'നന്ദി, ഹാലോയുടെ കോക്ക്പിറ്റിനും ദൈവത്തിനും': ലൂയിസ് ഹാമില്‍ട്ടണ്‍

Published : Sep 13, 2021, 04:29 PM IST

ഇന്നലെ ഓട്ടോഡ്രോമോ നാസിയോനിലെ മോണ്‍സ ട്രാക്കില്‍ നടന്ന ഇറ്റാലിയൻ ഗ്രാൻഡ് പ്രീയിൽ കിരീട എതിരാളിയായ മാക്സ് വെർസ്റ്റപ്പന്‍റെ കാർ , നിയന്ത്രണം വിട്ട് ലൂയിസ് ഹാമിൽട്ടണിന്‍റെ കാറിന് മുകളിലേക്ക് പാഞ്ഞ് കയറി. ഹാലോ കോക്പിറ്റിന്‍റെ ബലത്തില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ അപകമൊന്നുമില്ലാതെ രക്ഷപ്പെട്ടു. മോൺസയുടെ  ആദ്യ സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ രണ്ട് ഡ്രൈവർമാർ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.  അതിനിടെ വെർസ്റ്റാപ്പന്‍റെ കാർ നിയന്ത്രണം വിട്ട് ലൂയിസ് ഹാമിൽട്ടണിന്‍റെ കാറിന് മുകളിലേക്ക് പറന്ന് കയറുകയായിരുന്നു. തുടര്‍ന്ന് ഹാമില്‍ട്ടന്‍റെ കാറിന് മുകളില്‍ മാക്സ് വെർസ്റ്റപ്പന്‍റെ കാർ നിന്നു. "സത്യത്തില്‍, ഇന്ന് ഞാൻ വളരെ ഭാഗ്യവാനാണ്," ലൂയിസ് ഹാമില്‍ട്ടണ്‍ പറഞ്ഞു. "ദൈവത്തിന് നന്ദി. അത് എന്നെ രക്ഷിച്ചു. എന്‍റെ കഴുത്ത് രക്ഷിച്ചു. യഥാർത്ഥ നിമിഷത്തിൽ ഇത് ഒരു വലിയ വിജയമാണെന്ന് ഞാൻ കരുതുന്നു." അദ്ദേഹം പറഞ്ഞു.   

PREV
113
'നന്ദി, ഹാലോയുടെ കോക്ക്പിറ്റിനും ദൈവത്തിനും': ലൂയിസ് ഹാമില്‍ട്ടണ്‍

കാറോട്ട മത്സരങ്ങളില്‍ ഡ്രൈവറുടെ തലയെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്യുന്ന ടൈറ്റാനിയം ഹൂപ്പായ ഹാലോ കോക്ക്പിറ്റാണ് ലൂയിസ് ഹാമില്‍ട്ടന്‍റെ ജീവന്‍ രക്ഷിച്ചത്.

 

213

അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹാമിൽട്ടൺ തന്‍റെ കഴുത്തിന് ചെറിയ വേദനയുണ്ടെന്നും അഡ്രിനാലിൻ ഉപയോഗം കുറയുമ്പോള്‍ അത് കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. 

 

313

"വണ്ടിയുടെ വേഗതയില്‍ പിൻ ചക്രം കിടന്ന്  ഇറങ്ങി.  ടയറിന്‍റെ ഏറ്റവും വലിയ ഭാഗത്തിന്‍റെ ഉൾഭാഗം എന്‍റെ തലയിൽ പതിച്ചതായി ഞാൻ കരുതുന്നു. അടുത്ത ദിവസങ്ങളിൽ എനിക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. എന്നാല്‍  ഒരു സ്പെഷ്യലിസ്റ്റിനെ കാണേണ്ടിവരും '  അദ്ദേഹം പറഞ്ഞു. 

 

413

അടുത്ത ഓട്ടത്തിന് താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം മത്സരം കൂടുതൽ കടുക്കുകയാണ്. പക്ഷേ ഞാൻ അത് അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോട്ടോർ സ്പോർട്ടിന്‍റെ അപകടങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ കൂട്ടിയിടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'

 

513

"ശരിക്കും, ഇത് ഒരു വലിയ ഷോക്ക് ആണ്," അദ്ദേഹം പറഞ്ഞു. "ഞാൻ വളരെക്കാലമായി മത്സരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ഞങ്ങൾ എല്ലായ്പ്പോഴും അപകടസാധ്യതകൾ മുന്നില്‍ കാണുന്നു.  എന്നാല്‍ നിങ്ങൾ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് ആ യഥാർത്ഥ ഞെട്ടൽ അനുഭവപ്പെടുകയുള്ളൂ. നിങ്ങൾ ജീവിതത്തിലേക്ക് നോക്കുകയും എത്ര ദുർബലരാണെന്ന് നമ്മളെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു." എന്നും അദ്ദേഹം പറഞ്ഞു. 

 

613

"ഇതെല്ലാം അവിശ്വസനീയമാംവിധം വേഗത്തിൽ സംഭവിച്ചു, ആ സമയത്ത് ഞാന്‍ കാറിൽ ഇരിക്കുകയായിരുന്നു, എനിക്ക് പോകാൻ കഴിയുകയെന്നും എനിക്ക് എത്ര സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്നും മാത്രമാണ് ഞാൻ അപ്പോള്‍ ചിന്തിച്ചത്," അദ്ദേഹം പറഞ്ഞു. 

 

713

"ഞാൻ അപ്പോഴും റേസ് മോഡിൽ ആയിരുന്നു.  അതിനാൽ, 'എനിക്ക് എങ്ങനെ വീണ്ടും പോകാനാകും?' ഞാൻ അൽപ്പം വേദനയോടെ അവിടെ ഇരുന്നു. ഒടുവില്‍ ഓട്ടം തുടരാന്‍ തീരുമാനിച്ചെങ്കിലും നിർഭാഗ്യവശാൽ കാർ മുന്നോട്ട് നീങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

813

"മാക്സ് വണ്ടിയില്‍ നിന്നും പുറത്തിറങ്ങി നടന്നുപോകുന്നത് ഞാൻ കണ്ടു. ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ ആദ്യം കൂട്ടിയിടിച്ച ആളിന് കുഴപ്പമില്ലെന്ന് നമ്മള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ മാക്സിന്‍റെ പോക്ക് എന്നെ അത്ഭുതപ്പെടുത്തി. എങ്കിലും എനിക്കും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞു. ഇനിയും എനിക്ക് പോരാടാന്‍ കഴിയും" അപകട ശേഷം ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു. 

 

913

എന്തുകൊണ്ടാണ് അപകട ശേഷം ലൂയിസ് ഹാമിൽട്ടനെ പരിശോധിക്കാത്തതെന്ന് മാര്‍ക്സ് വെർസ്റ്റപ്പനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. "ലൂയിസിന് കുഴപ്പമൊന്നും ഇല്ലായിരുന്നു. അവൻ അപ്പോഴും റിവേഴ്സ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു." 

 

1013

എന്നാല്‍, ഞാൻ അതിനകം കാറിൽ നിന്നിറങ്ങിയിരുന്നു. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍, നിങ്ങൾ അത്തരത്തില്‍ കാര്‍ റിവേഴ്സ് ചെയ്യാന്‍ ശ്രമിക്കില്ലെന്നും മാര്‍ക്സ് വെർസ്റ്റപ്പര്‍ പറഞ്ഞു. 

 

1113

അപകടം വെർസ്റ്റാപ്പന്‍റെ പിഴവാണെന്ന് കണ്ടെത്തിയതായി സംഘാടകര്‍ പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തില്‍ റെഡ് ബുൾ ഡ്രൈവറിന് മൂന്ന് സ്ഥാന ഗ്രിഡ് പെനാൽറ്റി നൽകിയതായും സംഘാടകര്‍ അറിയിച്ചു. 

 

1213

2018 ൽ ആദ്യമായി ഹാലോ കോക്പിറ്റ് കാറോട്ട മത്സരത്തില്‍ ഉപയോഗിക്കണമെന്ന് വ്യവസ്ഥ വന്നപ്പോള്‍ അതിനെ എതിര്‍ത്ത് ചരിത്രമുള്ളയാളാണ് ലൂയിസ് ഹാമില്‍ട്ടണ്‍. എന്നാല്‍, ഇന്ന് തന്‍റെ ജീവന്‍ രക്ഷിച്ചതിന് അദ്ദേഹം ആ കോക്പിറ്റ് സംരക്ഷണത്തോട് നന്ദി പറയുന്നു. 

 

1313

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!

Recommended Stories