റോസാപ്പൂക്കൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ വളരെ ചുരുക്കമാണ്. എന്നാൽ, ആശിച്ചുമോഹിച്ച് വാങ്ങി നട്ടിട്ടും പൂക്കളുണ്ടാവാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്. റോസാച്ചെടികൾ നടുമ്പോൾ ചില കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ അവ നന്നായി പൂവിടും.
27
പല ഇനത്തിൽപ്പെട്ട റോസാച്ചെടികൾ ലഭ്യമാണെങ്കിലും വീട്ടുമുറ്റത്ത് നട്ടുവളർത്താൻ ഉത്തമം നാടൻ ഇനത്തിൽപ്പെട്ട ചെടികൾ ആണ്. രോഗങ്ങൾ അത്ര എളുപ്പത്തിൽ പിടിപെടാത്ത ഇനങ്ങൾ തിരിച്ചറിഞ്ഞു വാങ്ങണം. അല്ലെങ്കിൽ അവയുടെ സാന്നിധ്യം മറ്റു ചെടികൾക്കും ദോഷകരമായി മാറും.
37
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ചെടികൾ നടാൻ. ആറുമണിക്കൂറോ അതിലധികമോ സൂര്യപ്രകാശം ഏൽക്കുന്നതാണ് പൂക്കൾ നിറയെ ഉണ്ടാവാൻ ഏറ്റവും ഗുണകരം. മുറ്റത്തിന്റെ വടക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ റോസാ ചെടികൾ നട്ടാൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കും.
47
നീർവാർച്ചയുള്ള മണ്ണാണ് റോസാ ചെടികൾക്ക് അനുയോജ്യം. നഴ്സറികളിൽ നിന്നും ചട്ടിയോടെ റോസ് ചെടി വാങ്ങുകയാണെങ്കിൽ അത് നീക്കം ചെയ്യാതെ നടുന്നതാണ് ഉചിതം.
57
ചെടികൾ തമ്മിൽ 2-3 അടി അകലം പാലിച്ച് നടുക. നടുന്നതിന് മുമ്പ്, വേരുകൾക്ക് ചുറ്റുമുള്ള മണ്ണ് അല്പം അയഞ്ഞതാക്കുക. ചെടിയുടെ വേരിന്റെ ഭാഗത്തേക്ക് മാത്രം വെള്ളം നൽകുക. ജലസേചനം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.
67
റോസാ ചെടികൾ മറ്റു ചെടികളുമായി അത്ര വേഗത്തിൽ ചേർന്നു പോകുന്നവയല്ല. റോസാ ചെടികൾക്ക് മാത്രമായി പ്രത്യേക ഭാഗം ഒരുക്കുന്നതാണ് ഉത്തമം. ജൂൺ മാസത്തിന്റെ അവസാന സമയത്തും ഡിസംബറിന്റെ ആദ്യകാലവുമാണ് ചെടികൾ പ്രൂൺ ചെയ്യാൻ അനുയോജ്യം.
77
ബലം കുറഞ്ഞതും കരിഞ്ഞു തുടങ്ങിയതുമായ തണ്ടുകൾ നീക്കം ചെയ്യണം. ജൈവവളങ്ങൾ റോസാ ചെടികൾക്ക് വളരെ നല്ലതാണ്. ചാണകപ്പൊടി, കംപോസ്റ്റ്, എല്ലുപൊടി എന്നിവ ഉപയോഗിക്കാം.