വാങ്ങി ഒരു മാസത്തിനുള്ളില്‍ ഉള്‍ക്കലടില്‍ വച്ച് കത്തിയത് 20 മില്യൺ പൗണ്ട് വിലമതിക്കുന്ന സൂപ്പർ യാച്ച്

First Published Aug 13, 2022, 2:04 PM IST

സ്വന്തമാക്കി ഒരു മാസത്തിനുള്ളില്‍ ഉള്‍ക്കടലില്‍ വച്ച് കത്തിയമര്‍ന്നത് 20 മില്യാണ്‍ പൗണ്ട് (ഏതാണ്ട് 200 കോടി രൂപ) വിലയുള്ള സൂപ്പര്‍ യാച്ച്. സ്പെയിനിന്‍റെ കീഴിലുള്ള മെഡിറ്ററേനിയൻ ദ്വീപായ ഫോർമെന്‍‌‍റ്റേയുടെ പടിഞ്ഞാറൻ തീരത്തുള്ള കാലാ സോനയിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് 150 അടി ഉയരമുള്ള സൂപ്പര്‍ യാച്ചിന് തീപിടിച്ചത്. ഉടമ പൗലോ സ്‌കുഡിയേരി യാച്ച് വാങ്ങി ഒരു മാസത്തിന് ശേഷമാണ് സംഭവം. തീപിടിത്ത സമയത്ത് ഒമ്പത് യാത്രക്കാരും ഏഴ് ജീവനക്കാരും യാച്ചിലുണ്ടായിരുന്നു. ഇവരെ സമീപത്തുണ്ടായിരുന്ന രണ്ട് സ്പാനിഷ് തീരസംരക്ഷണ കപ്പലുകൾ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരിൽ ഒരാള്‍ യാച്ചിന്‍റെ ഉടമയായ സ്കുഡിയേരിയാണേയെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സൂപ്പര്‍ യാച്ചിന് തീ പിടിച്ചപ്പോളുണ്ടായ പുക അയല്‍ ദ്വീപായ ഐബിസ വരെ കാണാമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നേപ്പിൾസിൽ ജനിച്ച വ്യവസായി സ്കൂഡിയേരി, 1956 ൽ പിതാവ് അക്കിൽ സ്ഥാപിച്ച കാർ ഇന്‍റീരിയർ ഘടകങ്ങളുടെ നിർമ്മാതാവായ ഗ്രുപ്പോ അഡ്‌ലറിന്‍റെ ചെയർമാനാണ്.

ഓട്ടോമോട്ടീവ് വ്യവസായത്തിനായി അക്കോസ്റ്റിക്, തെർമൽ ഘടകങ്ങൾ രൂപകൽപ്പന ചെയ്യുകയും അവ നിർമ്മിക്കുകയുമാണ് ഈ കമ്പനി ചെയ്യുന്നത്. 23 രാജ്യങ്ങളിലായി 15,000-ത്തിലധികം ജീവനക്കാരുള്ള കമ്പനിക്ക് ഏകദേശം 1 ബില്യൺ പൗണ്ട് വിറ്റുവരവുണ്ട്.

മൊണാക്കോ പ്രിൻസിപ്പാലിറ്റിയുടെ ടൂറിസത്തിന്‍റെ അംബാസഡറും ബാൻകോ ഡി നാപ്പോളിയുടെ മാനേജ്മെന്‍റ് ബോർഡിൽ ഇരിക്കുന്നയാളാണ്, 62 വയസ്സുള്ള, 500 മില്യൺ ഡോളറിന്‍റെ ആസ്തിയുള്ള, നാല് കുട്ടികളുടെ പിതാവുമായ സ്കുഡിയേരി.

ഭക്ഷ്യ മേഖലയില്‍ വിപുലമായ മറ്റൊരു ശൃംഖലയും അദ്ദേഹത്തിനുണ്ട്. സ്കുഡിയേരിയുടെ കമ്പനിയായ എക്സലൻസ് കാമ്പെയ്ൻ ഇറ്റലിയിൽ നിരവധി ഷോപ്പുകളും റെസ്റ്റോറന്‍റുകളും സ്വന്തമാക്കിയിട്ടുണ്ട്. നീന്തൽക്കുളം, അഞ്ച് കിടപ്പുമുറികൾ, ജിം എന്നിവ സൂപ്പര്‍ യാച്ചിലുണ്ടായിരുന്നു. ഈ വർഷാവസാനം കാൻ യാച്ചിംഗ് ഫെസ്റ്റിവലില്‍ വച്ചാണ് ഈ സൂപ്പര്‍ യാച്ച് നീറ്റിലിറക്കിയത്. 

ഒരു കോസ്റ്റ്ഗാർഡ് കപ്പലാണ് ഈ സൂപ്പര്‍യാച്ചിനെ ഐബിസയിലേക്ക് കൊണ്ടുവന്നതെന്ന് കരുതുന്നു. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. 'ഏഴ് ജീവനക്കാരും ഒമ്പത് യാത്രക്കാരും സുരക്ഷിതരാണെന്ന് സ്പാനിഷ് കോസ്റ്റ്ഗാർഡ് സർവീസിന്‍റെ വക്താവ് അറിയിച്ചു. യാച്ചിലുണ്ടായിരുന്നവരെ കോസ്റ്റ്ഗാര്‍ഡ് പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. 

click me!