കൃഷിയിൽ ഒരിക്കലും രാസവളങ്ങൾ ഉപയോഗിക്കരുത്. പകരം വളമായി പ്രധാനമായും ഉപയോഗിക്കേണ്ടത് പൊടിഞ്ഞ കാലിവളം, വേപ്പിൻ പിണ്ണാക്ക്, നിലക്കടല പിണ്ണാക്ക് മുതലായ ജൈവവളങ്ങളാണ്. വെണ്ട, വഴുതന, ചീര, പയറ്, തക്കാളി, മുളക്, കൊത്തമര, പാവൽ, പടവലം മുതലായവയാണ് ടെറസിലെ കൃഷിക്ക് അനുയോജ്യമായ പച്ചക്കറികൾ.