Malayalam

കാരറ്റ്

വീട്ടിൽ നല്ല രുചിയുള്ള കാരറ്റ് വളർത്തിയെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

Malayalam

മണ്ണ്

കാരറ്റ് വേരുകൾ താഴേക്ക് വളരുന്ന പച്ചക്കറിയായതിനാൽ, അയഞ്ഞ മണ്ണ് വേണം ഉപയോഗിക്കാൻ. ചകിരിച്ചോറ്, മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി / മണ്ണിര കമ്പോസ്റ്റ് എന്നിവ കലർത്തിയ മിശ്രിതം ഉപയോഗിക്കാം.

Image credits: Getty
Malayalam

ചട്ടി

കുറഞ്ഞത് 10-12 ഇഞ്ച് ആഴമുള്ള ഗ്രോബാഗുകളോ ചട്ടികളോ ഉപയോഗിക്കുന്നതാണ് നല്ലത്. വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പാത്രത്തിന്റെ അടിയിൽ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Image credits: Getty
Malayalam

വിത്തുകൾ

നല്ല ഗുണനിലവാരമുള്ള വിത്തുകൾ തിരഞ്ഞെടുക്കുക. മണ്ണിൽ ഏകദേശം അര ഇഞ്ച് ആഴത്തിൽ വിത്തുകൾ പാകുക. വിത്തുകൾ തമ്മിൽ 2-3 ഇഞ്ച് അകലം പാലിക്കാൻ ശ്രദ്ധിക്കുക.

Image credits: Getty
Malayalam

സൂര്യപ്രകാശം

വിത്തുകൾ വിതച്ച ശേഷം നേരിയ മണ്ണുകൊണ്ട് മൂടുക. ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ചെടി വെക്കാൻ.

Image credits: Getty
Malayalam

ഈർപ്പം

മണ്ണിൽ എപ്പോഴും ചെറിയൊരു ഈർപ്പം നിലനിർത്തണം. വെള്ളം ഒട്ടും കെട്ടിക്കിടക്കരുത്, കാരറ്റ് ചീഞ്ഞുപോകും. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ വളർച്ചയുടെ ഘട്ടങ്ങളിൽ ഇടയ്ക്കിടെ നൽകാം.

Image credits: Getty
Malayalam

അകലം

കാരറ്റ് മുളയ്ക്കാൻ ഏകദേശം 10 ദിവസം വരെ എടുത്തേക്കാം. ഈ സമയത്ത് മണ്ണ് ഉണങ്ങാതെ ശ്രദ്ധിക്കണം. തൈകൾക്ക് അല്പം ഉയരം വെക്കുമ്പോൾ, അധികമുള്ള തൈകൾ മാറ്റി ശരിയായ അകലം ഉറപ്പാക്കുക.

Image credits: Getty
Malayalam

വിളവെടുപ്പ്

ഏകദേശം 60 മുതൽ 80 ദിവസങ്ങൾക്കുള്ളിൽ (ഇനം അനുസരിച്ച് സമയം വ്യത്യാസപ്പെടാം) കാരറ്റ് വിളവെടുപ്പിന് പാകമാകും.

Image credits: Getty
Malayalam

അര ഇഞ്ച് മുതൽ

കാരറ്റിന്റെ മുകൾ ഭാഗം (പുറത്ത് കാണുന്ന ഭാഗം) ഏകദേശം അര ഇഞ്ച് മുതൽ ഒരു ഇഞ്ച് വരെ കനത്തിൽ കാണപ്പെടുകയാണെങ്കിൽ അത് വിളവെടുക്കാൻ പാകമായി എന്ന് മനസ്സിലാക്കാം.

Image credits: Getty
Malayalam

ബലമായി വലിക്കരുത്

പിഴുതെടുക്കുമ്പോൾ ഇലയുടെ ഭാഗത്ത് പിടിച്ചു ബലമായി വലിക്കരുത്. ചെറിയൊരു കുഴിയെടുത്ത് കൈകൊണ്ട് കാരറ്റിന്റെ വശങ്ങളിൽ നിന്നും മണ്ണ് നീക്കി ശ്രദ്ധയോടെ സാവധാനം പുറത്തെടുക്കുന്നതാണ് ഉചിതം.

Image credits: Getty
Malayalam

ഇലകൾ

കാരറ്റ് പുറത്തെടുത്താൽ ഉടൻ തന്നെ അതിന്റെ ഇലകൾ മുറിച്ചു മാറ്റുക. ഇലകൾ വെച്ചാൽ അത് കാരറ്റിലെ ഈർപ്പം വലിച്ചെടുക്കുകയും കാരറ്റ് പെട്ടെന്ന് വാടിപ്പോകുകയും ചെയ്യും.

Image credits: Getty

വീട്ടിൽ തന്നെ മല്ലിച്ചപ്പ് തഴച്ചു വളരും, ഈ ട്രിക്കുകൾ പരീക്ഷിക്കാം

അടുക്കളത്തോട്ടത്തിൽ വെളുത്തുള്ളി കൃഷി ചെയ്യാം

വഴുതനയിൽ പുഴുക്കുത്താണോ? നിരാശരാകേണ്ട, മാറ്റാൻ വഴികൾ പലതുണ്ട്

കാന്താരി മുളക് തഴച്ച് വളരാൻ അല്പം ശ്രദ്ധ