ആപ്പിളിനെ പിന്തള്ളി ആ സ്ഥാനം പിടിച്ചെടുത്ത് ഷവോമി

By Web TeamFirst Published Jul 18, 2021, 8:46 AM IST
Highlights

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനത്ത് 19 ശതമാനമാണ് ഇവരുടെ വിപണി വിഹിതം. 

പ്പിളിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായി ചൈനീസ് കമ്പനി ഷവോമി. കനാലിസിന്‍റെ കണക്കുകളിലാണ് ഷവോമി ആപ്പിളിനെ 2021ലെ രണ്ടാം പാദത്തില്‍ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായതായി പറയുന്നത്. വിപണിയില്‍ നടത്തിയ വില്‍പ്പനയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനത്ത് 19 ശതമാനമാണ് ഇവരുടെ വിപണി വിഹിതം. അതേ സമയം ഷവോമിയുടെ വിപണി വിഹിതം 17 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ ഷവോമി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 300 ശതമാനവും, ആഫ്രിക്കയില്‍ 150 ശതമാനവും, പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എംഐ11 അള്‍ട്ര അവരുടെ വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടാക്കിയെന്നും മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ  കനാലിസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേ സമയം മറ്റ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ ഓപ്പോ, വിവോ എന്നിവയില്‍ നിന്നും ഷവോമി വെല്ലുവിളി നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ഇതേ വളര്‍ച്ച തുടര്‍ന്നാല്‍ ഷവോമിക്ക് സാംസങ്ങിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല. അതേ സമയം ഷവോമിയുടെ വില്‍പ്പനയില്‍ കൂടുതലും എംഐ നോട്ട് 10, മറ്റ് മിഡ് റേഞ്ച് എംഐ ഫോണുകളുമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

അതേ സമയം നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായ ആപ്പിളിന് പുതിയ പാദത്തില്‍ 14 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. മറ്റ് ചൈനീസ് ബ്രാന്‍റുകളായ ഒപ്പോയും, വിവോയും 10 ശതമാനം വിപണി വിഹിതം നേടി. വാവ്വോയുടെ പ്രിമീയം ബ്രാന്‍റ് എന്ന നിലയില്‍ ഉണ്ടായ പിന്‍മാറ്റം ചൈനീസ് കമ്പനികള്‍ വലിയതോതില്‍ നേട്ടമാക്കി മാറ്റിയെന്നാണ് വിപണി വിശകലനങ്ങള്‍ നല്‍കുന്ന സൂചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!