുൾ-എച്ച്ഡി+ 1,080x2,400 പിക്സൽ റെസല്യൂഷനില്‍ അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണുള്ളത്. വിവോ വി23 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.56-ഇഞ്ച് ഫുൾ എച്ച്ഡി+ 1,080x2,376 പിക്സൽസ് റെസല്യൂഷനില്‍ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുള്ളക്. ആൻഡ്രോയിഡ് 12ലാണ് ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ്സിസ്റ്റം.

വിവോ വി23 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 29,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 34,990 രൂപ വിലയുണ്ട്. വിവോ വി23 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 38,990 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 43,990 രൂപയാണ് വില. ഈ രണ്ട് വിവോ സ്മാർട്ട്ഫോണുകളും സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. വിവോ വി23 5ജി ജനുവരി 19 മുതലും വിവോ വി23 പ്രോ 5ജി ജനുവരി 13 മുതലും വിൽപ്പനയ്ക്ക് എത്തും. പ്രീ ഓർഡറുകൾ ആരംഭിച്ച് കഴിഞ്ഞു. വിവോ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന.

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവടെ പിൻ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറയിൽ മാത്രമേ മാറ്റം ഉള്ളു. എഫ് /1.89 അപ്പേർച്ചർ ലെൻസുള്ള 64-മെഗാപിക്സൽ പ്രൈമറി സെൻസറാണ് വിവോ വി23 5ജിയിൽ ഉള്ളത്. വിവോ വി23 പ്രോ 5ജിയിൽ എഫ്/1.88 അപ്പേർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ സെൻസറാണ് ഉള്ളത്. എഫ്/2.2 അപ്പർച്ചർ ലെൻസുള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും എഫ്/2.4 അപ്പർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ സെൻസറുമാണ് ഈ ഡിവൈസുകളുടെ പിൻ ക്യാമറ സെറ്റപ്പലെ മറ്റ് ക്യാമറകൾ.

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവയുടെ ഏറ്റവും വലിയ സവിശേഷത അവയുടെ സെൽഫി ക്യാമറ സെറ്റപ്പാണ്. ഡിവൈസുകളുടെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.28 അപ്പേർച്ചർ ലെൻസുള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈഫൈ, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ഒടിജി, ബ്ലൂടൂത്ത് v5.2 എന്നിവ ഉൾപ്പെടുന്നു.വിവോ വി23 5ജി സ്മാർട്ട്ഫോണിൽ 4,200mAh ബാറ്ററിയും വിവോ വി23 പ്രോ മോഡലിൽ 4,300mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. രണ്ടും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
 

click me!