ഓഷ്യന്‍ ഫോട്ടോഗ്രഫി അവാര്‍ഡ്; സമുദ്ര മാലിന്യങ്ങളെ അടയാളപ്പെടുത്തിയ അവാര്‍ഡ്

First Published Sep 27, 2021, 4:00 PM IST

ഭൂമിയില്‍ മനുഷ്യനുണ്ടാക്കുന്ന എല്ലാ മാലിന്യങ്ങളും അടിഞ്ഞ് കൂടുന്നത് സമുദ്രത്തിലാണ്. അസംസ്കരിക്കപ്പെടാന്‍ ഏറെ പ്രയാസമുള്ള പ്ലാസ്റ്റിക്ക് മുതല്‍ ലോഹങ്ങള്‍ വരെ ആ നിര നീണ്ട് നീണ്ട് കിടക്കുന്നു. അതിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണങ്ങളായിരുന്നു 2021 ലെ ഓഷ്യൻ ഫോട്ടോഗ്രാഫി അവാര്‍ഡില്‍ (Ocean Photographer of the Year 2021) എത്തിചേര്‍ന്ന ചിത്രങ്ങള്‍. ഉള്‍ക്കടലിലെ കടലിനടിത്തട്ടില്‍ സിഗരറ്റ് തിന്നാന്‍ ശ്രമിക്കുന്ന പല്ലി മത്സ്യത്തിന്‍റെ ചിത്രം. ചിത്രം നിങ്ങളില്‍ ചിലപ്പോള്‍ ഒരു തമാശയായി തോന്നാമെങ്കിലും കടലിലെ മാലിന്യത്തിന്‍റെ ഭീകരതയെയാണ് ആ ചിത്രം വെളിവാക്കുന്നതെന്ന് മത്സര സംഘാടകര്‍ അവകാശപ്പെടുന്നു. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ഐമി ജാൻ (Aimee Jan) 2021 -ലെ ഓഷ്യൻ ഫോട്ടോഗ്രാഫറായി ഓവറോൾ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. ആയിരക്കണക്കിന് മത്സ്യകുഞ്ഞുങ്ങള്‍ക്ക് നടുവില്‍ മുകളിലേക്ക് നോക്കിനില്‍ക്കുന്ന ആമയുടെ ചിത്രം വിധികര്‍ത്താക്കളെല്ലാം ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്. സമുദ്രത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചും അത് അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ചും വെളിച്ചം വീശുകയെന്നതാണ് ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡുകളുടെ ലളിതമായ ദൗത്യമെന്ന് വിധികർത്താക്കൾ പറയുന്നു.

കൺസർവേഷൻ വിഭാഗത്തിൽ വിധികര്‍ത്താക്കള്‍ ഏറെ പ്രശംസിച്ച ചിത്രമാണിത്. 
കാനഡക്കാരന്‍ സ്റ്റീവൻ കോവാക്സാണ് ഈ ചിത്രമെടുത്തത്. ഫ്ലോറിഡ തീരത്ത് ഒരു സിഗരറ്റ് ഫിൽറ്റർ വിഴുങ്ങാൻ ശ്രമിക്കുന്ന പല്ലി മത്സ്യത്തിന്‍റെ ശ്രമം നമ്മടെ കടല്‍ എന്ത് മാത്രം മലിനമാണെന്ന് തെളിയിക്കുന്നു. 

ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡുകളിൽ രണ്ടാം സ്ഥാനം നേടിയ ചിത്രം. സ്കോട്ട്ലൻഡിലെ ഐൽ ഓഫ് നോസിന് സമീപത്ത് നിന്ന് ഹെൻലി സ്പിയേഴ്സ് എടുത്ത ഈ അതിശയകരമായ ചിത്രമാണിത്.  60 എംപിഎച്ച് വേഗതയിലാണ് പക്ഷികള്‍ വെള്ളത്തിലേക്ക് ഊളിയിട്ടത്. അതിനേക്കാള്‍ അവിശ്വസനീയമായ വേഗതയിൽ അവ നീന്തുകയും ചെയ്യുന്നുവെന്ന് ഹെൻലി സ്പിയേഴ്സ് പറയുന്നു. 

കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചത് മനുഷ്യനെയാണെങ്കിലും അതിന്‍റെ ദുരന്തമനുഭവിക്കുന്നതില്‍ കടല്‍ ജീവികളുമുണ്ടെന്നതിന് പ്രത്യക്ഷ തെളിവാണ് ഈ ചിത്രം. മഹാമാരിക്കാലത്താണ് മനുഷ്യന്‍ വ്യപകമായി മാസ്ക് ഉപയോഗിച്ച് തുടങ്ങിയത്. അതിനിടെ കടലിന്‍റെ ഏറ്റവും ആഴങ്ങളിലേക്ക് പോലും അതുണ്ടാക്കിയ മാലിന്യം ചെന്നെത്തിയെന്ന് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നു. 

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ നിംഗലൂ റീഫിൽ സ്നോർക്കെലിംഗ് നടത്തുമ്പോഴാണ്  ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ഐമി ജാൻ ഈ ചിത്രം പകര്‍ത്തുന്നത്. വിധികര്‍ത്താക്കള്‍ ഒന്നടക്കം ഒന്നാം സ്ഥാനത്തിനായി തെരഞ്ഞെടുത്ത് ചിത്രവും ഇത് തന്നെ.

കൺസർവേഷൻ വിഭാഗത്തിൽ പ്രശംസിക്കപ്പെട്ട സ്പിയേഴ്സിന്‍റെ മറ്റൊരു ചിത്രം. മത്സ്യബന്ധന വലയില്‍ കുടുങ്ങിയ ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട ആമ. മെക്സിക്കോയിലെ ബാജാ കാലിഫോർണിയ സുറിന് സമീപത്തെ കടൽത്തീരത്ത് നിന്ന് പകര്‍ത്തിയത്. 

ഫ്ലൂറിഡയിലെ ജൂപ്പിറ്റർ പട്ടണത്തിന്‍റെ തീരത്ത് നിന്ന്  ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഗലീസ് ഹൊറാവു എടുത്ത ഫോട്ടോ. കളക്ടീവ് പോർട്ട്ഫോളിയോ വിഭാഗത്തില്‍ ജഡ്ജിമാരുടെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം.

ഇന്തോനേഷ്യയിലെ ലെംബെയിൽ നിന്ന് പകര്‍ത്തിയ ഈ ചിത്രത്തില്‍ ഒരു ജെല്ലിഫിഷിനുള്ളില്‍ കുടുങ്ങിയ കുഞ്ഞു മത്സ്യത്തെ കാണാം. 

ബഹാമാസിലെ ബിമിനി തീരത്ത് ഒരുമയോടെ മുകളിലേക്ക് നീന്തുന്ന അറ്റ്ലാന്‍റ്ക് പുള്ളി ഡോൾഫിനുകളുടെ ഈ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രവും പകര്‍ത്തിയത് ഹോറാവു തന്നെ.

ഹൊറാവുവിന്‍റെ മറ്റൊരു ചിത്രം. നോർവേയിലെ സാൾട്ട്സ്ട്രോമെൻ കടലിടുക്കില്‍ നിന്നാണ് തന്‍റെ മുട്ടകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഈ ചെന്നായ മത്സ്യത്തിന്‍റെ ചിത്രം പകര്‍ത്തിയത്. 

ഇന്തോനേഷ്യയിലെ സെലയാർ ദ്വീപിനടുത്തുള്ള ഒരു സമുദ്രാന്തര്‍ പാറപ്പുറത്ത് ഒരു പച്ച കടലാമയ്ക്ക് മുകളിലൂടെ ഒരു പറ്റം മീനുകള്‍ നീന്തുന്നു. ഹൊറാവുവിന്‍റെ ചിത്രം. 

മെക്സിക്കോയിലേക്കുള്ള ഒരു യാത്രയ്ക്കിടെ, ക്വിന്‍റാന റൂയിലെ സീനറ്റ് ഡോസ് പിസോസിന്‍റെ സ്വാഭാവിക ഗുഹ മാർട്ടിൻ ബ്രോൺ പരിശോധിക്കുന്നു. ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്രപരമായ ഘടനയായ സ്പെലിയോതെമുകൾക്കെതിരെ പ്രകാശം എങ്ങനെ പ്രവർത്തിക്കുന്നായിരുന്നു അദ്ദേഹത്തന്‍റെ പ്രധാന അന്വേഷണം.

കൊവാക്സിന്‍റെ മറ്റൊരു ചിത്രം. ഫ്ലോറിഡ തീരത്ത് നിന്ന് നീന്തുന്ന കസ്ക് ഈൽ ലാർവയുടെ ചിത്രമാണിത്.  പര്യവേക്ഷണ വിഭാഗത്തിൽ ഈ ചിത്രം രണ്ടാം സ്ഥാനം നേടി. 
 


പടിഞ്ഞാറൻ പപ്പുവയിലെ രാജാ അമ്പാട്ടിൽ ചാന്ദ്രജെല്ലിഫിഷിന്‍റെ ഒരു കൂട്ടത്തിനിടയിലൂടെ ഒരു നീന്തല്‍ക്കാരന്‍ നീന്തുന്നു. കൈഡിന്‍റെ പോർട്ട്‌ഫോളിയോയിൽ നിന്നുള്ള മറ്റൊരു ചിത്രം. 

കളക്ടീവ് പോർട്ട്ഫോളിയോ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യനാണ് ജർമ്മൻ ഫോട്ടോഗ്രാഫര്‍ സ്റ്റെഫാൻ ക്രൈസ്റ്റ്മാൻ. അദ്ദേഹത്തിന്‍റെ ചിത്രമാണിത്. ഒരു പെൻഗ്വിൻ വലിയൊരു ഐസ് കഷ്ണത്തിന്‍റെ മുകളില്‍ നിന്ന് കടലിലേക്ക് നോക്കുന്നു. അറ്റ്ക ബേയിൽ നിന്നും പകര്‍ത്തിയ ചിത്രം സംരക്ഷണ വിഭാഗത്തില്‍ ഏറെ പ്രശംസ നേടി. 

കൈഡ് പകർത്തിയ മറ്റൊരു ചിത്രം. തിരണ്ടികളുടെ 'ഇണചേരൽ അല്ലെങ്കിൽ കോർട്ട്ഷിപ്പ് പെരുമാറ്റം' എന്നാണ് ഇത് അറിയപ്പെടുന്നത്.  പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കോറൽ ബേയിൽ നിന്നെടുത്ത ചിത്രം പര്യവേക്ഷണ വിഭാഗത്തിൽ ഏറെ പ്രശംസ നേടി. 

ഒസി ഫോട്ടോഗ്രാഫർ അലക്സ് കൈഡ് പകര്‍ത്തിയ ചിത്രം. സ്രാവുകളുടെ ഒരു കൂട്ടം ചെറുമത്സ്യങ്ങളുടെ കൂട്ടത്തെ അക്രമിക്കുന്നതാണ് ചിത്രം. കളക്ടീവ് പോർട്ട്‌ഫോളിയോ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ചിത്രം. 

ക്രൈസ്റ്റ്മാന്‍റെ പോർട്ട്‌ഫോളിയോയിൽ നിന്നുള്ള മറ്റൊരു ശ്രദ്ധേയമായ ചിത്രം. അറ്റ്ക ബേയിലെ ഒരു പെൻഗ്വിൻ കോളനിയുടെ ആകർഷകമായ ചിത്രം. ഫോട്ടോഗ്രാഫറുടെ അഭിപ്രായത്തിൽ, വസന്തത്തിന്‍റെ അവസാനത്തിൽ, കോളനിയിൽ പ്രധാനമായും കുഞ്ഞുങ്ങൾ അടങ്ങിയിരിക്കുന്നു. 

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ നിംഗലൂ റീഫിന്‍റെ ആഴങ്ങളിലൂടെ നീന്തുന്ന ഒരു തിമിംഗല സ്രാവിന്‍റെ ചിത്രം. കിഡിന്‍റെ മറ്റൊരു ശ്രദ്ധേയമായ ചിത്രം. 

മുട്ട വിരിയിക്കാൻ തയാറാകുന്നതുവരെ ആൺ യെല്ലോഹെഡ് താടിയെല്ലുകൾ 'മൗത്ത്ബ്രൂഡിംഗ്' ചെയ്യുന്നതായി ഈ ചിത്രത്തില്‍ കാണാം. മൗത്ത്ബ്രൂഡിംഗ്, ഓറൽ ഇൻകുബേഷൻ എന്നും ഇത് അറിയപ്പെടുന്നു. മുട്ടകൾ കൊണ്ടുപോകുകയും മാതാപിതാക്കളുടെ വായിൽ ഇൻകുബേറ്റ് ചെയ്യുകയും ചെയ്യുകയാണ് യെല്ലോഹെഡ് മത്സ്യങ്ങള്‍ ചെയ്യുന്നത്. കൊവാക്സ് പകര്‍ത്തിയതാണ് ഈ ചിത്രം. 

ഒരു തിമിംഗല സ്രാവിനെ ചുറ്റിപറ്റി ഭക്ഷണം തേടുന്ന ഒരു വലിയ മീന്‍ കൂട്ടം. കിഡ്ഡിന്‍റെ മറ്റെരു അസാധാരണ ചിത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!