Xiaomi 12 Pro launch : ഷവോമി 12, ഷവോമി 12 പ്രോ ലോഞ്ച് ഡിസംബര്‍ 28-ന്, ഇവ നിങ്ങൾക്ക് പ്രതീക്ഷിക്കാം...

Published : Dec 23, 2021, 06:38 PM IST
Xiaomi 12 Pro launch : ഷവോമി 12, ഷവോമി 12 പ്രോ ലോഞ്ച്  ഡിസംബര്‍ 28-ന്, ഇവ നിങ്ങൾക്ക് പ്രതീക്ഷിക്കാം...

Synopsis

ഷവോമി 12, ഷവോമി 12 പ്രോ എന്നിവ ഡിസംബര്‍ 28-ന് ലോഞ്ച് ചെയ്യും. ഈ മുന്‍നിര സ്മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.

ഷവോമി 12, ഷവോമി 12 പ്രോ എന്നിവ ഡിസംബര്‍ 28-ന് ലോഞ്ച് ചെയ്യും(Xiaomi 12 Pro launch). ഈ മുന്‍നിര സ്മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. ഇപ്പോള്‍, ഷവോമി തന്നെ രണ്ട് ഫോണുകളുടെയും ടീസര്‍ ചിത്രം പങ്കിട്ടു. 

ഇതു കാണുമ്പോള്‍, അതിന്റെ വരാനിരിക്കുന്ന ഉപകരണങ്ങള്‍ ആപ്പിള്‍ സ്വീകരിക്കുന്നതു പോലുള്ള സമീപനം പിന്തുടരുന്നതായി തോന്നുന്നു. എന്തായാലും, ഷവോമി 12 ഒരു കോംപാക്റ്റ് മുന്‍നിര ഫോണായിരിക്കും, അതേസമയം 12 പ്രോ ഒരു വലിയ സ്‌ക്രീന്‍ വലുപ്പം വാഗ്ദാനം ചെയ്യും. വെയ്ബോയില്‍ ഷവോമി പങ്കിട്ട ചിത്രം ഈ രണ്ട് സ്മാര്‍ട്ട്ഫോണുകളുടെയും മുന്‍ഭാഗം മാത്രമാണ് കാണിക്കുന്നത്. 

വലത് ഭാഗത്ത് പവര്‍ ബട്ടണും വോളിയം റോക്കറും ഉള്ള ഒരു ചെറിയ ഡിസ്പ്ലേയോടെയാണ് ഷവോമി 12 എത്തുന്നത്. പ്രോ മോഡലിന് വലിയ ഡിസ്പ്ലേയുണ്ട്. 12 ന് 6.2 ഇഞ്ച് ഫുള്‍ HD + AMOLED ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്, അതേസമയം പ്രോ മോഡലിന് 6.9 ഇഞ്ച് QHD + AMOLED ഡിസ്പ്ലേ ഉണ്ടാവാനാണ് സാധ്യത.

രണ്ട് ഫോണുകള്‍ക്കും ഒരേ ഫ്രെയിമുകളും ബട്ടണ്‍ പ്ലേസ്മെന്റുകളുമുണ്ട്. ഇതൊരു ഹോള്‍-പഞ്ച് കട്ട്ഔട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. ഡ്യുവല്‍ എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ 12-ല്‍ സജ്ജീകരിക്കും. പ്രോയ്ക്ക് പിന്നില്‍ 108 മെഗാപിക്‌സല്‍ പ്രധാന ക്യാമറ വാഗ്ദാനം ചെയ്‌തേക്കാം.

PREV
click me!

Recommended Stories

ഒപ്പോ റെനോ 16 ഇന്ത്യയിലേക്ക്; പ്രധാന സവിശേഷതകൾ പുറത്ത്
സാംസങ് ഗാലക്‌സി എസ്27: ആദ്യരഹസ്യങ്ങൾ പുറത്ത്?