വിവോ സെഡ് 6 ഫെബ്രുവരി 29-ന്, ബുക്കിംഗ് തുടങ്ങി; അറിയേണ്ടതെല്ലാം

Web Desk   | Asianet News
Published : Feb 23, 2020, 10:37 PM IST
വിവോ സെഡ് 6 ഫെബ്രുവരി 29-ന്, ബുക്കിംഗ് തുടങ്ങി; അറിയേണ്ടതെല്ലാം

Synopsis

സ്‌ക്രീനിന്‍റെ മുകളില്‍ വലതുവശത്ത് ഒരു സെല്‍ഫി ക്യാമറ കട്ടൗട്ട് ഉപയോഗിച്ച് പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേയില്‍ നല്‍കിയിരിക്കുന്നു

വിവോ തങ്ങളുടെ വരാനിരിക്കുന്ന ഫോണായ വിവോ സെഡ് 6-നെ ഫെബ്രുവരി 29 മുതല്‍ പ്രീസെയിലിനു ലഭ്യമാകുമെന്ന് അറിയിച്ചു. വില ഒരു രഹസ്യമായി തുടരുകയാണെങ്കിലും കമ്പനി ഔദ്യോഗിക സൈറ്റില്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ലോഞ്ചിന് മുന്നോടിയായി, ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലോകത്തിന് വെളിപ്പെടുത്തി.

വിവോ ഇസഡ് 6 5 ജി സവിശേഷതകള്‍

സ്‌ക്രീനിന്‍റെ മുകളില്‍ വലതുവശത്ത് ഒരു സെല്‍ഫി ക്യാമറ കട്ടൗട്ട് ഉപയോഗിച്ച് പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേയില്‍ നല്‍കിയിരിക്കുന്നു. എഐപവര്‍ഡ് ക്വാഡ് ക്യാമറ സജ്ജീകരണത്തില്‍ നാല് ഇമേജ് സെന്‍സറുകളുള്ള ഒരു ഫ്‌ലാഷിനൊപ്പം ഫോണിന് വരുന്നു. ഫോണിന്റെ പിന്‍ഭാഗത്ത് ഒരു ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്, ഒപ്പം ലോഗോയും കാണാം.

മിഡ് റേഞ്ച് സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറും 44വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്യുമെന്ന് പറയപ്പെടുന്നു. വൈറ്റ്, ബ്ലൂ, ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വരുന്ന വിവോ ഇസഡ് 6 5ജി ഫോണാണ്. മെച്ചപ്പെട്ട ചൂട് കൈകാര്യം ചെയ്യുന്നതിനായി ഡ്യുവല്‍ മോഡ് 5 ജി പിന്തുണയും പിസിലിക്വിഡ് കൂളിംഗും കൊണ്ടുവരുമെന്ന് വിവോ സ്ഥിരീകരിച്ചു.

PREV
click me!

Recommended Stories

വെറുതെ പറയുന്നതല്ല, ഇത് ക്യാമറ ഇല്ലാത്ത ഐ ഫോൺ! വിലയാണേൽ ക്യാമറ ഉളള ഐഫോണിനേക്കാൾ കൂടുതൽ, പക്ഷേ എല്ലാവർക്കും കിട്ടില്ല
അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം