പാഴ്ത്തടികളില്‍ നിന്ന് സന്തോഷം കണ്ടെത്തിയ കലാകാരന്‍ ; കാണാം ചില പ്രതിഷ്ഠാപനങ്ങള്‍

First Published Aug 11, 2020, 3:19 PM IST

ആർട്ടിസ്റ്റ് പീറ്റ് റഷ് പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് ആസ്ട്രേലിയയുടെ ടെറിഗൽ തീരത്ത്  ലളിതമായ ഒരു കുതിര ശില്പം നിർമ്മിച്ചു.  അതും ഈ കൊവിഡ് 19 ന്‍റെ വൈറസ് വ്യാപനം ശക്തമായ കാലത്ത്. എന്നാല്‍ അപൂര്‍വ്വമായി അതുവഴി പോയ പലരും പീറ്റിനെ പുകഴ്ത്തി. കൊള്ളാം നന്നായിട്ടുണ്ട്. അത് പീറ്റിന് ഒരു ആവേശമായിരുന്നു. അയാള്‍ തുടരെ തുടരെ നിരവധി മൃഗങ്ങലെ പുനസൃഷ്ടിച്ചു. നാട്ടുകാരുടെ നല്ല പ്രതികരണത്തില്‍ നിന്നായിരുന്നു ആ തുടക്കം. തുടര്‍ന്ന് കുതിരകളും ഭീമാകാര ജിവികളെയും അദ്ദേഹം ആ തീരത്ത് പുനസൃഷ്ടിച്ചു.  ഫ്ലക്സ്, കടൽപ്പായൽ എന്നിവയൊന്നും പീറ്റ് റഷ് തന്‍റെ കലാസൃഷ്ടിക്കായി ഉപയോഗിച്ചില്ല. മാത്രമല്ല പ്രകൃതിദത്ത സസ്യങ്ങളെ ശല്യപ്പെടുത്താതിരിക്കാനും അദ്ദേഹം ശ്രമിച്ചു. ശാരീരിക അകലം പാലിക്കുന്ന സമയത്ത് കാണികളുടെ ഒരു ജനക്കൂട്ടത്തെ ആകർഷിക്കുന്നത് ഒഴിവാക്കാൻ,  പീറ്റ് റഷ് മിക്കവാറും രാത്രിയിലാണ് തന്‍റെ കലാപ്രവര്‍ത്തനം നടത്തിയത്. ‘അവസാനം, ഇത് വളരെ രസകരമാണ്,’ സെൻട്രൽ കോസ്റ്റ് ആർട്ടിസ്റ്റ് തന്‍റെ ശില്പങ്ങളെക്കുറിച്ച് പറയുന്നു, അവയിൽ പലതും സമുദ്രം വീണ്ടെടുക്കും. പക്ഷേ പീറ്റ് റഷിന് അതില്‍ സങ്കടമില്ല. കാരണം അദ്ദേഹം ഒരു കലാകാരനാണ്. 

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആസ്ട്രേലിയന്‍ ചിത്രകാരനായ പീറ്റ് റഷ് തീരദേശങ്ങളില്‍ ചില പ്രതിഷ്ഠാപനങ്ങള്‍ (installation) ചെയ്യാനാരംഭിച്ചു.
undefined
കടലില്‍ ഒഴുകി നടന്ന് പാഴ്ത്തടികളില്‍ ഇന്ന് പീറ്റ് റാഷ് ആദ്യം ഉണ്ടാക്കിയത് ഒരു കുതിരയേയാണ്. കാഴ്ചക്കാരില്‍ നിന്ന് ഏറെ പ്രശംസപിടിച്ച് പറ്റിയ ആ സൃഷ്ടിയേ തുടര്‍ന്നാണ് പീറ്റ് കൂടുതല്‍ പ്രതിഷ്ഠാപനങ്ങളിലേക്ക് കടന്നത്.
undefined
കാഴ്ചക്കാരില്‍ നിന്ന് നല്ല അഭിപ്രായങ്ങള്‍ കേട്ടതോടെ പീറ്റ് റാഷ് വലിയൊരു യുദ്ധ കുതിരയെ ഉണ്ടാക്കി. അതും ആസ്ട്രേലിയയ്ക്കും ന്യൂസിലാന്‍റിനും ഒരു പോലെ പ്രധാനപ്പെട്ട ആന്‍സാക് ദിവസം.
undefined
പിന്നീട് അദ്ദേഹം മൂന്ന് മീറ്റര്‍ ഉയരമുള്ള ഒരു പക്ഷിയെ പുനസൃഷ്ടിച്ചു. അതും കടലില്‍ നിന്നും കിട്ടിയ പാഴ്ത്തടി ഉപയോഗിച്ച്.
undefined
കൂടുതല്‍ സൃഷ്ടികള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ഉണ്ടാകുന്ന പ്രത്യേക സൂര്യപ്രകാശത്തില്‍ ഈ സൃഷ്ടികളുടെ ചിത്രങ്ങളെടുക്കാന്‍ കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാരുമെത്തി തുടങ്ങി.
undefined
പ്രാദേശിക ഫോട്ടോഗ്രാഫറായ ടിം ഫെറര്‍, പീറ്റിന്‍റെ പക്ഷിക്കുഞ്ഞിന് പുറകില്‍ ഒരുക്കിയ ദീപവിതാനം.
undefined
പ്രഭാത സവാരിക്കിറങ്ങുന്നവരും പതിവ് നടത്തക്കാരും പീറ്റിന്‍റെ സൃഷ്ടികളില്‍ സന്തോഷം കണ്ടെത്തി. അവര്‍ പീറ്റിനോട് പുതിയ സൃഷ്ടികളെ കുറിച്ച് സംസാരിക്കാന്‍ സമയം കണ്ടെത്തി.
undefined
തന്‍റെ സൃഷ്ടി തുടങ്ങിയത് മുതല്‍ തീരത്ത് സവാരിക്കെത്തുന്നവരില്‍ നിന്നും താന്‍ ഏറ്റവും കൂടുതല്‍ കേട്ടത് മൂന്ന് വാക്കുകളാണെന്ന് പീറ്റ് പറയുന്നു. ആ വാക്കുകള്‍ ' നിങ്ങള്‍ക്ക് നന്ദി ', 'സന്തോഷം' എന്നിവയാണ്.
undefined
കടലില്‍ ഒഴുകിവരുന്ന തടികളെ കൂടാതെ മണലും കല്ലും മറ്റ് പ്രതൃതിദത്ത സാധനങ്ങളും ഉപയോഗിച്ചും പീറ്റ് തന്‍റെ സൃഷ്ടികള്‍ തുടര്‍ന്നു.
undefined
പീറ്റ് റാഷിന്‍റെ മിക്ക സൃഷ്ടികളുടെ കടല്‍ തീരത്തോ കടലിന്‍റെ പശ്ചാത്തലത്തിലോ ആണ്.
undefined
കോക്രോണ്‍ കായലിനോട് ചേര്‍ന്ന് പീറ്റ് റാഷ് സൃഷ്ടിച്ച രോമാവൃതമായ മാമോത്തിന്‍റെ പ്രതിഷ്ഠാപനം
undefined
കായലിലേക്ക് മീനിനെ കൊത്തിയെടുക്കാനായി പറന്നിറങ്ങുന്ന പരുന്തിന്‍റ പ്രതിഷ്ഠാപനം.
undefined
undefined
ആകശത്തെ അപൂര്‍വ്വമായ നക്ഷത്ര കൂട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പീറ്റ് റാഷിന്‍റെ കലാസൃഷ്ടി.
undefined
ഈ കൊവിഡ് കാലത്ത്ഒരു രസകരമായ അനുഭവമാണെന്നാണ് പുതിയ പ്രോജക്റ്റുകൾ തുടരാനുള്ള തന്‍റെ ആഗ്രഹമായി പീറ്റ് റഷ് പറയുന്നത്.
undefined
click me!