ഷവോമി 11 ലൈറ്റ് 5ജി ഇന്ത്യയില്‍ എത്തുന്നു, അത്ഭുതപ്പെടുത്തുന്ന വില, ആകര്‍ഷകമായ ഫീച്ചറുകള്‍

By Web TeamFirst Published Sep 22, 2021, 4:30 PM IST
Highlights

ഏതാണ്ട് മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ ഈ ഫോണ്‍ വരുന്നു - 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍.

വോമിയുടെ ഏറ്റവും പുതിയ മോഡല്‍ ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി അടുത്തിടെ ആഗോള വിപണികളില്‍ അവതരിപ്പിക്കപ്പെട്ടു. ഇത് സെപ്റ്റംബര്‍ 29 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എംഐ ബ്രാന്‍ഡിംഗ് ഇല്ലാതെ രാജ്യത്ത് അവതരിപ്പിക്കുന്ന കമ്പനിയില്‍ നിന്നുള്ള ആദ്യ സ്മാര്‍ട്ട്ഫോണായിരിക്കും ഇത്.  ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി 12 5ജി ബാന്‍ഡുകളുമായി എത്തുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത് - വെള്ള, പിങ്ക്, നീല. പിന്നീട് മറ്റൊരു ബ്ലാക്ക് കളര്‍ വകഭേദം ചേര്‍ക്കാന്‍ ഷവോമി ഒരുങ്ങുന്നു. 

ഇതിനു ഏകദേശ വില 6 ജിബി റാം വേരിയന്റിന് ഇന്ത്യയില്‍ 21,999 രൂപ മുതല്‍ ആരംഭിക്കും. ഇത് ഏതാണ്ട് മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ വരുന്നു - 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍.
ഷവോമിയുടെ ഈ വില ആവേശകരമാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരെ ഇത് രണ്ട് കാരണങ്ങളാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ഷവോമി എംഐ 11 ലൈറ്റ് 4ജി വേരിയന്റ് അതേ വിലയ്ക്ക് അവതരിപ്പിച്ചുവെന്നതാണ് കാരണം, കൂടാതെ 5ജി വേരിയന്റിന് മികച്ച സമാന വില നിശ്ചയിക്കുന്നത് ഒരു ബുദ്ധിപരമായ ആശയമായിരിക്കില്ല. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഫോണിന്റെ ആഗോള വേരിയന്റിന് യൂറോ 349 (ഏകദേശം 30,300 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് യൂറോ 399 (ഏകദേശം 34,600 രൂപ) എന്നിങ്ങനെയാണ് വില. ഇന്ത്യയില്‍ കാര്യമായി വില കുറച്ചാലും, ആഗോള വേരിയന്റിനേക്കാള്‍ ഏകദേശം 10,000 രൂപ കുറവിലാണ് ഇത് വരുന്നതെന്നും വിശ്വാസിക്കാനാവില്ല. മുന്‍കാലങ്ങളില്‍ ഷവോമി- യുടെ വിലനിര്‍ണ്ണയ തന്ത്രം അനുസരിച്ച്, ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി ഏകദേശം 25,000 രൂപയായിരിക്കാം.

അതേസമയം, 12 5 ജി ബാന്‍ഡുകളുമായി ഫോണ്‍ വരുമെന്ന് ഷവോമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി- യുടെ 6.55-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്‌സലുകള്‍) 10-ബിറ്റ് ഫ്‌ലാറ്റ് അമോലെഡ് ട്രൂ-കളര്‍ ഡിസ്‌പ്ലേ 90Hz റിഫ്രഷ് റേറ്റ് എന്നങ്ങനെയാണ് കിടിലന്‍ ഫീച്ചറുകള്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി SoC ആണ് ഇതിന് കരുത്ത് പകരുന്നത്. MIUI 12.5 ഉപയോഗിച്ച് ആന്‍ഡ്രോയിഡ് 11 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും 5 മെഗാപിക്‌സല്‍ ടെലിമാക്രോ ഷൂട്ടറും ക്യാമറ വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു. 33W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,250എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!