ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാം, എന്തൊക്കെ ശ്രദ്ധിക്കാം

Published : Aug 02, 2025, 05:34 PM IST

എങ്ങനെയാണ് ഡ്രാ​ഗൺ ഫ്രൂട്ട് വളർത്തിയെടുക്കുന്നത്? കൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

PREV
17

ഏറെ ആരോ​ഗ്യ​ഗുണങ്ങളുള്ള പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. ഒരുപാട് സവിശേഷതകളുള്ളതും ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണിത്. അതിനാൽ തന്നെ നേരത്തെ വിദേശത്ത് ആവശ്യക്കാർ ഏറെയുണ്ടായിരുന്ന ഡ്രാ​ഗൺ ഫ്രൂട്ടിന് ഇപ്പോൾ കേരളത്തിലും ആവശ്യക്കാർ ഒരുപാടുണ്ട്.

27

എങ്ങനെയാണ് ഡ്രാ​ഗൺ ഫ്രൂട്ട് വളർത്തിയെടുക്കുന്നത്? കൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

37

ഡ്രാഗൺചെടി നടാന്‍ ഏറ്റവും നല്ല കാലം ഒക്ടോബർ– നവംബർ മാസങ്ങള്‍ ആണ്. നല്ല നീർവാർച്ചയുള്ള സ്ഥലത്താവണം തൈ നടേണ്ടത്‍. ചെടിയുടെ ചുവട്ടിൽ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കണം.

47

വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെങ്കിൽ ചുവട് ഉയർത്തിയശേഷമാവണം നടേണ്ടത്. തൂണുകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ അകലം നൽകണം. 5x 4 ഇഞ്ച് കനമുള്ള കോൺക്രീറ്റ് തൂണുകളാണ് ഉത്തമം.

57

തൂണിന് 7 അടി ഉയരം നൽകണം ഇതിൽ 1.5–2 അടിയോളം മണ്ണിനടിയിലും ബാക്കി മുകളിലുമായിരിക്കണം.

67

നല്ല മൂപ്പെത്തിയ തണ്ടുകൾ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതും രണ്ടടി വളർന്നതുമായ തൈകൾ നടുമ്പോൾ 6–8 മാസത്തിനുള്ളിൽ പൂവിടും.

77

പൂവിൻറെ എണ്ണം കുറഞ്ഞാൽ കായുടെ വലിപ്പം കൂടും. പൂ വിരിഞ്ഞാൽ 30–35 ദിവസത്തിനകം വിളവെടുക്കാം.

Read more Photos on
click me!

Recommended Stories