കുടുംബത്തിന് ബെസ്റ്റ്; ഒരുലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയുള്ള അഞ്ച് മികച്ച സ്‌കൂട്ടറുകള്‍

Published : Feb 23, 2026, 03:13 PM IST

കുടുംബങ്ങളുടെ രാജകീയ വാഹനമാണ് ഇക്കാലത്ത് സ്‌കൂട്ടര്‍. രണ്ട് പേര്‍ക്ക് അനായാസം യാത്ര ചെയ്യാമെന്നതും എളുപ്പം കൈകാര്യം ചെയ്യാമെന്നതും സ്‌കൂട്ടറുകളെ ജനകീയമാക്കുന്നു. കേരളത്തില്‍ ഒരു ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമായ മികച്ച സ്‌കൂട്ടറുകള്‍.

PREV
15
1. Honda Activa 6G / Honda Activa 125

മെച്ചപ്പെട്ട എഞ്ചിൻ പ്രകടനം, വിശ്വാസ്യത, മികച്ച റീസെയിൽ മൂല്യം എന്നിവയ്ക്ക് പ്രശസ്തമാണ് ഹോണ്ട ആക്‌ടിവ 6ജിയും, ഹോണ്ട ആക്‌ടിവ 125 ഉം. ആര്‍ക്കും കണ്ണുപൂട്ടി വാങ്ങാനാവുന്ന സ്‌കൂട്ടര്‍ എന്നാണ് ഇവയുടെ വിശേഷണം തന്നെ.

25
2. Suzuki Access 125

വളരെ ജനകീയമായ ആക്‌സസ് സ്‌കൂട്ടറുകള്‍ ഇന്ത്യക്കാരെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം പോലുമില്ല. വിശാലമായ സീറ്റ്, നല്ല സ്റ്റോറേജ് സൗകര്യം എന്നിവയോടെയുള്ള മികച്ച സ്‌കൂട്ടി ഓപ്‌ഷനുകളിലൊന്നാണ് സുസൂക്കി ആക്‌സസ് 125.

35
3. TVS Ntorq 125

മികച്ച പ്രകടനവും ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള സാങ്കേതിക സവിശേഷതകളുമുള്ള സ്‌കൂട്ടറാണ് ടിവിഎസ് എൻ‌ടോർക്ക്. എൻ‌ടോർക്കിന്‍റെ ശബ്‌ദവും കരുത്തും യാത്രക്കാരുടെ പ്രിയ വാഹനമാക്കുന്നു.

45
4. Yamaha Fascino 125 Fi Hybrid

യമഹ ഫാസ്സിനോ 125 ഫൈ ഹൈബ്രിഡ് കൂടുതൽ ഇന്ധനക്ഷമതയ്ക്കായി ഹൈബ്രിഡ് എഞ്ചിനും ആകർഷകമായ ഡിസൈനും വാഗ്‌ദാനം ചെയ്യുന്നു. ഹൈബ്രിഡ് സ്‌കൂട്ടര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ച ഓപ്ഷന്‍.

55
5. Hero Xoom 110

ആധുനിക ഡിസൈൻ, പ്രത്യേക കോർണറിംഗ് ലൈറ്റുകൾ, നല്ല ആക്‌സിലറേഷൻ എന്നിവയോടെ എത്തുന്ന സ്‌കൂട്ടറാണ് ഹീറോ സൂം 110. ഈ സ്‌കൂട്ടറുകള്‍ക്കെല്ലാം തന്നെ കേരളത്തില്‍ എക്‌സ് ഷോറൂം വില ഒരു ലക്ഷം രൂപയില്‍ താഴെയേയുള്ളൂ.

Read more Photos on
click me!

Recommended Stories