സറൗണ്ടിങ് സ്ക്രീന്‍ വിസ്മയവുമായി എംഐ മിക്സ് ആല്‍ഫ; വില കേട്ട് ഞെട്ടരുത്

By Web TeamFirst Published Sep 25, 2019, 8:34 PM IST
Highlights

ഇതിനൊപ്പം ഈ ഫോണില്‍ സാംസങ്ങിന്‍റെ 108 എംപി ക്യാമറ സെന്‍സറാണ് ഉള്ളത്. സെല്‍ഫി ക്യാമറയുടെ ആവശ്യം ഇല്ലെന്നാണ് ചുറ്റുമുള്ള സ്ക്രീനിലൂടെ ഷവോമി മുന്നോട്ട് വയ്ക്കുന്ന മറ്റൊരു കണ്‍സെപ്റ്റ്. 

ബിയജിംഗ്: ഷവോമിയുടെ എംഐ മിക്സ് ആല്‍ഫ മോഡല്‍ ഇറങ്ങി. ചൈനയില്‍ അവതരിപ്പിക്കപ്പെട്ട മോഡലിന്‍റെ പ്രധാന പ്രത്യേകത ഇരുപുറവും നിറയുന്ന സ്ക്രീന്‍ ആണ്. ക്യാമറ മൊഡ്യൂളിന് ചുറ്റുംഎന്ന നിലയില്‍ സ്ക്രീന്‍ നല്‍കിയിരിക്കുകയാണ് ഈ മോഡലില്‍. ഫോണിന്‍റെ എല്ലാ പ്രവര്‍ത്തനവും ഈ സ്ക്രീനില്‍ കാണാം. ബാറ്ററി ചാര്‍ജിംഗ് വരെ സ്ക്രീനില്‍ ദൃശ്യമാകും.

ഇതിനൊപ്പം ഈ ഫോണില്‍ സാംസങ്ങിന്‍റെ 108 എംപി ക്യാമറ സെന്‍സറാണ് ഉള്ളത്. സെല്‍ഫി ക്യാമറയുടെ ആവശ്യം ഇല്ലെന്നാണ് ചുറ്റുമുള്ള സ്ക്രീനിലൂടെ ഷവോമി മുന്നോട്ട് വയ്ക്കുന്ന മറ്റൊരു കണ്‍സെപ്റ്റ്. ക്യൂവല്‍ കോം സ്നാപ്ഡ്രാഗണ്‍ 855 ആണ് ഇതിലെ പ്രോസസ്സര്‍. 5ജി കണക്ടിവിറ്റിയുണ്ടാകും. 12ജിബി ആയിരിക്കും റാം ശേഷി. 512 ജിബി ഇന്‍റേണല്‍ മെമ്മറി. 40W വയറേഡ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഫോണിനുണ്ട്. 4,050 എംഎഎച്ചാണ് ബാറ്ററി ശേഷി. ഇതില്‍ നിന്ന് തന്നെ ഇരു സ്ക്രീനും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഷവോമിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാണ്.

ഷവോമി തന്നെ ചൈനയില്‍ പുറത്തിറക്കി ഈ ഫോണിനെ വിശേഷിപ്പിച്ചത് കണ്‍സപ്റ്റ് സ്മാര്‍ട്ട്ഫോണ്‍ എന്നാണ്. അതിനാല്‍ തന്നെ ഇതിന്‍റെ വലിയതോതിലുള്ള ഉത്പാദനം ഷവോമി ആഗ്രഹിക്കുന്നില്ല. എങ്കിലും ഡിസംബറോടെ ചെറിയ അളവില്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. 19,999 യുവാന്‍ (199200 രൂപ) വിലവരും.

click me!