മകള്‍ ജാന്‍കിയുടെ ഗര്‍ഭസ്ഥ ദിനങ്ങള്‍ വരച്ച് അച്ഛന്‍... ; ഡൂഡില്‍ മുനിയുടെ ഇല്ലസ്ട്രേഷന്‍ കാണാം

First Published Aug 17, 2020, 3:37 PM IST

കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ അങ്ങ് ബെംഗളൂരുവില്‍ ഇരുന്ന് ആരോഷ് തേവടത്തില്‍ മകളുടെ ജനനത്തിലേക്ക് വരകളിലൂടെ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ, ഡൂഡില്‍ മുനി എന്ന സോഷ്യല്‍ മീഡിയാ ഹാന്‍റിലില്‍ രസകരമായ ചില ജീവിത മുഹൂര്‍ത്തങ്ങളുടെ ഇല്ലസ്ട്രേഷനുകള്‍ പിറന്നു. മകളുടെ ജനനത്തിലേക്കുള്ള യാത്രയേ കുറിച്ചും തന്‍റെ വരകളെ കുറിച്ചും ഡൂഡില്‍ മുനിയുടെ സൃഷ്ടികര്‍ത്താവ് ആരോഷ് തേവടത്തില്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. 

ഡൂഡില്‍ മുനി : പേരിലേക്ക് എങ്ങനെയെത്തി ?ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിന് വേണ്ടി പേര് തെരഞ്ഞെടുക്കുമ്പോള്‍ ഒരു നിര്‍ബന്ധമുണ്ടായിരുന്നു ആ പേര്‍ കുറച്ച് ഫണ്‍ ആയിരിക്കണം. അതോടൊപ്പം സീരിയസും ആയിരിക്കണം. അത് പോലെ തന്നെ ഇംഗ്ലീഷ് -ദേശി പേരുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകണം. എന്നാലെ ആളുകളുടെ മനസില്‍ ആ പേര് തങ്ങി നില്‍ക്കുകയുള്ളൂ. അങ്ങനെയാണ് 'ഡൂഡില്‍ മുനി' ( ഡൂഡില്‍=കുത്തിവര, മുനി=ഗുരു ) എന്ന പേരിലേക്ക് എത്തിചേര്‍ന്നത്.
undefined
വിചിത്രമായി തോന്നാവുന്ന ഈ പേരില്‍ ഒരോ സമയം ഫണും സീരിസ്നെസ്സും ഉണ്ട്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാവുന്നത് കൊണ്ട് തന്നെ ആളുകളുടെ മനസില്‍ 'ഡൂഡില്‍ മുനി' തങ്ങിനില്‍ക്കും. ഏത് സമയവും വരച്ച് കൊണ്ടിരിക്കുന്ന ഒരാള്‍, മുനി. എന്നാണ് ആ പേര് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നും ആരോഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
undefined
ചിത്രകലയിലേക്ക് ?ചെറുപ്പം മുതലേ അതായത് ഏതാണ്ട് നാലാമത്തെ വയസ്മുതല്‍ വരയ്ക്കാന്‍ വളരെ താല്‍പര്യമുണ്ടായിരുന്നു. വീട്ടിലാണെങ്കില്‍ അച്ഛനൊക്കെ ഭയങ്കര സപ്പോര്‍ട്ടായിരുന്നു. 2006 ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ഫൈനാര്‍ട്സിന് ചേര്‍ന്നു.
undefined
ആര്‍ട്ട് എന്നാല്‍ പെയിന്‍റിങ്ങ് മാത്രമല്ലെന്നും അതിന് മറ്റൊരുപാട് മേഖലകളില്‍ സാധ്യതയുണ്ടെന്നും മനസിലായത് ആര്‍എല്‍വിയിലെ പഠനത്തിലൂടെയായിരുന്നു. ഫിലിം, ആനിമേഷന്‍ മൂവി, ഡിസൈനിങ്ങ്, ഫാഷന്‍ ഡിസൈനിങ്ങ്, അഡ്വൈറ്റൈസിങ്ങ് അങ്ങനെ പല മേഖലകളിലേക്കുള്ള സാധ്യത കൂടിയായിരുന്നു അത്. ഞാന്‍ ആദ്യമേ തെരഞ്ഞെടുത്തതും പരസ്യകലയായിരുന്നു.
undefined
പരസ്യക്കമ്പനിഅങ്ങനെ തിരുവനന്തപുരത്തുള്ള സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യകമ്പനിയില്‍ വിഷ്വലൈസറായി ജോലിക്ക് കയറി. ആ സമയത്താണ് കേരളാ ടൂറിസത്തിന് വേണ്ടി ഡിജിറ്റല്‍ ആര്‍ട്ടിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വരുന്നത്. ആ പരസ്യങ്ങള്‍ തയ്യാറാകുന്നതിലൂടെയാണ് ഞാന്‍ ഡിജിറ്റല്‍ ആര്‍ട്ടിലേക്ക് കടക്കുന്നത്.
undefined
പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രിന്‍റ് പരസ്യങ്ങളും ഹോള്‍ഡിങ്ങ് പരസ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഇല്ലസ്ട്രേഷന്‍ വര്‍ക്കുകളും ചെയ്തിട്ടുണ്ട്. ഇപ്പഴും അത്തരം പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്. അങ്ങനെ പരസ്യങ്ങള്‍ക്ക് വേണ്ടി ഇല്ലസ്ട്രേഷന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
undefined
പിന്നീട് സ്റ്റാര്‍ക്ക് വിട്ട് ഓ ആന്‍റ് എം എന്ന ബെംഗളൂരൂവിലെ പരസ്യ കമ്പനിയിലേക്ക് മാറി. അവിടെ ഒരു വര്‍ഷം ജോലി ചെയ്തപ്പോഴേക്കും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ശക്തമായി.
undefined
അങ്ങനെ ബെംഗളൂരുവില്‍ തന്നെ ഫണ്‍ചെര്‍ ഷോപ്പ് (Funcher Shop) എന്ന സ്ഥാപനം ആരംഭിക്കുന്നത്. മലയാളം തമാശകളും സിനിമാ തമാശകളും ഡയലോഗും വച്ച് കൊണ്ട് ടീ ഷര്‍ട്ടുകളും മറ്റ് ഉത്പന്നങ്ങളും ഓണ്‍ലൈനില്‍ വില്‍ക്കാന്‍ തുടങ്ങി.
undefined
ടീ ഷര്‍ട്ടുകളായിരുന്നു പ്രധാന ഉത്പന്നം. പോളണ്ടിനെ പറ്റി മിണ്ടരുത്, ഇപ്പ ശരിയാക്കിത്തരാം അങ്ങനെയുള്ള ടീ ഷര്‍ട്ടുകള്‍ക്ക് അന്ന് നല്ല ഡിമാന്‍റായിരുന്നു. എല്ലാ വര്‍ക്കുകളും എതെങ്കിലും തരത്തില്‍ നാടുമായി ബന്ധപ്പെടുത്താന്‍ പ്രത്യേകം ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ ഇല്ലസ്ട്രേഷനാണ് ചെയ്യാറ്.
undefined
എന്തുകൊണ്ട് ഇത്തരമൊരു വിഷയം ?സോഷ്യല്‍ മീഡിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവനും സ്വന്തം കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും നടക്കുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ്. ആ ചെറിയ കാര്യങ്ങളെടുത്ത് കുറച്ച് തമാശയോടെ പറയുമ്പോള്‍ അക്കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്.
undefined
അതിന്‍റെ ഒരു തുടര്‍ച്ചതന്നെയായിരുന്നു ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചെയ്ത വര്‍ക്കുകളും. ആദ്യത്തെ രണ്ട് മൂന്ന് ഇല്ലസ്ട്രഷന് നല്ല അഭിപ്രായമായിരുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് കൂടുതല്‍ വര്‍ക്കുകളും പോസ്റ്റ് ചെയ്തിരുന്നത്.
undefined
നല്ല അഭിപ്രായങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍, ഇനി കുടുംബത്ത് നടക്കുന്ന പ്രശ്നങ്ങള്‍ അല്പം തമാശ ചേര്‍ത്ത് പറഞ്ഞ് പോകാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാകുമ്പോള്‍ ആളുകളുടെ മനസില്‍ അത് തങ്ങിനില്‍ക്കും.
undefined
ആളുകള്‍ പിന്നീട് സ്വന്തം ജീവിതത്തില്‍ ഈയൊരു അനുഭവത്തിലൂടെ കടന്ന് പോകുമ്പോള്‍ കണ്ട് മറന്ന ഈ ഇല്ലസ്ട്രേഷനെ കുറിച്ച് ഓര്‍ക്കാനിടവരും. അങ്ങനെയാകുമ്പോള്‍ ഈ പ്രശ്നങ്ങളിലൂടെ കൂടുതല്‍ രസകരമായി കടന്ന് പോകാന്‍ ആളുകള്‍ക്ക് കഴിയുമെന്ന ചിന്തയില്‍ നിന്നായിരുന്നു വര്‍ക്ക് തുടരുന്നത്.
undefined
ഗര്‍ഭിണിയായ ഭാര്യയുമായി ഡോക്ടറിനെ കാണാന്‍ പോകുന്നത്. ആ സമയത്ത് മറ്റ് കുട്ടികളെ കാണുമ്പോഴുള്ള രസകരമായ അനുഭവങ്ങള്‍, കാലിന് നീര് വെക്കുന്നത്, കുട്ടിക്ക് പേര് കണ്ടെത്താനുള്ള രസകരമായ ശ്രമങ്ങള്‍ തുടങ്ങിയ കുഞ്ഞുകുഞ്ഞ് കാര്യങ്ങളെ വരെ ഞങ്ങള്‍ വരയ്ക്കായി എടുത്തു. ഈ വരകള്‍ക്ക് കുറച്ച് ക്യൂട്ട്നെസും ഫാന്‍റസിയും ഓക്കെ ചേര്‍ത്താണ് ആ ഇല്ലസ്ട്രേഷന്‍ വര്‍ക്കുകള്‍ ചെയ്തത്.
undefined
പിന്നെ കഥാപാത്രങ്ങള്‍ ഞങ്ങള്‍ തന്നെയായിരുന്നു. പക്ഷേ, കഥാപാത്രങ്ങള്‍ക്ക് അല്പം ക്യൂട്ട്നെസ് ചേര്‍ത്താണ് വരച്ചത്. മകളുടെ വര്‍ക്കുകള്‍ വരുന്നതിന് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് അറുപത്തിയയ്യായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആളുകളായിരുന്നു ഫോളോ ചെയ്തിരുന്നത്.
undefined
എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. വളരെ നേരത്തെ തന്നെ കഥാപാത്രങ്ങളായി ഞങ്ങളുടെ തന്നെ ചില ഇല്ലസ്ട്രേഷനുകള്‍ ചെയ്തിരുന്നു. മകളുടെ വരവോടെ അത് കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.
undefined
രഹസ്യം പരസ്യമാക്കിയത് ?ആ വര്‍ക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ എന്നെ അറിയാവുന്ന സുഹൃത്തുക്കള്‍ പലരും എന്‍റെ പേര് പരാമര്‍ശിച്ച്ചെയ്ത് കമന്‍റിടാന്‍ തുടങ്ങി. അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചിരുന്നില്ല.
undefined
വര്‍ക്ക് ഹിറ്റാകുന്നുണ്ടല്ലോ അത് മതിയെന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍, പിന്നീട് ആരൊക്കെയോ തങ്ങളുടെ വര്‍ക്കാണെന്ന് അവകാശപ്പെടാന്‍ തുടങ്ങിയപ്പോഴാണ്, അങ്ങനെയല്ല. അത് എന്‍റെ വര്‍ക്കാണെന്ന് എനിക്ക് പറയേണ്ടിവന്നത്.
undefined
മകളുടെ ജനനശേഷമുള്ള ചില രസകരമായ കാര്യങ്ങളും ഇതുപോലെ തന്നെ സീരിസായിട്ട് ഇറക്കാനാണ് പദ്ധതി. കുറച്ച് രസകരമായ മുഹൂര്‍ത്തങ്ങള്‍ വര്‍ക്ക് ചെയ്യാനായിരിക്കുന്നു.
undefined
സത്യത്തില്‍ ഈ കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്ന് പോകുമ്പോള്‍ പലപ്പോഴും നമ്മുക്ക് ഏറെ വേദനതോന്നും. പക്ഷേ പിന്നീട് അത് വളരെ രസകരമായ ഒരു അനുഭവമായി മാറുന്നു.
undefined
കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് അവിടനെല്ലൂരാണ് ആരോഷ് തേവടത്തിലിന്‍റെ വീട്. ഭാര്യയും കുഞ്ഞും മാവേലിക്കരയിലാണ്. ഭാര്യയും ഇല്ലസ്ട്രേറ്ററാണ്. അത് കൊണ്ട് തന്നെ കുറച്ച് കൂടി രസകരമായി വരകളെ സമീപിക്കാന്‍ കഴിയുന്നുവെന്ന് ആരോഷ്.
undefined
undefined
undefined
undefined
click me!