എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ്; ടെക് ലോകത്തെ ഞെട്ടിച്ച് ഷവോമി.!

Web Desk   | Asianet News
Published : May 31, 2021, 12:18 PM IST
എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ്; ടെക് ലോകത്തെ ഞെട്ടിച്ച് ഷവോമി.!

Synopsis

4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. 

ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നും ഷവോമി അവകാശപ്പെടുന്നു. 

ഇതോ നിലവില്‍ ഏറ്റവും വേഗത്തിലുള്ള വയര്‍, വയര്‍ലെസ് ചാര്‍ജിംഗ് റെക്കോഡുകള്‍ ഷവോമിക്ക് സ്വന്തമാണെന്നും കമ്പനി അവകാശപ്പെടുന്നു. ദ വെര്‍ജിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് കന്പനികള്‍ക്കിടയില്‍ ചാര്‍ജിംഗ് സംവിധാനം വളരെ വേഗത്തിലാക്കാനുള്ള ടെക്നോളജി യുദ്ധം വ്യാപകമാണ്. 100W ചാര്‍ജിംഗ് സംവിധാനം അവതരിപ്പിച്ചാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിപ്പോള്‍ 120 W ല്‍ എത്തി നില്‍ക്കുന്നു. 

PREV
click me!

Recommended Stories

വൺപ്ലസ് ആഗോള വിപണികളിൽ നിന്ന് പിന്മാറുമോ? ഇന്ത്യൻ തന്ത്രത്തിലും മാറ്റമെന്ന് സൂചന
വരുന്നൂ വൺപ്ലസ് നോർഡ് 6, കൂടെ മറ്റൊരു ഫോണ്‍ മോഡലും; സ്പെസിഫിക്കേഷനുകളും ഇന്ത്യയിലെ വിലയും ചോര്‍ന്നു