വഴുതന കൃഷി സിമ്പിൾ ആണ്, പവർഫുള്ളും

Published : Aug 12, 2025, 02:39 PM IST

ചൂടുള്ള കാലാവസ്ഥയാണ് വഴുതന കൃഷിക്ക് കൂടുതൽ അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ നടാൻ വേണ്ടി തിരഞ്ഞെടുക്കുക. 

PREV
18

വിവിധ കാർഷിക-കാലാവസ്ഥാ പ്രദേശങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വൈവിധ്യമാർന്ന വിളയാണ് വഴുതന. വർഷം മുഴുവനും വിളവെടുപ്പ് സാധ്യമായ വഴുതന ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ് തുടങ്ങിയവയുടെ സ്രോതസ്സാണ്.

28

കാലാവസ്ഥ, മണ്ണ്, വിത്ത് തിരഞ്ഞെടുക്കൽ, നടീൽ രീതി, ജലസേചനം, വളം പ്രയോഗം, കീടാക്രമണ നിയന്ത്രണം, വിളവെടുപ്പ് എന്നിവയാണ് വഴുതന കൃഷി ചെയ്യുമ്പോൾ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

38

ചൂടുള്ള കാലാവസ്ഥയാണ് വഴുതന കൃഷിക്ക് കൂടുതൽ അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ നടാൻ വേണ്ടി തിരഞ്ഞെടുക്കുക.

48

മണ്ണും മണലും കമ്പോസ്റ്റും അടങ്ങിയ മണ്ണില്‍ 5:10:5 എന്ന അളവില്‍ നൈട്രജൻ വളവും ഫോസ്ഫറസും പൊട്ടാസ്യവും ചേര്‍ത്ത് കൃഷി ചെയ്യുന്നതാണ് നല്ലത്. മണ്ണിൻ്റ pH 6.5-7.5 നിലനിർത്തുന്നത് നല്ലതാണ്.

58

വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ രോഗപ്രതിരോധ ശേഷിയുള്ളതും ഉയർന്ന വിളവ് തരുന്നതുമായ ഇനങ്ങൾ തിരഞ്ഞെടുക്കുക. സങ്കര ഇനങ്ങൾ തിരഞ്ഞെടുക്കുക.

68

വഴുതനച്ചെടിക്ക് വളരാനാവശ്യമായ സ്ഥലം നല്‍കണം. 30 സെ.മീ അകലം നല്‍കി മാത്രമേ ചെടികള്‍ വളര്‍ത്താവൂ. മണ്ണ് ഈർപ്പമുള്ളതാകാൻ ശ്രദ്ധിക്കണം, വേനൽക്കാലത്ത് നനയ്ക്കുന്നതിൻ്റെ അളവ് കൂട്ടണം.

78

ചാണകപ്പൊടി, കംപോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിക്കുക.രോഗം ബാധിച്ച ചെടികൾ പറിച്ചു കളയുക. 70 ദിവസങ്ങൾക്ക് ശേഷമാണ് വഴുതന വിളവെടുപ്പിന് പാകമാകുന്നത്.

88

വഴുതന പാകമായോ എന്നറിയാന്‍ മെല്ലെ അമര്‍ത്തി നോക്കുക. വിരലടയാളം കായയില്‍ കാണുകയും വളരെ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ടെങ്കിൽ വിളവെടുപ്പിന് പാകമായെന്നര്‍ഥം.

Read more Photos on
click me!

Recommended Stories