തിരുവിതാംകൂറില്‍ നിന്ന് ഇന്ത്യന്‍ ചിത്രകലയുടെ തലപ്പത്തേക്ക് നടന്നുകയറിയ ചിത്രകാരനാണ് രാജാരവിവര്‍മ്മ (29 ഏപ്രിൽ 1848 - 2 ഒക്ടോബർ 1906). അദ്ദേഹത്തിന്‍റെ 172 -ാം ജന്മദിനമാണ് ഇന്ന്. യൂറോപ്യന്‍ ചിത്രസാങ്കേതിക വിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് രാജാരവിവര്‍മ്മയുടെ വിജയവും. സ്വന്തം ചിത്രങ്ങളുടെ ലിത്തോഗ്രാഫുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു, ഇത് ഒരു ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തെ ഇന്ത്യയില്‍ പ്രശസ്തനാക്കി. ഇന്ത്യയിലെ ഹിന്ദു ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങള്‍ ആദ്യമായി നിര്‍മ്മിച്ചതും രവിവര്‍മ്മയാണ്. അദ്ദേഹം വരച്ച ഹിന്ദു ദൈവങ്ങളുടെ ലിത്തോഗ്രാഫുകള്‍ക്ക് വന്‍ പ്രചാരം ലഭിച്ചു. അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തി, ഹിന്ദു ദൈവങ്ങള്‍ക്ക് മനുഷ്യശരീരം നല്‍കിയ ചിത്രകാരന്‍ എന്ന് പദവി അദ്ദേഹത്തിന് നല്‍കി. രാജാരവിവര്‍മ്മയുടെ ചില ചിത്രങ്ങള്‍ കാണാം.