Xiaomi 11T Pro : 120 വാട്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടു കൂടി ഷവോമി 11ടി പ്രോ വിപണിയില്‍, വില 39,999 രൂപ

Published : Jan 19, 2022, 11:35 PM IST
Xiaomi 11T Pro : 120 വാട്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടു കൂടി ഷവോമി 11ടി പ്രോ വിപണിയില്‍, വില 39,999 രൂപ

Synopsis

ഷവോമി 11ടി പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ബേസ് മോഡലിന് 39,999 രൂപയാണ് വില. സാംസങ്ങ് ഗ്യാലക്‌സി എസ് 21 എഫ്ഇ, വണ്‍പ്ലസ് 9 ആര്‍ടി എന്നിവയുമായി മത്സരിക്കുന്നതിനാണ് പ്രോയുടെ വരവെന്ന് ഷവോമി പറയുന്നു. 

വോമി 11ടി പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ബേസ് മോഡലിന് 39,999 രൂപയാണ് വില. സാംസങ്ങ് ഗ്യാലക്‌സി എസ് 21 എഫ്ഇ, വണ്‍പ്ലസ് 9 ആര്‍ടി എന്നിവയുമായി മത്സരിക്കുന്നതിനാണ് പ്രോയുടെ വരവെന്ന് ഷവോമി പറയുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 SoC, 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 11T പ്രോ 2022-ലെ ഷവോമിയുടെ ആദ്യത്തെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ആണ്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ആണിത്.

120Hz റിഫ്രഷ് റേറ്റ് AMOLED ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC, ഡ്യുവല്‍ സ്പീക്കറുകള്‍, 120W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവ ഫോണിന്റെ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. വെറും 17 മിനിറ്റിനുള്ളില്‍ ഫോണിന് 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നു. ഇത് ഫോണിനൊപ്പം തന്നെ അനുയോജ്യമായ ചാര്‍ജര്‍ നല്‍കും.

ഇന്ത്യയിലെ വില

8ജിബി റാം, 12ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയില്‍ ആരംഭിക്കുന്നു, 8GB RAM, 256GB സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയും 12GB RAM, 256GB സ്റ്റോറേജ് വേരിയന്റിന് 43,999 രൂപയുമാണ് വില. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കും. ഷവോമി എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമായി 5,000 രൂപയുടെ അധിക കിഴിവ് നല്‍കുന്നു.

സവിശേഷതകള്‍

1080p റെസല്യൂഷനോടുകൂടിയ 6.67-ഇഞ്ച് ഫ്‌ലാറ്റ് AMOLED ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും 11 ടി പ്രോ അവതരിപ്പിക്കുന്നു. 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഡോള്‍ബി വിഷന്‍ പിന്തുണയും ഉള്ള 10-ബിറ്റ് പാനലാണ് ഫോണിനുള്ളത്. Widevine L1 സര്‍ട്ടിഫിക്കേഷനുമായാണ് ഇത് വരുന്നത്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിന്റെ സവിശേഷത. ഇത് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി MIUI 12.5 മെച്ചപ്പെടുത്തി പ്രവര്‍ത്തിക്കുന്നു, എന്നാല്‍, MIUI 13 അപ്ഡേറ്റ് ഉടന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മൂന്ന് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോണിന് ലഭിക്കും.

PREV
click me!

Recommended Stories

വണ്‍പ്ലസ് ഇന്ത്യയിലെ പ്രവര്‍ത്തനം അടച്ചുപൂട്ടുന്നോ? വാര്‍ത്തകളില്‍ പ്രതികരണവുമായി കമ്പനി സിഇഒ
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?